'ദുഃഖവെള്ളി'യെ 'ഗുഡ് ഫ്രൈഡേ' എന്ന് വിളിക്കുന്നത് എന്തുകൊണ്ട്; അറിയാം
Apr 14, 2022, 16:52 IST
തിരുവനന്തപുരം: (www.kasargodvartha.com 14.04.2022) ദുഃഖവെള്ളിയെ 'ഗുഡ് ഫ്രൈഡേ' എന്ന് വിളിക്കുന്നത് എന്തുകൊണ്ട്? ഈ ദിവസത്തിന് ഒരു നല്ല കാര്യമുണ്ടെന്ന് പലരും വിശ്വസിക്കുന്നു. മനുഷ്യരുടെ പാപം നിമിത്തം മിശിഹാ മരിച്ച ദിവസമാണെന്നും അത് അദ്ദേഹത്തിന്റെ പുനരുത്ഥാനത്തിന്റെ തുടക്കമാണെന്നും വിശ്വസിക്കുന്നു. മറുവശത്ത്, 'നല്ലത്' എന്ന വാക്കിന് വിശുദ്ധ എന്ന ഇന്‍ഗ്ലീഷ് പദത്തിന്റെ അതേ അര്‍ഥമുണ്ടെന്ന് ചിലര്‍ വിശ്വസിക്കുന്നു. അതിനാല്‍, ഈ ദിവസം വിശുദ്ധ വെള്ളിയാഴ്ച എന്നും അറിയപ്പെടുന്നു.
അമേരിയടക്കം മിക്ക രാജ്യങ്ങളും ഗുഡ് ഫ്രൈഡേ എന്നാണ് ഉപയോഗിച്ചു പോരുന്നത്. പക്ഷെ ജര്‍മനിയില്‍ സോറോഫുള്‍ ഫ്രൈഡേ (ദുഃഖ വെളളി) എന്നു തന്നെയാണ് അറിയപ്പെടുന്നത്. യേശുവിന്റെ പീഢാ സഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് മലയാളത്തിലും ജര്‍മനിയിലും ഈ ദിനം ദുഃഖ വെളളി എന്ന പേരില്‍ ആചരിക്കുന്നത്. പെസഹാ വ്യാഴത്തിനു ശേഷം യേശു യാതനകളും പീഢകളും മനുഷ്യകുലത്തിനു വേണ്ടി സഹിച്ചു മരിച്ച ദിനത്തിന്റെ ഓര്‍മ പുതുക്കാനായാണ് ക്രൈസ്തവര്‍ ദുഃഖവെളളി എന്ന് ഉപയോഗിച്ചു പോന്നത്.
അതേസമയം, യേശുവിന്റെ ത്യാഗത്തെ അനുസ്മരിക്കുന്നതിനായി നൂറുകണക്കിന് വര്‍ഷങ്ങളായി കാതോലിക വിശ്വാസികള്‍ ഈ ദിവസം കോഴി, പന്നി തുടങ്ങിയ മാംസം കഴിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നു 'മാംസം' കഴിക്കേണ്ടതില്ലെങ്കിലും സസ്യാഹാരം കഴിക്കണമെന്ന് അര്‍ഥമാക്കുന്നില്ല. എന്നിരുന്നാലും മീനിനെ മാംസമായി കണക്കാക്കില്ല, അതിനാല്‍ ദുഃഖവെള്ളിയാഴ്ച മീന്‍ കഴിക്കാന്‍ അനുവാദമുണ്ട്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Good-Friday, Religion, Know more about Good Friday.