city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Holiday | മഹാനവമി: ഒക്ടോബർ 11ന് സംസ്ഥാനത്ത് പൊതു അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല

Kerala Declares Public Holiday for Navratri Celebrations
Representational Image Generated by Meta AI

● ബാങ്കുകൾക്കും ബാധകമായിരിക്കും
● നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് ഈ പൊതു അവധി 
● നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഉത്തരവ് 

തിരുവനന്തപുരം: (KasargodVartha) നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഒക്ടോബർ 11 ന് പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും, ബാങ്കുകൾക്കും ഈ അവധി ബാധകമായിരിക്കും. നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് ഈ പൊതു അവധി. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി.

 Kerala Declares Public Holiday for Navratri Celebrations

ഇത്തവണ ഒക്ടോബർ 10 ന് വൈകുന്നേരമാണ് പൂജ വയ്ക്കുന്നത്. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും, ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാൽ അഷ്ടമി സന്ധ്യയ്ക്ക് 10 ന് വൈകുന്നേരമായിരിക്കും പൂജ നടക്കുക. 

11, 12 തീയതികളിൽ ദുർഗാഷ്ടമി, മഹാനവമി പൂജകൾക്ക് ശേഷം 13 ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് പൂജയ്ക്ക് വെച്ചവ എടുക്കുന്നത്. ഈ സാഹചര്യത്തിൽ ഒക്ടോബർ 11 ന് കൂടി അവധി നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു.

നേരത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഒക്ടോബർ 11 ന് അവധി പ്രഖ്യാപിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

#KeralaNavratri #PublicHoliday #KeralaGovernment #IndianFestivals #DurgaPuja

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia