city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Against intoxication | ലഹരിക്കെതിരെ കടുത്ത നടപടികളുമായി കീഴൂര്‍ സംയുക്ത ജമാഅത്; മഹല്ലുകള്‍ക്ക് നിര്‍ദേശങ്ങള്‍; 'കുറ്റവാളികളെ ഒറ്റപ്പെടുത്തും'

മേല്‍പറമ്പ്: (www.kasargodvartha.com) സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ കീഴൂര്‍ സംയുക്ത ജമാഅത് രംഗത്ത്. ഇതിനോടകം ഇതുസംബന്ധമായി സംയുക്ത ജമാഅത് പരിധിയിലെ 40 ഓളം മഹല്ല് ജമാഅതുകള്‍ക്ക് സര്‍കുലര്‍ നല്‍കി. അതാത് മഹല്ല് പരിധിയിലെ യുവാക്കള്‍ ഉള്‍പെടെയുള്ളവര്‍ക്ക് ലഹരി സംബന്ധമായി ഉണ്ടാക്കുന്ന വിപത്തുകള്‍ ചൂണ്ടി കാട്ടിയുള്ള ക്ലാസുകള്‍ സംഘടിപ്പിക്കുക, ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നവര്‍ ഉണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മഹല്ല് ജമാഅതുകള്‍ക്ക് നല്‍കിയിട്ടുണ്ട്.
               
Against intoxication | ലഹരിക്കെതിരെ കടുത്ത നടപടികളുമായി കീഴൂര്‍ സംയുക്ത ജമാഅത്; മഹല്ലുകള്‍ക്ക് നിര്‍ദേശങ്ങള്‍; 'കുറ്റവാളികളെ ഒറ്റപ്പെടുത്തും'

ലഹരിക്കെതിരെ ജാഗരൂകരായി ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഈ വിപത്തിനെ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യേണ്ടത് ഓരോരുത്തരുടെയും പൗരധര്‍മമാണെന്ന് മനസിലാക്കി കുറ്റവാളികളെ തിരിച്ചറിഞ്ഞു അത്തരക്കാരെ മഹല്ലില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുന്നത് ഉള്‍പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സംയുക്ത ജമാഅത് ജനറല്‍ സെക്രടറി കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.
      
Against intoxication | ലഹരിക്കെതിരെ കടുത്ത നടപടികളുമായി കീഴൂര്‍ സംയുക്ത ജമാഅത്; മഹല്ലുകള്‍ക്ക് നിര്‍ദേശങ്ങള്‍; 'കുറ്റവാളികളെ ഒറ്റപ്പെടുത്തും'

ലഹരി ഉപയോഗിക്കുന്നവര്‍, വില്‍പനക്കാര്‍, വിതരണക്കാര്‍ എന്നിവരെ തിരിച്ചറിഞ്ഞാല്‍ വിവരം ഉടനെ ബേക്കല്‍ ഡിവൈ എസ് പി സുനില്‍ കുമാറിനെ അറിയിക്കുകയും ചെയ്യണമെന്ന നിര്‍ദേശവും മഹല്ല് കമിറ്റികള്‍ക്ക് നല്‍കിയതായി അദ്ദേഹം അറിയിച്ചു. നേരത്തെയും വിവിധ മഹല്ല് കമിറ്റികള്‍ ലഹരിക്കെതിരെ കര്‍ശന നടപടികളുമായി രംഗത്ത് വന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Melparamba, Drugs, Jamaath-Committee, Kizhur, Religion, Crime, Kizhur Jama-Ath, Intoxication, Kizhur Jama-Ath with strict measures against intoxication.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia