city-gold-ad-for-blogger

ജനസാഗരം സാക്ഷി; ദേളി ജാമിഅ സഅദിയ്യയിൽ പുതുക്കിപ്പണിത ഗ്രാൻഡ് മസ്ജിദ് വിശ്വാസികൾക്കായി തുറന്നുകൊടുത്തു; കാന്തപുരം ഉദ്ഘാടനം ചെയ്തു

Representational image of Indian Grand Mufti Kanthapuram A.P. Aboobacker Musliyar inaugurating the Grand Mosque at Jamia Sa-adiya
Photo: Special Arrangement

● അരനൂറ്റാണ്ടിനടുത്ത കാലം സഅദിയ്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച മസ്ജിദ് യൂസുഫ് നസ്‌റുല്ലയുടെ സ്ഥാനത്താണ് പുതിയ പള്ളി
● സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ വഖ്ഫ് കർമവും സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി പ്രാർഥനയും നിർവഹിച്ചു
● കർണാടക മന്ത്രി യു ടി ഖാദർ, മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉൾപ്പെടെയുള്ളവർ മുഖ്യാതിഥികളായി പങ്കെടുത്തു
● സഅദിയ്യ ട്രഷറർ കല്ലട്ര മാഹിൻ ഹാജി എംഎൽഎ ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു

കാസർകോട്: (KasargodVartha) തെന്നിന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായ ദേളി ജാമിഅ സഅദിയ്യ കാമ്പസിൽ പുതുക്കിപ്പണിത 'ജാമിഉ ഹബീബ് ഉസ്മാൻ' ഗ്രാൻഡ് മസ്ജിദിൻ്റെ ഉദ്ഘാടനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

അരനൂറ്റാണ്ടിൻ്റെ ഓർമയായി യൂസുഫ് നസ്‌റുല്ല

ജാമിഅ സഅദിയ്യയുടെ തിരുമുറ്റത്ത് തിലകക്കുറിയായി തലയുയർത്തി നിന്നിരുന്ന മസ്ജിദ് യൂസുഫ് നസ്‌റുല്ല ഇനി ചരിത്രത്തിൻ്റെ ഏടുകളിലേക്ക്. ഏകദേശം അരനൂറ്റാണ്ടിനടുത്ത കാലം സഅദിയ്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച, സ്ഥാപന സമുച്ചയങ്ങളുടെ ആത്മീയ സിരാകേന്ദ്രമായിരുന്നു ഈ മസ്ജിദ്. സഅദിയ്യയുടെ നാഡീസ്പന്ദനങ്ങൾ തൊട്ടറിഞ്ഞ ആ പള്ളിയാണ് കാലപ്പഴക്കത്തെ തുടർന്ന് ചരിത്രത്തിൻ്റെ ഭാഗമായത്. അനേകകാലം വാങ്ക് വിളി മുഴങ്ങിയ, രാപ്പകലുകളെ സജീവമാക്കിയ പള്ളിയായിരുന്നു ഇത്. സ്ഥാപിതകാലം മുതൽ തന്നെ ദർസുകളും ക്ലാസുകളും പ്രഭാഷണങ്ങളും കൂട്ടുപ്രാർഥനാ സദസ്സുകളും മുടങ്ങാതെ നടന്നുകൊണ്ടിരുന്ന ഇടം. ഖുർആൻ പാരായണങ്ങൾക്കും തസ്ബീഹ്-ഇഅ്തികാഫുകൾക്കും സാക്ഷിയായ പുണ്യയിടം കൂടിയായിരുന്നു. നേർച്ചകൾ, അനുസ്മരണങ്ങൾ, ആണ്ടുകൾ, ആത്മസംസ്കരണ പരിപാടികൾ തുടങ്ങി അനേകം വേദികളുടെ കഥകളാണ് മസ്ജിദ് യൂസുഫ് നസ്‌റുല്ലക്ക് പറയാനുള്ളത്.

സ്ഥാപിതകാലം മുതലിങ്ങോട്ട് ഒരുപാട് മഹത്തുക്കൾ, പണ്ഡിതന്മാർ, ആത്മജ്ഞാനികൾ, സംഘടനാ നേതാക്കൾ, വിദ്യാർഥികൾ, സാധാരണക്കാർ എന്നിവർ ഇവിടെയെത്തി ആരാധനാനിരതരായി. മുൻപ് ഓഡിറ്റോറിയവും മറ്റ് വിപുലമായ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത് പള്ളിയുടെ പവിത്രതയ്ക്കനുകൂലമായ എല്ലാ പരിപാടികളും ഇവിടെയായിരുന്നു നടന്നിരുന്നത്. നിസ്കാരസമയങ്ങളിലും വിശിഷ്യ വെള്ളിയാഴ്ചകളിലും വാർഷിക സമ്മേളന നാളുകളിലും നിറഞ്ഞു കവിഞ്ഞിരുന്ന ആ പള്ളി ഇനി എല്ലാവരുടെയും ഓർമയിൽ ഒരു മങ്ങാത്ത ചിത്രമായി അവശേഷിക്കും.

പുതിയ കാൽവെപ്പായി ജാമിഉ ഹബീബ് ഉസ്മാൻ

കാലപ്പഴക്കവും സഅദിയ്യയുടെ അനുസ്യൂതമായ മുന്നേറ്റത്തിൻ്റെ ഭാഗവുമായാണ് പള്ളിയുടെ പുനർനിർമാണം നടത്തേണ്ടിവന്നത്. ആയിരക്കണക്കിന് വിദ്യാർഥികളും നൂറുകണക്കിന് സ്റ്റാഫുകളും മറ്റ് ജീവനക്കാരും സ്ഥിര സന്ദർശകരുമെല്ലാം ഇന്ന് സ്ഥാപനത്തിലുണ്ട്. ഇവർക്കെല്ലാം ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ പള്ളി നിർമിച്ചിരിക്കുന്നത്. അരനൂറ്റാണ്ടോളം കാലം താജുൽ ഉലമയുടെ നേതൃതണലനുഭവിച്ച സഅദിയ്യയുടെ തിരുഅങ്കണത്തിൽ, സ്ഥാപക ശിൽപികളായ നൂറുൽ ഉലമയുടെയും കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെയും മഹനീയ ചാരത്താണ് പുതിയ പള്ളി ഒരുങ്ങിയിരിക്കുന്നത്. ആധുനികതയുടെ പ്രൗഢി വിളിച്ചോതി നയനമനോഹരമായി തലയുയർത്തി നിൽക്കുന്ന 'ജാമിഉ ഹബീബ് ഉസ്മാൻ' ഗ്രാൻഡ് മസ്ജിദാണ് ഇപ്പോൾ വിശ്വാസികൾക്കായി തുറന്നുകൊടുത്തിരിക്കുന്നത്.

പ്രസിഡൻ്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ വഖ്ഫ് കർമം നിർവഹിച്ചു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽ ബുഖാരി പ്രാർഥന നടത്തി. സഅദിയ്യ ട്രഷറർ കല്ലട്ര മാഹിൻ ഹാജി എംഎൽഎ ഉപഹാരം സമർപ്പിച്ചു. എ പി അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് ആമുഖ പ്രഭാഷണം നടത്തി. കർണാടക മന്ത്രി യു ടി ഖാദർ, മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ്, മുഹമ്മദ് അലി ഹബീബ് ഉസ്മാൻ, ഹബീബ് അഹ്‌മദ് ഉസ്മാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.

പ്രമുഖരുടെ സാന്നിധ്യം

ചടങ്ങിൽ സംബന്ധിച്ച പ്രമുഖർ: സയ്യിദ് അതാഉല്ല തങ്ങൾ ഉദ്യാവരം, സയ്യിദ് അഷ്‌റഫ് തങ്ങൾ ആദൂർ, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ പഞ്ചിക്കൽ, സയ്യിദ് ആറ്റക്കോയ തങ്ങൾ ദേളി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, സയ്യിദ് അബ്ദുൽ റഹ്‌മാൻ മശ്ഹൂദ് അൽ ബുഖാരി, സയ്യിദ് ജുനൈദ് അൽ ബുഖാരി മാട്ടൂൽ, സയ്യിദ് ഷാഫി തങ്ങൾ ബാഅലവി വളപട്ടണം, കെ കെ ഹുസൈൻ ബാഖവി, കെ പി ഹുസൈൻ സഅദി കെ സി റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഇനായത്ത് അലി സുറത്കൽ, പി കെ ഫൈസൽ, ഹകീം കുന്നിൽ, മുസ്തഫ സുള്ള്യ, അബ്ദുൽ റഷീദ് ഹാജി മംഗളൂരു, മഹ്‌മൂദ് ഹാജി ഉമ്മുൽ ഖുവൈൻ, അഷ്റഫ് സഅദി മല്ലൂർ, ഹമീദ് ഈശ്വരമംഗലം, ഹാജി അബ്ദുല്ല ഹുസൈൻ കടവത്ത്, ഇബ്രാഹിം കല്ലട്ര, നൂർ മുഹമ്മദ് ഖത്തർ, ഹമീദ് സഅദി ഈശ്വരമംഗലം, ടി എം ഷാഹിദ്, ലത്തീഫ് ഹാജി സുള്ള്യ, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, ജലീൽ സഖാഫി തൃക്കരിപ്പൂർ, സയ്യിദ് കെ പി എസ് തങ്ങൾ ബേക്കൽ, യൂസുഫ് സഅദി ബംബ്രാണ, യൂനുസ് തളങ്കര, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, ഷാഫി കട്ടക്കാൽ, സുബൈർ പടുപ്പ്, അബ്ദുൽ റഹ്‌മാൻ അഹ്‌സനി, എം എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, റഈസ് മുഈനി, ഡോ. മുഹമ്മദ് ഹാരിസ് ഹാജി, സി പി അഷ്‌റഫ് ഹാജി ചെരുമ്പ, ചിത്താരി അബ്ദുല്ല ഹാജി, എം ടി പി അബ്ദുൽ റഹ്‌മാൻ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. അബ്ദുൽ ഗഫാർ സഅദി രണ്ടത്താണി സ്വാഗതവും സി പി അബ്ദുല്ല ഹാജി നന്ദിയും പറഞ്ഞു.

സൗഹൃദ സംഗമം

ഉച്ചയ്ക്ക് ഒരു മണിക്ക് നടന്ന സൗഹൃദ സംഗമം വൈസ് പ്രസിഡൻ്റ് മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂരിൻ്റെ അധ്യക്ഷതയിൽ ഉദുമ എംഎൽഎ കെ നീലകണ്ഠന്‍  ഉദ്ഘാടനം ചെയ്തു. സഅദിയ ഇന്റര്‍നാഷണല്‍  സെക്രട്ടറി ഹമീദ് പരപ്പ വിഷയാവതരണം നടത്തി. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, ഹമീദ് സഅദി ഈശ്വരമംഗലം, കരീം തളങ്കര, കാസർകോട് പ്രസ് ക്ലബ് പ്രസിഡൻ്റ് സിജു കണ്ണൻ, സെക്രട്ടറി പ്രദീപ് നാരയണൻ, സി എൽ ഹമീദ് എന്നിവർ പ്രസംഗിച്ചു. പള്ളങ്കോട് അബ്ദുൽ ഖാദർ മദനി സ്വാഗതവും സലാം ദേളി നന്ദിയും പറഞ്ഞു.

(ചിത്രം: ദേളി സഅദിയ്യ ഗ്രാൻഡ് മസ്ജിദ് ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു).

ദേളി സഅദിയ്യയിലെ ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വിശേഷങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Indian Grand Mufti Kanthapuram A.P. Aboobacker Musliyar inaugurated the newly renovated 'Jamiu Habib Usman' Grand Mosque at Jamia Sa-adiya.

#JamiaSaadiya #Kanthapuram #MosqueInauguration #KasaragodNews #KasargodVartha #KeralaMuslims #DeliSaadiya #AparnaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia