city-gold-ad-for-blogger

Announcement | ഹജ്ജ് 2025: അപേക്ഷ സമർപ്പണം തുടങ്ങി; സെപ്റ്റംബർ 9 അവസാന തിയ്യതി

hajj 2025 applications open in kerala
Photo Credit: Pexels /Zawawi Rahim
ഹജ്ജ് സുവിത എന്ന മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാം.

തിരുവനന്തപുരം: (KasargodVartha) 2025 ലെ ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷ സമർപ്പണം ആരംഭിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, സെപ്റ്റംബർ 9 വരെ അപേക്ഷകൾ സ്വീകരിക്കും.
പൂർണമായും ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ https://hajcommittee(dot)gov(dot)in/ എന്ന വെബ്സൈറ്റിലും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ https://keralahajcommittee(dot)org/ എന്ന വെബ്‌സൈറ്റിലും അപേക്ഷയുടെ ലിങ്ക് ലഭ്യമാണ്. കൂടാതെ, ഹജ്ജ് സുവിത (Hajsuvidha) എന്ന മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാം.

അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക:

അപേക്ഷകന് 15/01/2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്‌പോർട്ട് നിർബന്ധമാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ്, ആവശ്യമായ എല്ലാ രേഖകളും തയ്യാറായി വയ്ക്കുക.
അപേക്ഷ സമർപ്പിച്ച ശേഷം, ലഭിക്കുന്ന അപേക്ഷ നമ്പർ സൂക്ഷിച്ചുവയ്ക്കുക.
കൂടുതൽ വിവരങ്ങൾക്ക്, അടുത്തുള്ള ഹജ്ജ് കമ്മിറ്റി ഓഫീസുകളിൽ ബന്ധപ്പെടുക.
ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് സുഗമമായ സംവിധാനം ഒരുക്കിയിട്ടുള്ളതാായും തീർഥാടകർക്ക് എളുപ്പത്തിൽ അപേക്ഷ സമർപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും കേരള ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia