city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹജ്ജ്: ഒന്നാംഘട്ട ക്ലാസുകള്‍ 19 ന് ആരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com 17.02.2020) സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മറ്റി സംഘടിപ്പിക്കുന്ന ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ് ജില്ലയില്‍ ഫെബ്രുവരി 19 മുതല്‍ ആരംഭിക്കും. പഠന ക്ലാസ്  രാവിലെ ഒമ്പതിന് ചെര്‍ക്കള ഐമാക്സ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.

ഹജ്ജ് കമ്മറ്റി അംഗം എല്‍. സുലൈഖ അധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മറ്റി അസി. സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ മജീദ്, ഹജ്ജ് കോര്‍ഡിനേറ്റര്‍ അഷ്റഫ് അരയാന്‍കോഡ്, മാസ്റ്റര്‍ ട്രൈയിനര്‍ സി കെ സുബൈര്‍ ഹാജി, ജില്ലാ ട്രെയിനര്‍ എന്‍ കെ അമാനുല്ല എന്നിവര്‍ സംബന്ധിക്കും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളിലെ ഹാജിമാരും ഉദുമ മണ്ഡലത്തിലെ ബേക്കലിന് വടക്ക് പ്രദേശത്തുള്ള ഹാജിമാരും ചെര്‍ക്കളയിലെ ക്ലാസില്‍ പങ്കെടുക്കണം. ഉദുമ മണ്ഡലത്തിലെ ബേക്കലിന് തെക്ക് ഭാഗത്തുള്ള ഹാജിമാര്‍ക്കും കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഹാജിമാര്‍ക്കും നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഹാജിമാര്‍ക്കുമായുള്ള ക്ലാസ് ഫെബ്രുവരി 24 ന് രാവിലെ ഒമ്പതു മണിക്ക് കാഞ്ഞങ്ങാട് പുതിയ കോട്ട ടൗണ്‍ ഹാളിനടുത്തുള്ള മദ്രസയില്‍ നടക്കും.

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിലൊഴികെയുള്ള ഹാജിമാര്‍ക്കുള്ള ക്ലാസുകള്‍ ഫെബ്രുവരി 26 ന് രാവിലെ ഒമ്പതു മണിക്ക് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡിലുള്ള സി എച്ച് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ക്ലാസുകളില്‍ കവറില്‍ പ്രവാസികളൊഴികെയുള്ള മുഴുവന്‍ ഹാജിമാരും പങ്കെടുക്കണം. ക്ലാസില്‍ പങ്കെടുക്കുന്ന ഹാജിമാര്‍ കവര്‍ നമ്പര്‍ കൈവശം വെക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രയിനര്‍ അമാനുല്ല എന്‍ കെ (9446111188), ട്രെയിനര്‍മാരായ തൃക്കരിപ്പൂര്‍ ഏരിയ: എ.പി.പി.കുഞ്ഞഹമ്മദ് (9400460404), കെ.മുഹമ്മദ് കുഞ്ഞി (9447878406),  പടന്ന - ചെറുവത്തൂര്‍ ഏരിയ: ഇ.കെ.അസ്ലം (9961501702), ഷബീന (9605202222), കാഞ്ഞങ്ങാട് - നീലേശ്വരം ഏരിയ: എന്‍.പി.സൈനുദ്ദീന്‍ (9446640644), മുഹമ്മദ് .ടി.എം (8891242313), ചിത്താരി-കുണിയ ഏരിയ: എം.ടി.അഷ്റഫ് (9496143420), ഉദുമ - കോട്ടിക്കുളം ഏരിയ: സി.ഹമീദ് ഹാജി (9447928629), അബ്ദുള്‍ ഖാദര്‍ (9446296917), സഫിയാബി (9495985759),കാസര്‍കോട്് എരിയ: എം.അബ്ദുള്‍ റസാഖ് (9388454747), ദേലംപാടി-ബദിയടുക്ക ഏരിയ: മുഹമ്മദ് സലീം (9446736276), ചെര്‍ക്കളം ഏരിയ: സിറാജുദ്ദീന്‍.ടി.കെ. (9447361652), കുമ്പള ഏരിയ: സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), പി.എം.മുഹമ്മദ് (9895500073), ഉപ്പള-മഞ്ചേശ്വരം ഏരിയ: സി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (9446411353), ആയിഷത്ത് താഹിറ (9995335821) എന്നിവരുമായി ബന്ധപ്പെടണം.

ഹജ്ജ്: ഒന്നാംഘട്ട ക്ലാസുകള്‍ 19 ന് ആരംഭിക്കും


Keywords:  Kasaragod, Kerala, news, Hajj, Religion, class, Hajj-class, Hajj: First stage classes to start on 19th
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia