പുതുക്കിപ്പണിത ഇബ്രാഹിം ബാത്തിഷ മസ്ജിദിന്റേയും മദ്‌റസാ കെട്ടിടത്തിന്റേയും ഉദ്ഘാടനം 12 ന്
May 10, 2017, 11:30 IST
മൊഗ്രാല്‍: (www.kasargodvartha.com 10.05.2017) 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് മൊഗ്രാല്‍ റഹ് മത്ത് നഗറില്‍ പരേതനായ പുളിക്കൂര്‍ മുഹമ്മദിന്റെ ശ്രമഫലമായി സ്ഥാപിതമായ ഇബ്രാഹിം ബാത്തിഷ മസ്ജിദ് പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നവീകരിച്ച പള്ളിയുടെ വഖ്ഫ് കര്‍മവും പുതുതായി നിര്‍മിച്ച മദ്‌റസാ കെട്ടിടത്തിന്റെ ഉദ്ഘാടനവും 12 ന് വെള്ളിയാഴ്ച അസര്‍ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ട് മൂന്ന് മണിക്ക് സയ്യിദ് കെ എസ് അലി തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് മുഹമ്മദ് തങ്ങള്‍ മദനി അധ്യക്ഷത വഹിക്കും. പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങള്‍ റിപോര്‍ട്ട് അവതരിപ്പിക്കും. സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമി ചെയര്‍മാന്‍ എം എ ഖാസിം മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ചടങ്ങില്‍ ഹാജി സി അബ്ദുല്ല മുസ്ലിയാര്‍, കെ എല്‍ അബ്ദുല്‍ ഖാദര്‍ ഖാസിമി, സി കെ കെ മാണിയൂര്‍ മൗലവി, ബദ്‌റുദ്ദീന്‍ തങ്ങള്‍ പാവൂര്‍, അബൂബക്കര്‍ സാലൂദ് നിസാമി തുടങ്ങിയവര്‍ സംസാരിക്കും. കര്‍ണാടക ഹജ്ജ് മന്ത്രി റോഷന്‍ ബേഗ്, കെ എം ഡി സി ചെയര്‍മാന്‍ ഹാജി ബി എച്ച് ഖാദര്‍, എസ് പ്രദീപ് കുമാര്‍ കല്‍ക്കൂറ, ജാസ്മീന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. കുരിയാളഗുത്ത് സുരേന്ദ്ര ബി ഷെട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, മൊയ്തീന്‍ ബാവ എം എല്‍ എ, മൊട്രോ മുഹമ്മദ് ഹാജി, അറബി ഹാജി കുമ്പള, ഫൈസല്‍ തളിപറമ്പ്, എം സി ഖമറുദ്ദീന്‍, ഹക്കീം കുന്നില്‍, സി എ സുബൈര്‍, ഡോ. പാവൂര്‍ മുഹമ്മദ് തുടങ്ങിയ വ്യക്തിത്വങ്ങളും നേതാക്കളും, പണ്ഡിത സാദാതീങ്ങളും ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് മഗ് രിബ് നിസ്‌ക്കാരാനന്തരം നടക്കുന്ന മജ്‌ലിസുന്നൂറിന് അലി അക്ബര്‍ ബാഖവി തനിയാപുരം, ഷമീര്‍ വാഫി കരുവാരക്കുണ്ട് എന്നിവര്‍ നേതൃത്വം നല്‍കും.
യു കെ ഹനീഫ് നിസാമി മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഇബ്രാഹിം ബാത്തിശ മസ്ജിദ് പ്രസിഡന്റ് സയ്യിദ് ഹാദി തങ്ങള്‍ അല്‍ മഷ്ഹൂര്‍, ജലീല്‍ , സത്താര്‍ എരിയാല്‍, നാസര്‍ മൊഗ്രാല്‍, എന്‍ പി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കുഞ്ഞി മൈമൂന്‍ നഗര്‍, റിയാസ് അബ്ദുല്‍ കരീം, അബ്‌കോ മുഹമ്മദ്, ഖാദര്‍ പുളിക്കൂര്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mogral, Kasaragod, Kerala, News, Religion, Masjid, Inuaguration, Madrasa.