Inauguration | നവീകരിച്ച പൊടിപ്പള്ളം ജമാഅത്ത് മസ്‌ജിദ് ഉദ്ഘാടനം 10-ന്
● അസർ നിസ്കാരാനന്തരം നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
● മൂന്ന് ദിവസത്തെ മത വിജ്ഞാന സദസ്സും ~മജ്‌ലിസുന്നൂറും സംഘടിപ്പിക്കും
ചെർക്കള വെസ്റ്റ്: (KasargodVartha) നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ചെർക്കള വെസ്റ്റ് പൊടിപ്പള്ളം അസാസുൽ ഇസ്ലാം ബിലാൽ ജമാഅത്ത് പള്ളി ഫെബ്രുവരി 10 തിങ്കളാഴ്ച അസർ നിസ്കാരത്തോടെ നാടിന് സമർപ്പിക്കും. അസർ നിസ്കാരാനന്തരം നടക്കുന്ന ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ദാരിമി, സമസ്ത ജില്ലാ ഉപാധ്യക്ഷൻ എം എസ് തങ്ങൾ ഓലമുണ്ട, ഹാജി മുഹമ്മദ് മുസ്ല്യാർ കുമ്പക്കോട്, ഖലീൽ ഹുദവി കല്ലായം, ഉമറുൽ ഫാറൂഖ് ദാരിമി, മുൻ മന്ത്രി സി ടി അഹമ്മദലി, കാസർകോട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് എൻഎ നെല്ലിക്കുന്ന്, സെക്രട്ടറി എ അബ്ദുൽ റഹ്മാൻ, കല്ലട്ര മാഹിൻ ഹാജി, ബഷീർ ബാബ് തുടങ്ങിയവർ സംബന്ധിക്കും.
തുടർന്ന് മൂന്ന് ദിവസത്തെ മത വിജ്ഞാന സദസ്സും ഗ്രാന്റ് മജ്‌ലിസുന്നൂറും സംഘടിപ്പിക്കുമെന്ന് ജമാഅത്ത് പ്രസിഡന്റ് മുനീർ പി ചെർക്കള, ജനറൽ സെക്രട്ടറി സിദ്ദീഖ് ഫാത്വിമാസ്, ഭാരവാഹികളായ ഫൈസൽ പൊടിപ്പള്ളം, ശരീഫ് ഹാജി മദീന, ഷാഫി ഹാജി, ഹമീദ് പൊടിപ്പള്ളം, പി ബി റിയാസ് സ്റ്റാർ, അബ്ബാസ് എംപി, ബി കെ നിസാർ സംസം, ഹനീഫ് പട്ളം, റസാഖ് കുമ്പക്കോട്, ലത്തീഫ് ബേനൂർ, നിസാം എൻജിനീയർ എന്നിവർ അറിയിച്ചു.
ഈ വാർത്ത പങ്കുവെച്ച്, അഭിപ്രായങ്ങൾ രേഖപ്പെടുത്തതാണ് മറക്കരുത്.
The renovated mosque in Cherkala West will be inaugurated on February 10, with the opening ceremony following the Asr prayers. Pannakkad Sayyid Sadiqali Shihab Thangal will officiate the ceremony, and a three-day religious gathering will follow.
#Cherkala #MosqueInauguration #Renovation #ReligiousGathering #IslamicEvent #CherkalaWest






