Membership | കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗത്വ കാംപയിന്‍ സംഘടിപ്പിക്കും
Nov 3, 2022, 20:16 IST
കാസര്‍കോട്: (www.kasargodvartha.com) കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനത്തെ മുഴുവന്‍ മദ്രസാധ്യാപകരേയും ക്ഷേമനിധിയുടെ ഭാഗമാക്കുന്നതിന് സംസ്ഥാന തലത്തില്‍ വിപുലമായ അംഗത്വ കാംപയിന്‍ സംഘടിപ്പിക്കുന്നു.
കാംപയിന്‍ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച ചെയ്യുന്നതിന് ജില്ലയിലെ വിവിധ മദ്‌റസ ബോര്‍ഡുകളുടെ ജില്ലാ, റേന്‍ജ് ഭാരവാഹികളുടെ യോഗം നവംബര്‍ ഏഴിന് 11 മണിക്ക് കാസര്‍കോട് മുന്‍സിപല്‍ ടൗണ്‍ ഹോളിലും കണ്ണൂര്‍ ജില്ലയിലെ ഭാരവാഹികളുടെ യോഗം നവംബര്‍ എട്ടിന് 11 മണിക്ക് താഴെചൊവ്വ ഇസ്ലാമിക് സെന്ററിലും നടക്കും.
യോഗത്തില്‍ ബന്ധപ്പെട്ട ഭാരവാഹികളെ കൃത്യ സമയത്ത് പങ്കെടുപ്പിക്കണമെന്ന് ചെയര്‍മാന്‍ എപി അബ്ദുല്‍ ഗഫൂര്‍ അഭ്യര്‍ഥിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Membership, Campaign, Teachers, Religion, Kerala Madrasa Teacher Welfare Board, Kerala Madrasa Teacher Welfare Board will organize membership campaign.
< !- START disable copy paste --> 