വയനാട്ട് കുലവന്‍ തെയ്യംകെട്ടുത്സവത്തിന് പാക്യാര ജമാഅത്ത് കമ്മിറ്റി വക കുടിവെള്ളം
May 5, 2017, 16:30 IST
ഉദുമ: (www.kasargodvartha.com 05.05.2017) പാലക്കുന്ന് കരിപ്പോടി മീത്തല്‍ വീട് തറവാട്ടില്‍ നടക്കുന്ന വയനാട്ട് കുലവന്‍ തെയ്യം കെട്ട് ഉത്സവത്തിന് എത്തുന്നവരുടെ ദാഹമകറ്റാന്‍ തൊട്ടടുത്ത പ്രദേശത്തെ പാക്യാര മുഹ്‌യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി വക രണ്ടായിരം കുപ്പി കുടിവെള്ളം നല്‍കി. വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിന് ശേഷമാണ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ കുടിവെള്ള പെട്ടികളുമായി തറവാട്ടങ്കണത്തിലെത്തിയത്.
ഉത്സവ ആഘോഷ കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഷീദ് പള്ളം, ജനറല്‍ സെക്രട്ടറി എസ് എ അബ്ദുല്‍ മുനീര്‍, ഓഡിറ്റര്‍ അബ്ദുല്ല തായത്ത്, ഭാരവാഹികളായ എസ് ഹസൈനാര്‍, പി എം മുഹമ്മദ് കുഞ്ഞി, കെ കെ അഷറഫ്, ജമാഅത്ത് അംഗങ്ങളായ പി എ ഇസ്മാഈല്‍, അബ്ദുല്ലക്കുഞ്ഞി ഉദുമ, കെ അബ്ദുല്‍ മുനീര്‍, ബി ഹനീഫ, ഇ കെ അബ്ദുല്ല എന്നിവര്‍ മീത്തല്‍ വീട് തറവാട്ടിലെത്തിയത്.
സൗഹൃദ യോഗത്തില്‍ ചെയര്‍മാന്‍ പി ഭാസ്‌കരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിംഗ് ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്ണന്‍, അബ്ദുല്‍ റഷീദ് പള്ളം, എസ് എ മുനീര്‍, തായത്ത് അബ്ദുല്ല, നാരായണ വെളിച്ചപ്പാട്, ജയാനന്ദന്‍ പാലക്കുന്ന് പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Theyyam, Jamaath committee, Religion, Kasaragod, Drinking water, Pakyara.