city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇര്‍ഫാനിയ്യ സില്‍വര്‍ ജൂബിലി സന്ദേശ യാത്രയ്ക്ക് മഞ്ചേശ്വരത്ത് പ്രൗഢോജ്വല തുടക്കം

മഞ്ചേശ്വരം: (www.kasargodvartha.com 17/01/2017) ഫെബ്രുവരി 22 മുതല്‍ 26 വരെ തീയ്യതികളിലായി ചപ്പാരപ്പടവ് ഖിള്‌രിയ്യ നഗറില്‍ നടക്കുന്ന ജാമിഅ ഇര്‍ഫാനിയ്യ സില്‍വര്‍ ജൂബിലി സമ്മേളന സന്ദേശ യാത്രയ്ക്ക് മഞ്ചേശ്വരത്ത് പ്രഢോജ്വല തുടക്കം. ബായാര്‍- കലിയാര്‍ സ്വാബിരി മസ്ജിദ് പരിസരത്ത് നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്‌ലിയാര്‍ ഇര്‍ഫാനിയ്യ കോളേജ് പ്രസിഡണ്ട് സലീം ഫൈസി ഇര്‍ഫാനി അല്‍ അസ്ഹരിക്ക് പതാക കൈമാറി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇര്‍ഫാനിയ്യ ദഅ്‌വാ കേന്ദ്ര കമ്മിറ്റിയാണ് സന്ദേശ പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡണ്ട് മാനന്തേരി അലി മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി അബൂ ഹന്നത്ത് ഫൈസി ഇര്‍ഫാനി കൊതേരി, പി. ടി. പി. അഷ്‌റഫ്, കെ. എം ശരീഫ് മൗലവി ഇര്‍ഫാനി എന്നിവരാണ് വാഹനജാഥ നയിക്കുന്നത്. ചടങ്ങില്‍ ഹാജി അബ്ദുര്‍ റസാഖ് മിസ്ബാഹി അധ്യക്ഷത വഹിച്ചു. പള്ളിക്കര ഖാസി അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ജലാലി ഈശ്വരമംഗലം സന്ദേശ പ്രഭാഷണം നടത്തി.

മനുഷ്യന് സമാധാനം നല്‍കുന്ന കേരളത്തിലെ തുല്ല്യത ഇല്ലാത്ത ദീനീ സ്ഥാപനങ്ങളിലൊന്നാണ് ഇര്‍ഫാനിയ്യ കോളേജെന്ന് സിദ്ദീഖ് ജലാലി പറഞ്ഞു. 1985-ല്‍ സൂഫീ വര്യനായ ശൈഖുനാ വി. മുഹമ്മദ് മുസ്‌ലിയാര്‍ ആരംഭിച്ച പള്ളി ദര്‍സാണ് ഇന്നിപ്പോള്‍ കൈരളിയുടെ ആത്മീയ സിരാ കേന്ദ്രമായി മാറിയ ചപ്പാരപ്പടവ് ജാമിഅ ഇര്‍ഫാനിയ്യ. കണ്ണൂര്‍ ജില്ലയിലെ പ്രഥമ സനദ്ദാന കോളേജാണിത്. സമന്വയമായ വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ പഴയ പള്ളി ദര്‍സ് പോലെ തസവ്വുഫിലൂന്നിയ ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍, മന്‍ത്വിഖ് തുടങ്ങയ വിഷയങ്ങളിലാണ് പഠനം നടത്തുന്നത്. ഇര്‍ഫാനിയ്യ വിഭാവനം ചെയ്യുന്ന അധ്യാത്മിക വൈജ്ഞാനിക വെളിച്ചം തേടി നാടിന്റെ നാനാ ദിക്കുകളില്‍ നിന്ന് വിശ്വാസികള്‍ ഈ കേന്ദ്രത്തിലെത്തുന്നു. സ്‌നേഹത്തിന്റെ ഈ ശാദ്വല തീരത്തെത്തി ശൈഖുനായുടെ പ്രഭാഷണം കേട്ട് ദുആ സദസ്സില്‍ പങ്കെടുത്ത് സ്വാന്തനം നേടാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ ചപ്പാരപ്പടവിലെ ഖ്വിള്‌രിയ നഗറിലേക്ക് ഒഴുകിയെത്താറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അബ്ബാസ് ദാരിമി, സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി ഇര്‍ഫാനി, റഫീഖ് ഫൈസി, അബ്ദുല്‍ ബാരി ദാരിമി, ഹാഷിര്‍ ഫൈസി ഇര്‍ഫാനി വട്ടക്കൂല്‍, ഖാസിം അന്‍വരി, സുബൈര്‍ ഫൈസി ഇര്‍ഫാനി തുടങ്ങിയവര്‍ സംസാരിച്ചു. ഷരീഫ് അഷ്‌റഫി സ്വാഗതം പറഞ്ഞു.

വിവിധ കേന്ദ്രങ്ങളില്‍ നടന്ന സ്വീകരണ യോഗങ്ങളില്‍ ഉമറുല്‍ ഫാറൂഖ് ആദം ദാരിമി, ദൃശ്യ മുഹമ്മദ് കുഞ്ഞി ഹാജി, ഖാലിദ് പൊവ്വല്‍, എന്‍. എ മുഹമ്മദ് കുഞ്ഞി ഹാജി, റഫീഖ് ഫൈസി, നാസര്‍ ഊര്‍പ്പള്ളി, ചാല അബ്ദുല്ല, നൗഷാദ് മീലാദ്, നവാസ് ഗോള്‍ഡന്‍, മുനീര്‍ പി.സി.പി തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നാം ദിവസമായ ബുധനാഴ്ച സന്ദേശ യാത്ര രാവിലെ തളങ്കര മാലിക് ദീനാര്‍ മഖാം സിയാറത്തോടെ തുടങ്ങി വൈകിട്ട് അഞ്ചിന് നീലേശ്വരത്ത് സമാപിക്കും.

ഇര്‍ഫാനിയ്യ സില്‍വര്‍ ജൂബിലി സന്ദേശ യാത്രയ്ക്ക് മഞ്ചേശ്വരത്ത് പ്രൗഢോജ്വല തുടക്കം

Keywords:  Kasaragod, Kerala, Manjeshwaram, inauguration, Irfaniyya Silver Jubilee Sandesha Yathra started.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia