city-gold-ad-for-blogger

വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശനത്തോടെ കീഴൂർ ഒറ്റക്കോല മഹോത്സവം മെയ് 12 മുതൽ 14 വരെ

Kezhur Sree Kurumba Bhagavathi Temple in Kasaragod.
KasargodVartha Photo

● കലാ സാംസ്കാരിക പരിപാടികളും ഉണ്ടാകും.
● കീഴൂർ ക്ഷേത്രം 'ഉത്തര കേരളത്തിലെ ശബരിമല' എന്നറിയപ്പെടുന്നു.
● ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
● തിരുമുൽക്കാഴ്ച സമർപ്പണം 12, 13 തീയതികളിൽ.


കാസർകോട്: (KasargodVartha) 'ഉത്തര കേരളത്തിലെ ശബരിമല' എന്നറിയപ്പെടുന്ന കീഴൂർ ശ്രീ ശാസ്താ ക്ഷേത്രത്തിന്റെ തൊട്ടു പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കീഴൂർ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രത്തിൽ 20 വർഷത്തിനു ശേഷം നടക്കുന്ന ഒറ്റക്കോല മഹോത്സവം മെയ് 12, 13, 14 തീയതികളിൽ വിവിധ കലാ സാംസ്കാരിക ആധ്യാത്മിക പരിപാടികളോടുകൂടി നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .

മെയ് 12 ന് വൈകുന്നേരം അഞ്ചു മണിക്ക് ആചാര്യവരവേൽപ്പ്, ഏഴു മണിക്ക് സാംസ്കാരിക സമ്മേളനം. തുടർന്ന് കലാപരിപാടികൾ, തിരുമുൽക്കാഴ്ച സമർപ്പണം എന്നിവ നടക്കും.

മെയ് 13 ന് അന്നദാനം, തിരുമുൽ കാഴ്ച സമർപ്പണം, 10 മണിക്ക് ഗാനമേള എന്നിവ ഉണ്ടായിരിക്കും. മെയ് 14 ന് പുലർച്ചെ 4 മണിക്ക് വിഷ്ണുമൂർത്തിയുടെ അഗ്നിപ്രവേശനം നടക്കും.

വാർത്താസമ്മേളനത്തിൽ ക്ഷേത്ര പ്രസിഡന്റ്‌ കെ ശൈലേന്ദ്രൻ, സെക്രട്ടറി ആർ സുരേഷ്, ട്രഷറർ കെ രാമൻ, വൈസ് പ്രസിഡന്റ്‌ ജി രാജേഷ്, ജോയിന്റ് സെക്രട്ടറി എച്ച് ഹരീഷ് എന്നിവർ സംസാരിച്ചു.


20 വർഷത്തിനു ശേഷം നടക്കുന്ന കീഴൂർ ഒറ്റക്കോല മഹോത്സവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: The Ottakkola Mahotsavam at Kezhur Sree Kurumba Bhagavathi Temple in Kasaragod, known as 'Uttara Keralathile Sabarimala', will be held after 20 years on May 12, 13, and 14. The main event, Vishnu Murthy's fire entry, is on May 14th. Various cultural and spiritual programs are also scheduled.

#KezhurOttakkola, #KasaragodFestival, #VishnuMurthyFireEntry, #KeralaTempleFestival, #NorthKeralaCulture, #SpiritualEvent

 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Main Desk
Main Desk

5552 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia