Awareness against drug | ലഹരി ഉപയോഗത്തിനെതിരെ ജമാഅതുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത്
Sep 7, 2022, 22:08 IST
കാസർകോട്: (www.kasargodvartha.com) വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ജമാഅതുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തണമെന്ന് കാസർകോട് സംയുക്ത മുസ്ലിം ജമാഅത് യോഗം ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കളുടെ പരിപാലനത്തെ സംബന്ധിച്ചും പള്ളി കമിറ്റികളുടെ ഉത്തരവാദിത്തങ്ങളും നിലവിലെ നിയമ സംവിധാനങ്ങളെ കുറിച്ചും പ്രമുഖ അഭിഭാഷകനും വഖഫ് ബോർഡ് അംഗവുമായ പിവി സൈനുദ്ദീൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
പ്രസിഡണ്ട് എൻഎ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രടറി ടിഇ അബ്ദുല്ല സ്വാഗതം പറഞ്ഞു. ലക്ഷദ്വീപ് കൺസ്യൂമർ കമീഷൻ മെമ്പറായി നിയമിച്ച മുൻ കേന്ദ്ര, സംസ്ഥാന വഖഫ് ബോർഡ് സിഇഒ അഡ്വ. ബിഎം ജമാലിന് എൻഎ നെല്ലിക്കുന്ന് ഉപഹാരം നൽകി.
മാലിക് ദീനാർ ഖത്വീബ് അബ്ദുൽ മജീദ് ബാഖവി പ്രാർഥന നടത്തി. അബ്ദുൽ കരീം കോളിയാട്, കെബി മുഹമ്മദ് കുഞ്ഞി, മൊയ്തീൻ കൊല്ലമ്പാടി പ്രസംഗിച്ചു.
ഈ വാർത്ത കൂടി വായിക്കൂ:
ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിനിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്ന സംഭവം; സിപിഎം ബ്രാഞ്ച് സെക്രടറിയെ സ്ഥാനമാനങ്ങളില്‍ നിന്നും പുറത്താക്കി; പ്രതിയുടെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് റയ്ഡ്; പൊലീസ് സ്റ്റേഷനിലേക്ക് എംഎസ്എഫ് മാര്‍ച് വൈകീട്ട്
Keywords: Latest-News, Kerala, Kasaragod, Religion, Drugs, Top-Headlines ,Masjid, Muslim, Kasaragod Muslim Jamaath says should create awareness against drug use.
Keywords: Latest-News, Kerala, Kasaragod, Religion, Drugs, Top-Headlines ,Masjid, Muslim, Kasaragod Muslim Jamaath says should create awareness against drug use.