city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Renovation | കാസര്‍കോട് സുന്നി സെന്റര്‍ നവീകരിക്കുന്നു; പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു

കാസര്‍കോട്: (www.kasargodvartha.com) പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ സുന്നി സെന്റര്‍ നവീകരിക്കുന്നു. ഒരു കോടി രൂപ ചിലവ് വരുന്ന പദ്ധതിയുടെ പ്രഖ്യാപനം കേരള മുസ്ലിം ജമാഅത് സംസ്ഥാന ഉപാധ്യക്ഷന്‍ പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി നിര്‍വഹിച്ചു. 2000ല്‍ തുടങ്ങിയ സുന്നി സെന്ററിന്റെ വിപുലമായ നവീകരണത്തിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
     
Renovation | കാസര്‍കോട് സുന്നി സെന്റര്‍ നവീകരിക്കുന്നു; പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു

നിസ്‌കാര സ്ഥലവും അംഗശുദ്ധി വരുത്താനുള്ള സ്ഥലവും സൗകര്യം കൂട്ടി വികസിപ്പിക്കും. പുതിയ ഓഡിറ്റോറിയം, നിലവിലെ ഓഡിറ്റോറിയം നവീകരിക്കല്‍, ലിഫ്റ്റ് സംവിധാനം, നിലവിലെ ഓഫീസ് സംവിധാനങ്ങളുടെ വിപുലീകരണം, കേരള മുസ്ലിം ജമാഅത് ആസ്ഥാനം, റഫറന്‍സ് ലൈബ്രറി, വായനാ കേന്ദ്രം, ഗസ്റ്റ് ഹൗസ് തുടങ്ങിയവയാണ് നവീകരണ പ്രൊജക്റ്റിലുള്ളത്.
               
Renovation | കാസര്‍കോട് സുന്നി സെന്റര്‍ നവീകരിക്കുന്നു; പദ്ധതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു

പദ്ധതി പ്രഖ്യാപന ചടങ്ങിലും മള്ഹറതുല്‍ ബദിരിയ്യ വാര്‍ഷിക സംഗമത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. പിബി അഹ്മദ് ഹാജിക്ക് കോപി നല്‍കി ത്വാഹ ബാഫഖി തങ്ങള്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. ആത്മീയ സംഗമത്തിന് സയ്യിദ് പിഎസ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ജഅഫര്‍ സ്വാദിഖ് മാണിക്കോത്ത്, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് അസ്ഹര്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍ നേതൃത്വം നല്‍കി.

എസ് വൈ എസ് ജില്ലാ സെക്രടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി പദ്ധതി വിശദീകരിച്ചു. എസ്എംഎ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സംഘാടക സമിതിക്ക് രൂപം നല്‍കി. ഹമീദ് ഈശ്വരമംഗലം, അഹ്മദലി ബെണ്ടിച്ചാല്‍, അബൂബകര്‍ ഹാജി ബേവിഞ്ച, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൂസ സഖാഫി കളത്തൂര്‍, സിഎല്‍ ഹമീദ് ചെമനാട്, വിസി അബ്ദുല്ല സഅദി, സിപി അബ്ദുല്ല ഹാജി ചെരുമ്പ, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, ഹസൈനാര്‍ സഖാഫി കുണിയ, ഇല്യാസ് കൊറ്റുമ്പ, ശാഫി ഹാജി ബേവിഞ്ച, എം പി മുഹമ്മദ് ഹാജി, സിദ്ദീഖ് സഖാഫി ആവളം, കലാം മലേഷ്യ, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി, എംപി മുഹമ്മദ് ഹാജി മണ്ണംകുഴി, ഇല്യാസ് വൈറ്റ് സോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും റശീദ് സഅദി നന്ദിയും പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Religion, SSF, Sunni, Programme, Kasaragod Sunni Center, Kasaragod Sunni Center is being renovated.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia