Meelad un Nabi Message | ലഹരിയാവേണ്ടത് മാനവ സ്‌നേഹമെന്ന് കാഞ്ഞങ്ങാട് സംയുക്ത ജമാഅത്; പ്രവാചക ജന്മദിന പരിപാടികളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പരിസര മലിനീകരണത്തിന് ഇടയാക്കാത്ത വിധം നീക്കം ചെയ്യാന്‍ നിര്‍ദേശം
Oct 8, 2022, 14:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) അധാര്‍മികതയും അരാജകത്വവും ആസുരതയും അരങ്ങു വാഴുന്ന ആധുനിക ലോകത്ത് വിശ്വ ശാന്തിയുടെ വിളംബരം നടത്തുകയും സമ്പൂര്‍ണ ധര്‍മ സംസ്ഥാപനം സാധ്യമാക്കുകയും ചെയ്ത വിശ്വ പ്രവാചകന്റെ ജീവിത ദര്‍ശനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും ആ ദര്‍ശനങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടിയുള്ള പരിശ്രമങ്ങളാല്‍ നബിദിനാഘോഷം സമ്പന്നമാക്കണമെന്നും കാഞ്ഞങ്ങാട് സംയുക്ത ജമാഅത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തു.
ഏകനായ ദൈവത്തെയും ഏക മാനവികതയെയും വിളംബരം ചെയ്തു കൊണ്ട് മനുഷ്യര്‍ക്കിടയിലുള്ള എല്ലാ വിവേചനങ്ങളുടെയും വേരറുത്ത പ്രവാചകനാണ് മുഹമ്മദ് നബി. ജാതി വര്‍ഗ വര്‍ണ്ണ ദേശ ഭാഷാ വൈജാത്യങ്ങള്‍ എല്ലാം തട്ടി തകര്‍ത്ത് കൊണ്ട് വിശ്വ മാനവികതയുടെ ഉദാത്തമായ സന്ദേശമാണ് പ്രവാചകന്‍ വിളംബരം ചെയ്തത്. ഇന്ന് ലോകമെങ്ങും മനുഷ്യന്‍ സങ്കുചിതമായ ചിന്തകളാല്‍ ആത്മ സംഘര്‍ഷത്തിലും ബാഹ്യ സംഘര്‍ഷത്തിലും അകപ്പെട്ടു നില്‍കുമ്പോള്‍ പ്രവാചകന്റെ വിശാലമായ വീക്ഷണങ്ങളെ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയല്ലാതെ മറ്റു പരിഹാരമാര്‍ഗങ്ങളൊന്നുമില്ല. എല്ലാ മനുഷ്യരുടേയും അവകാശങ്ങളെ ഉയര്‍ത്തിപിടിച്ചും അംഗീകരിച്ചും അവ ഹനിക്കുന്നവര്‍ ദൈവത്തിന്റെ മുന്നില്‍ ശിക്ഷാര്‍ഹരായിരിക്കുമെന്ന് പ്രഖ്യാപിച്ചു കൊണ്ടും മാനവ മനുഷ്യാവകാശങ്ങളുടെ ഒരു വലിയ പ്രഖ്യാപനമാണ് പ്രവാചകന്‍ മുഴക്കിയിരുന്നത്.
മാനവ സമത്വവും സാഹോദര്യവും ഉയര്‍ത്തിപിടിക്കുകയും പ്രപഞ്ചത്തിലെ എല്ലാ ജീവ നിര്‍ജീവ വസ്തുക്കളോടും കാരുണ്യം പ്രകടിപ്പിക്കുകയും ചെയ്ത തിരുദൂതര്‍ അശരണര്‍ക്കും ആലംബ ഹീനര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും താങ്ങായി തീരുന്ന തത്വ ശാസ്ത്രത്തെയാണ് പ്രതിനിധാനം ചെയ്തത്. പ്രവാചക ദര്‍ശനത്തിന്റെ തനിപ്പകര്‍പ്പ് സ്വന്തം ജീവിതത്തിന്റെ മുദ്രകളാക്കി തീര്‍ത്തുകൊണ്ട് ആ മുദ്രകളിലൂടെ സമൂഹത്തിന്റെ മനസ്സിനകത്ത് അധികാര ശക്തികള്‍ സ്ഥാപിച്ചിട്ടുള്ള തെറ്റിദ്ധാരണകളെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ കൂടി പ്രവാചക അനുയായികള്‍ നടത്തേണ്ടതുണ്ട്.
രാജ്യത്തിന്റെ ഭാവി ഭാഗധേയം നിര്‍ണയിക്കുന്ന യുവതി യുവാക്കളും കുട്ടികള്‍ പോലും സന്തോഷവും സമാധാനവും നഷ്ടപ്പെട്ട് മാരകമായ ലഹരി മരുന്നുകള്‍ക്ക് അടിമപ്പെട്ട് ജീവിതം തുലക്കുമ്പോള്‍ മാനവ സാഹോദര്യവും സ്‌നേഹവും സകല ജീവജാലങ്ങളോടുമുള്ള കാരുണ്യവും പരസ്പര ബഹുമാനവും വിശ്വാസവും സഹായ മനസ്‌കതയും കാണിച്ചു തന്ന പ്രവാചക അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കണമെന്ന് അദ്ദേഹം ഉണര്‍ത്തി.
നബിദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എല്ലാ ചടങ്ങുകളിലും പരിപാടികളിലും എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്ന വിധത്തില്‍ വിശാലവും വിപുലവുമാക്കാനും സമൂഹത്തിന്റെ മനസ്സില്‍ പ്രവാചകന്റെ നന്മയാര്‍ന്ന നേര്‍ ചിത്രങ്ങള്‍ വരച്ചു വെക്കാന്‍ ഉതകുന്നതാകാനും ശ്രമിക്കേണ്ടതുണ്ട്. ഘോഷയാത്രകള്‍ പ്രവാചക പ്രകീര്‍ത്തനങ്ങള്‍ ആലപിച്ചു കൊണ്ടുള്ളവയും ഗതാഗത തടസമോ സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലങ്ങ് ഉണ്ടാക്കുന്ന വിധത്തിലോ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നമ്മുടെ അന്തരീക്ഷത്തെ തന്നെ മലിനീകരിക്കുകയും ശ്വാസ വായു പോലും കിട്ടാക്കനിയാകുകയും ചെയ്യുന്ന കാലത്ത് പ്രവാചക ജന്മദിനവുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടികളില്‍ ഉപയോഗിക്കപ്പെടുന്ന വസ്തുക്കള്‍ പരിസര മലിനീകരണത്തിന് ഇടയാക്കാത്ത വിധം നീക്കം ചെയ്യാനും അവ സംസ്‌കരിക്കാനും സംഘാടകര്‍ ശ്രദ്ധിക്കണം.
ഘോഷയാത്രകളില്‍ വോളന്റീയര്‍ മാര്‍ചുകള്‍ പരമാവധി ഒഴിവാക്കേണ്ടതും നടത്തപ്പെടുന്ന അനിവാര്യമായ മാര്‍ചുകളില്‍ ശുഭ്ര വസ്ത്രങ്ങള്‍ മാത്രമേ ധരിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്താനും ആഘോഷത്തിന്റെ സംഘാടകര്‍ ജാഗ്രത പുലര്‍ത്തണമെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു. പ്രസിഡന്റ് സി കുഞ്ഞഹ് മദ് ഹാജി പാലക്കി, ജന. സെക്രടറി മൊയ്തു മൗലവി ബാഖവി പുഞ്ചാവി, ട്രഷറര്‍ എം കെ അബൂബകര്‍ ഹാജി, വൈസ് ചെയര്‍മാന്‍മാരായ മുബാറക് ഹസൈനാര്‍ ഹാജി, സുറൂര്‍ മൊയ്തു ഹാജി, സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന്‍ ഹാജി, അസീസ് മങ്കയം, ജോ. സെക്രടറിമാരായ ബശീര്‍ ആറങ്ങാടി, അബൂബകര്‍ മാസ്റ്റര്‍ പാറപ്പള്ളി, കെ കെ അബ്ദുര്‍ റഹ്മാന്‍ പാണത്തൂര്‍, ലത്വീഫ് അടുക്കം, ജാതിയില്‍ ഹസൈനാര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Kanhangad, Religion, Muslims, Islam, Jamaath-committee, Programme, Celebration, Drugs, Kanhangad Samyukta Jamaath, Milad-un-Nabi, Kanhangad Samyukta Jamaath's Milad-un-Nabi message.
< !- START disable copy paste -->