പാവപ്പെട്ടവരെ സഹായിക്കല്‍ നബിചര്യ: സയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങള്‍
Dec 12, 2017, 20:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.12.2017) പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്കാവശ്യമുള്ള സഹായങ്ങള്‍ ചെയ്തു കൊടുക്കല്‍ നബിചര്യയാണെന്ന് സമസ്ത പ്രസിഡണ്ടും, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് നേതൃത്വത്തില്‍ നടന്ന നബിദിന മത സൗഹാര്‍ദ ചടങ്ങും സംയുക്ത ജമാഅത്ത് നേതൃത്വത്തില്‍ നല്‍കുന്ന ഭൂദാന, മംഗല്യ നിധി വിതരണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാവാചകന്റെ മാതൃക പിന്തുടരുന്നതില്‍ സംയുക്ത ജമാഅത്ത് നേതൃത്വം കാണിക്കുന്ന ആത്മാര്‍ത്ഥത സമൂഹത്തിന് മാതൃകയാണെന്നും സല്‍ക്കര്‍മ്മങ്ങള്‍ കൂടുമ്പോള്‍ വിമര്‍ശനങ്ങളും, പ്രവര്‍ത്തനങ്ങളെ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങളും പല ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അദ്ദേഹം ഉണര്‍ത്തി. മതഭേദമന്യേ 26 നിര്‍ധന കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭൂദാന പദ്ധതിയുടെ ഭാഗമായി മൂന്നു പേര്‍ക്ക് ഇതിന്റെ രേഖകള്‍ കൈമാറിയ ചടങ്ങും തങ്ങള് നിര്‍വഹിച്ചു.
ചടങ്ങില്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. റിട്ട. ഡി.ജി.പി. അലക്സാണ്ടര്‍ ജേക്കബ്, സ്വാമി ഗുരുരത്‌നം തഞ്ജാന തപസ്വി, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍, സ്വാമി ഗുരുമിത്രം, എം.സി. ഖമറുദ്ദീന്‍, ബഷീര്‍ വെള്ളിക്കോത്ത്, സി. മുഹമ്മദ് കുഞ്ഞി പാലാക്കി, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം. മൊയ്തു മൗലവി, മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ ആറങ്ങാടി, കെ.യു. ദാവൂദ് ഹാജി, ജാതിയില്‍ ഹസൈനാര്‍, എഞ്ചിനീയര്‍ ശരീഫ്, സി. മുഹമ്മദ് കുഞ്ഞി, ബി.എം. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പാലാക്കി അബ്ദുര്‍ റഹ് മാന്‍ ഹാജി, പി.എ. നാസര്‍, മാണിക്കോത്ത് മുഹമ്മദ്, അബ്ദുല്ല മീനാപ്പീസ്, സി.കെ. റഹ് മത്തുല്ല, എ. ഹമീദ് ഹാജി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Milad-e-Shereef, Religion, Kanhangad Jamaath Meelad program conducted