city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശൈഖ് സൈനുദീന്‍ മഖ്ദും കൊളോണിയലിസത്തിനെതിരെയുള്ള സമരത്തിന്റെ പ്രതീകം, തുഹ്ഫത്തുല്‍ മുജീഹിദീന്‍ കൊളോണിയലിസത്തിനെതിരെയുള്ള യുദ്ധ ആഹ്വനം: ഡോ. കെ കെ എന്‍ കുറുപ്പ്

കാസര്‍കോട്: (www.kasargodvartha.com 28.09.2019) പുതിയ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ കൊളോണിയല്‍ സാമ്രാജ്യത്തിനെതിരയെുള്ള സമരത്തിന്റെ പ്രതീകമാണ് ശൈഖ് സൈനുദീന്‍ മഖ്ദൂം എന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. ജാമിഅ സാഅദിയ്യ അറബിയ്യയുടെ കീഴിലുള്ള ശൈഖ് സൈനുദീന്‍ മഖ്ദും റിസര്‍ച്ച് സെന്റര്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച കേരള മുസ്ലിം ചരിത്ര സെമിനാര്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. റിസര്‍ച്ച് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

എഷ്യാറ്റിക് വിഞ്ജാനവും യുറോപ്പ്യന്‍ വിഞ്ജാനവും ഏറ്റുമുട്ടുന്ന ഒരു പ്രത്യേക ദശാ സനന്ധിയിലാണ് നാം ജീവിക്കുന്നത്. 1583 ല്‍ തുഹുഫത്തുല്‍ മുജാഹിദീന്‍ മഖ്ദൂം എഴുതിയത് കൊളോണിയലിസത്തിനെതിരെയുള്ള യുദ്ധ ആഹ്വനമായാണ്. ബിജാപ്പുര്‍ സുല്‍ത്താന് സമര്‍പ്പിച്ച പുസ്തകം ഇന്നും കൊളോണിയല്‍ വിരുദ്ധത കൊണ്ട് ഇന്നും ശ്രദ്ധേയമാണ്. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു.

അദ്യമായി കേരളത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രമെഴുതിയത് ശൈഖ് സൈനുദീന്‍ മഖ്ദും ആണ്. ഒരു ബഹുസ്വര ദേശീയതയില്‍ അന്നത്തെ രാജാവായ സാമൂതിരിയെ അമീറായി അംഗീകരിച്ചുകൊണ്ട് മുസ്ലിമുകളും മറ്റു ജനവിഭാഗങ്ങളും പോര്‍ച്ചുഗീസ് ഉള്‍പ്പെടെയുള്ള കൊളോണിയല്‍ സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ജിഹാദ് ചെയ്യണമെന്നാണ് മഖ്ദും അവശ്യപ്പെട്ടിരുന്നത്. അറബിക്കടല്‍ അല്ലെങ്കില്‍ ഇന്ത്യന്‍ മഹാസമുദ്രം വൈദേശികശക്തികള്‍ അടിമയാക്കുന്നവോ അന്ന് നമ്മുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവും എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. 

കൊളോണിയല്‍ സാമ്രാജ്യത്വത്തിന്റെ എറ്റവും വലിയ എതിരാളികള്‍ ടിപ്പു സുല്‍ത്താനും ശൈഖ് സൈനുദീന്‍ മഖ്ദുമും അയിരുന്നു. എന്നാല്‍ ടിപ്പുവിനെക്കുറിച്ച് കര്‍ണാടകത്തില്‍ മിണ്ടാന്‍ പറ്റാത്ത അവസ്ഥയാണ്. കേരളത്തിലെ മുസ്ലീമുകള്‍ ഇന്നത്തെ രീതിയിയിലായത് വിജ്ഞാനത്തിലൂടെയും അറിവിലൂടെയുമാണ്. ശൈഖ് മഖ്ദും പുതിയ അക്കാദമിക്ക് കൊളോണിയസത്തിനെതിരെയുള്ള ആയുധമാണ്. 

36 ഓളം ഭാഷകളില്‍ മഖ്ദുമിന്റെ പുസ്തകം തര്‍ജമ ചെയ്തിട്ടുണ്ട്. 1942 ല്‍ ഇറങ്ങിയ തമിഴ് മൊഴിമാറ്റ പുസ്തകം സര്‍ക്കാര്‍ കണ്ടുകെട്ടുകയായിരുന്നു എന്നാലോചിക്കുമ്പോള്‍ 430 വര്‍ഷം മുമ്പ് എഴുതിയ പുസ്തകത്തിന്റെ ശക്തി മനസ്സിലാകും. പുതിയ റിസര്‍ച്ച് സെന്ററില്‍ അറിവ് കൊണ്ടാണ് നാം കൊളോണില്‍ അശയങ്ങളെ പ്രതിരോധിക്കുന്നത്. അദേഹം പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറാംഗം പ്രൊഫ. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവും പ്രാര്‍ത്ഥന നടത്തി. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ 300 ലേറെ ചരിത്ര വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സെമിനാര്‍ മലബാറിലേക്കുള്ള ഇസ്ലാമികാഗമനത്തിന്റെ പുതിയ വാദഗതികളും ചര്‍ച്ച ചെയ്തു.

രാവിലെ നടന്ന ചരിത്രാന്വഷണ സെഷനില്‍ 'ഇസ്ലാമിന്റെ ആഗമനവും വളര്‍ച്ചയും' ഡോ. ഇസ്മാഈലും 'സൈനുദ്ദീന്‍ മഖദൂം: പ്രവര്‍ത്തനം പ്രതിരോധം' എന്ന വിഷയം ഡോ എം ടി നാരായണനും അവതരിപ്പിച്ചു. ഏം ടി രമേഷ് മോഡറേറ്ററായി. ഉച്ചക്കു ശേഷം നവോത്ഥാനം സെഷനില്‍ 'സൂഫിസവും കേരള ചരിത്രവും' ഡോ. കുഞ്ഞാലിയും 'വിദ്യാഭ്യാസ നവോത്ഥാനം മലബാറില്‍' എന്ന വിഷയം ഡോ. നുഐമാനും അവതരിപ്പിച്ചു. ഹനീഫ് അനീസ് മോഡറേറ്ററായി.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കെ അബ്ദുര്‍ റഹ് മാന്‍, മുബാറക് മുഹമ്മദ് ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ് മൗലവി അലംപാടി, കൊല്ലമ്പാടി അബദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ്, സി എല്‍ ഹമീദ് ചെമനാട്, അഷ്‌റഫ് സുഹ് രി പ്രസംഗിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ബഷീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു.

ശൈഖ് സൈനുദീന്‍ മഖ്ദും കൊളോണിയലിസത്തിനെതിരെയുള്ള സമരത്തിന്റെ പ്രതീകം, തുഹ്ഫത്തുല്‍ മുജീഹിദീന്‍ കൊളോണിയലിസത്തിനെതിരെയുള്ള യുദ്ധ ആഹ്വനം: ഡോ. കെ കെ എന്‍ കുറുപ്പ്

Keywords:  Kerala, kasaragod, news, Jamia-Sa-adiya-Arabiya, Seminar, History seminar, Islam, Religion, Top-Headlines, Kerala Muslim History seminar conducted 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia