city-gold-ad-for-blogger

Festival | കാനത്തൂർ ശ്രീ നാൽവർ ദൈവസ്ഥാനം കളിയാട്ട മഹോത്സവം 27 മുതൽ

Kaliyattam at Kanathur Nalvar Daivasthanam, Press Meet
KasargodVartha Photo

● വിവിധ തെയ്യങ്ങളുടെ അവതരണം ഉണ്ടാകും.
● ഡിസംബർ 27 ന് ശുദ്ധി കലശവും പ്രത്യേക പ്രാർത്ഥനകളും നടക്കും
● ജനുവരി രണ്ടിന് രാവിലെ കഴകം ഒപ്പിക്കൽ ചടങ്ങുകൾ നടക്കും

കാസർകോട്: (KasargodVartha) ഉത്തര കേരളത്തിലെയും ദക്ഷിണ കർണാടകയിലെയും പ്രധാന ആരാധനാലയങ്ങളിൽ ഒന്നായ കാനത്തൂർ ശ്രീ നാൽവർ ദൈവസ്ഥാനത്തെ ഈ വർഷത്തെ കളിയാട്ട മഹോത്സവം ഡിസംബർ 27 മുതൽ 2025 ജനുവരി രണ്ട് വരെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഡിസംബർ 27 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് ബ്രഹ്മശ്രീ ഇരിവൽ കേശവ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ശുദ്ധി കലശവും പ്രത്യേക പ്രാർത്ഥനകളും നടക്കും. നാൽവർ ദൈവങ്ങളുടെ പ്രധാന സ്ഥാനങ്ങളായ കനകത്തൂർ കൊട്ടാരം, കളരി വീട്, പടിപ്പുര, കാവ് എന്നിവിടങ്ങളിൽ ഈ ചടങ്ങുകൾ നടക്കും. തുടർന്ന് കളരി വീട്ടിൽ വെച്ച് തറവാട്ടിലെ കാരണവരുടെയും വ്രതക്കാരുടെയും സാന്നിധ്യത്തിൽ കാനത്തൂർ പുതുക്കുടി തറവാട്ട് കാരണവർ ദൈവക്കോലധാരികൾക്ക് അടയാളം നൽകുന്ന ചടങ്ങും നടക്കും.

ഡിസംബർ 28 ശനിയാഴ്ച രാവിലെ കളരിയും കൊട്ടാരവും അലങ്കരിക്കുന്ന ചടങ്ങുകൾ നടക്കും. വൈകുന്നേരം മൂന്ന് മണിയോടെ കാവിൽ നിന്നും തിരുവായുധങ്ങളും ഭണ്ഡാരവും കൊട്ടാരത്തിലേക്ക് എഴുന്നള്ളിക്കും. രാത്രി ഏഴ് മണിക്ക് ഇളയോർ ദൈവങ്ങളുടെ ദർശനവും ഉണ്ടാകും. ഡിസംബർ 29 ഞായറാഴ്ച പുലർച്ചെ 4 മണി മുതൽ ചാമുണ്ഡി ദൈവത്തിന്റെ ദർശനം ആരംഭിക്കും. തുടർന്ന് പകലും രാത്രിയിലുമായി വിവിധ തെയ്യങ്ങളുടെ അവതരണവും നടക്കും.

ഡിസംബർ 30, 31, ജനുവരി ഒന്ന് എന്നീ ദിവസങ്ങളിൽ വിവിധ സമയങ്ങളിലായി വൈവിധ്യമാർന്ന തെയ്യങ്ങൾ അരങ്ങേറും. ജനുവരി രണ്ടിന് രാവിലെ 9 മണി മുതൽ കഴകം ഒപ്പിക്കൽ ചടങ്ങും അനുബന്ധ കർമ്മങ്ങളും നടക്കും. കളിയാട്ട ദിവസങ്ങളിൽ രാപ്പകലുകളിലായി ഇളയോർ, മൂത്തോർ, പഞ്ചുർളി, ബംബേര്യൻ, മാണിച്ചി, കുണ്ടങ്കലയൻ, രക്തേശ്വരി, വിഷ്ണുമൂർത്തി, പാഷാണമൂർത്തി തുടങ്ങിയ തെയ്യങ്ങൾ ഭക്തജനങ്ങൾക്ക് അനുഗ്രഹാശിസ്സുകൾ നൽകും.

കെ.പി. ഗോപിനാഥൻ നായർ (മാനേജിംഗ് ട്രസ്റ്റി), കെ.പി. ബലരാമൻ നായർ (ജനറൽ സെക്രട്ടറി), കെ.പി. മുരളീധരൻ നായർ (ട്രഷറർ), കെ.പി. ബാലചന്ദ്രൻ നായർ, കെ.പി. ജ്യോതി ചന്ദ്രൻ (സെക്രട്ടറിമാർ), കെ.പി. ജയകൃഷ്ണൻ, കെ.പി. ശ്രീജിത്ത്, കെ.പി. ചിദാനന്ദൻ, വി.വി. പ്രഭാകരൻ, എം. രാഘവൻ നായർ, രാമകൃഷ്ണൻ എരിഞ്ഞിപ്പുഴ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

#KanathurKaliyattam #Theyyam #KeralaFestivals #Kasaragod #Culture #Tradition

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia