city-gold-ad-for-blogger

Jiffri Thangal | ധാര്‍മിക ശിക്ഷണത്തിന് മുസ്ലിം സമുദായം സമസ്തയെ ഉറ്റുനോക്കുന്നുവെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍; 'മറ്റ് സംസ്ഥാനങ്ങള്‍കൂടി താല്‍പര്യപൂര്‍വം മുന്നോട്ട് വരുന്നു'

കാസര്‍കോട്: (www.kasargodvartha.com) മുസ് ലിം സമുദായത്തിനുള്ളിലെ ധാര്‍മിക ശിക്ഷണ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സമുദായം സമസ്ത കേരള ജംഇയ്യതുല്‍ ഉലമയെ ഉറ്റുനോക്കുകയാണെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. പൂച്ചക്കാട് - പെരിയ റോഡില്‍ മുക്കൂട്ടിനടുത്ത് ചിത്താരിയിലെ വടക്കന്‍ കുഞ്ഞബ്ദുല്ല ഹാജി സംഭാവന ചെയ്ത മൂന്ന് ഏകര്‍ സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സമുച്ചയത്തിന് കുറ്റിയടിക്കല്‍ കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
             
Jiffri Thangal | ധാര്‍മിക ശിക്ഷണത്തിന് മുസ്ലിം സമുദായം സമസ്തയെ ഉറ്റുനോക്കുന്നുവെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍; 'മറ്റ് സംസ്ഥാനങ്ങള്‍കൂടി താല്‍പര്യപൂര്‍വം മുന്നോട്ട് വരുന്നു'

കേരളത്തില്‍ ആയിരക്കണക്കിന് മദ്‌റസകള്‍ക്കും കോളജുകള്‍ക്കും നേതൃത്വം നല്‍കുന്ന സമസ്തയുടെ സേവനം സ്വീകരിക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍കൂടി താല്‍പര്യപൂര്‍വം മുന്നോട്ട് വരുന്നതായി കാണാം. നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അഖിലേന്‍ഡ്യ തലത്തില്‍ കൂടി വ്യാപിപ്പിക്കാന്‍ ആലോചിച്ചത് അവിടങ്ങളിലെ ജനങ്ങളുടെ ആഗ്രഹം കൂടി മാനിച്ചു കൊണ്ടാണ്. ഓരോ പ്രദേശത്തെയും വിജ്ഞാന തല്‍പരരായ പൗരപ്രമുഖര്‍ ഭൂമിയും ധനവുമായി സമസ്തയെ സമീപിക്കുന്ന കാഴ്ചകള്‍ ആത്മ നിര്‍വൃതി നല്‍കുന്നതായും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
       
Jiffri Thangal | ധാര്‍മിക ശിക്ഷണത്തിന് മുസ്ലിം സമുദായം സമസ്തയെ ഉറ്റുനോക്കുന്നുവെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍; 'മറ്റ് സംസ്ഥാനങ്ങള്‍കൂടി താല്‍പര്യപൂര്‍വം മുന്നോട്ട് വരുന്നു'


വൈസ് പ്രസിഡന്റ് യുഎം അബ്ദുര്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് ജെനറല്‍ സെക്രടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. മുശാവറ അംഗങ്ങളായ എ വി അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ബംബ്രാണ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കെ കെ പി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുസ്സലാം ദാരിമി ആലംപാടി, തൊടാര്‍ ഉസ്മാന്‍ ഫൈസി, ഡോ. എന്‍ എ എം അബ്ദുള്‍ ഖാദര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, കുടക് അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, മോയിന്‍ കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു.

കെ ടി അബ്ദുല്ല ഫൈസി, എം എസ് തങ്ങള്‍ മദനി, ചെങ്കള അബ്ദുല്ല ഫൈസി, എം മൊയ്തു മൗലവി, സിദ്ദീഖ് നദ് വി ചേരൂര്‍, വടക്കന്‍ കുഞ്ഞബ്ദുല്ല ഹാജി, എം എ എച് മഹമൂദ്, മുബാറക് അസൈനാര്‍ ഹാജി, കുണിയ ഇബ്രാഹിം ഹാജി, സോളാര്‍ കുഞ്ഞാഹ് മദ്ഹാജി, എ ഹമീദ് ഹാജി, അബ്ബാസ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ നദ് വി , കല്ലട്ര അബ്ബാസ് ഹാജി, താജുദ്ദീന്‍ ദാരിമി പടന്ന, മൊയ്തു നിസാമി, തായല്‍ അന്തുക്ക ഹാജി, സുബൈര്‍ ദാരിമി അല്‍ ഖാസിമി പടന്ന, ബശീര്‍ വെള്ളിക്കോത്ത്, എന്‍ജിനീയര്‍ ബശീര്‍, ഫ്രൂട് അന്തൂക്ക ഹാജി, യൂനുസ് ഫൈസി കാക്കടവ്, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ ഫൈസി, മുഹിയുദ്ദീന്‍ അസ്ഹരി മാണിക്കോത്ത്, യൂസഫ് ഹുദവി മുക്കൂട്, യൂസുഫ് ഹാജി തായല്‍ മുക്കൂട്,കെ കെ മുഹമ്മദ് മുക്കൂട്, സയ്യിദ് ഇസ്മാഈല്‍ തങ്ങള്‍, സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, ഹമീദ് ബാങ്ക്, ഹാഫിള് ബാസിത് നിസാമി, അസൈനാര്‍ ഹാജി കാരക്കുന്ന്, സുറൂര്‍ മൊയ്തുഹാജി, അബ്ബാസ് ഹാജി മാളികയില്‍, ടി പി മുഹമ്മദ് കുഞ്ഞി, ബശീര്‍ അബ്ദുല്ല, ഇ ഹമീദ് സൗത്, കെ ഹംസ കോയ ഹാജി, സഈദ് അസ് അദി, കുഞ്ഞാമദ് മുക്കൂട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Samastha, Religion, Muslims, Muslim, Jiffri Thangal, Jiffri Thangal said that Muslim community looks to Samasta for moral instruction.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia