ഭക്തമനസുകളില്‍ ഉണ്ണിക്കണ്ണന്റെ കുസൃതികളെ ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ജന്മാഷ്ടമി കൂടി
തിരുവനന്തപുരം: (www.kasargodvartha.com 30.08.2021) സ്നേഹത്തിന്റെയും ധര്‍മത്തിന്റെയും സന്ദേശം ഉയര്‍ത്തി, ഭക്തമനസുകളില്‍ ഉണ്ണിക്കണ്ണന്റെ കുസൃതികളെ ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടുമൊരു ജന്മാഷ്ടമി കൂടി. ഭഗവാന്‍ വിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായി ശ്രീ കൃഷ്ണന്‍ പിറവിയെടുത്ത പുണ്യദിനമാണ് അഷ്ടമി രോഹിണി. ഈ ദിനം കൃഷ്ണ ജന്മാഷ്ടമി, ജന്മാഷ്ടമി അല്ലെങ്കില്‍ ഗോകുലാഷ്ടമി എന്നും അറിയപ്പെടുന്നു. കേരളത്തില്‍ ശ്രീകൃഷ്ണ ജയന്തി എന്നാണ് ഈ ദിനം പൊതുവെ അറിയപ്പെടുത്തത്.
ജന്മാഷ്ടമി ഗുജറാത്തിലും രാജസ്ഥാനിലും ശ്രീകൃഷ്ണന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന മഥുരയിലും വളരെ ആഘോഷത്തോടെയാണ് കൊണ്ടാടാറുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മണിപ്പൂര്‍ എന്നിവിടങ്ങളിലും ഉത്സവം ആഘോഷിക്കാറുണ്ട്. നാടും നഗര വീഥികളും ഉണ്ണിക്കണ്ണന്‍മാരെയും കുഞ്ഞു രാധമാരെയും സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ് പതിവ്.
എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഒത്തുചേരലുകള്‍ ഇല്ലാതെയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷം നടക്കുക. വീടുകളില്‍ തന്നെയാവും ഭക്തി നിര്‍ഭരമായ ചടങ്ങുകള്‍ നടക്കും. ആറന്മുളയില്‍ അഷ്ടമി രോഹിണി മഹാസദ്യ ആചാരപ്രകാരമുള്ള ചടങ്ങുകളോടെ നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് പള്ളിയോടങ്ങളിലായി എത്തുന്ന 120 പേര്‍ക്ക് മാത്രമാണ് വള്ള സദ്യ ഒരുക്കുന്നത്. പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ല.
Keywords: Thiruvananthapuram, News, Kerala, Religion, COVID-19, Celebration, Janmashtami celebration without any gatherings