city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള മുസ്ലിം ജമാഅത്: ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രസിഡന്റ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ജനറല്‍ സെക്രടറി, ഹകീം ഹാജി കളനാട് ഫൈനാന്‍സ് സെക്രടറി

കാസർകോട്: (www.kasargodvartha.com 25.03.2021) കേരള മുസ്ലിം ജമാഅത് ജില്ലാ കമിറ്റിക്ക് പുതിയ ഭാരവാഹികളായി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയെ പ്രസിഡന്റായും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയെ ജനറല്‍ സെക്രടറിയായും ഹകീം ഹാജിയെ ഫൈനാന്‍സ് സെക്രടറിയായും തെരെഞ്ഞെടുത്തു. ദേളി സഅദിയ്യയില്‍ നടന്ന ജില്ലാ പ്രതിനിധി സമ്മേളനത്തിലാണ് കമിറ്റിക്ക് രൂപം നൽകിയത്. 16 അംഗ സംസ്ഥാന കൗണ്‍സിലര്‍മാരെയും 45 അംഗ ജില്ലാ എക്‌സിക്യൂടീവിനെയും തെരെഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി തലക്കി, മുക്രി ഇബ്‌റാഹീം ഹാജി (വൈസ് പ്രസിഡന്റ്), കന്തല്‍ സൂപ്പി മദനി, കെ എച് അബ്ദുല്ല മാസ്റ്റര്‍, സി എല്‍ ഹമീദ് ചെമ്മനാട്, മദനി ഹമീദ് കാഞ്ഞങ്ങാട്, യൂസുഫ് മദനി ചെറുവത്തൂര്‍ (സെക്രടറിമാര്‍).

കേരള മുസ്ലിം ജമാഅത്: ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രസിഡന്റ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ജനറല്‍ സെക്രടറി, ഹകീം ഹാജി കളനാട് ഫൈനാന്‍സ് സെക്രടറി

യോഗം കേരള മുസ്ലിം ജമാഅത് സംസ്ഥാന വൈസ് പ്രസിഡന്റ് പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ നേതൃ പദവി വഹിക്കുവര്‍ ജനങ്ങളുടെ നന്മയും ക്ഷേമവുമായിരിക്കണം മുഖമുദ്രയായി സ്വീകരിക്കേണ്ടതെ് അദ്ദേഹം പ്രസ്താവിച്ചു. ജന പ്രതിനിധികളും മത സാമൂഹിക രാഷ്ട്രീയ നേതൃത്വവുമെല്ലാം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് നാട് അഭിവൃദ്ധിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രടറി പ്രൊഫ. യു സി അബ്ദുല്‍ മജീദ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ നിരീക്ഷകന്‍ ഹാമിദ് മാസ്റ്റര്‍ ചൊവ്വ വിഷയാവതരണം നടത്തി. സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം, ബശീര്‍ പുളിക്കൂര്‍, സി എന്‍ ജഅഫർ സ്വാദിഖ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുർ റഹ്‌മാൻ അഹ്‌സനി, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുർ റഹ്‌മാൻ പൂത്തപ്പലം, ഫാറൂഖ് കുബണൂര്‍ പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.

പരിപാടിക്ക് തുടക്കം കുറിച്ച് സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് പതാക ഉയര്‍ത്തി. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കി.

Keywords:  Kerala, News, Kasaragod, Committee, SSF, Religion, Islam, Muslim Jama-ath, Hakeem Haji Kalanad, Pallangod Abdul Khadar Madani, BS Abdulla Kunji Faisi, Kerala Muslim Jamaat: BS Abdullakunji Faizi President, Pallankode Abdul Khader Madani General Secretary, Hakeem Haji Kalanad Finance Secretary.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia