കരിപ്പൂർ വഴി ഹജ്ജ് യാത്ര: കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Jun 16, 2017, 10:17 IST
തിരുവനന്തപുരം: (www.kasargodvartha.com 16.06.2017) കരിപ്പൂർ വിമാനത്താവളം വഴി ഹജ്ജിന് പോകാൻ സൗകര്യമുണ്ടാക്കുന്നതിന് കേന്ദ്ര സർക്കാരുമായി വീണ്ടും ബന്ധപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കരിപ്പൂർ വിമാനത്താവളം വികസിപ്പിക്കണമെന്ന കാര്യത്തിൽ സർക്കാരിന് ഉറച്ച നിലപാടാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യോഗത്തിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെ ടി ജലീൽ, വഖഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങൾ, കാന്തപുരം അബൂബക്കർ മുസ്ല്യാർ, കേരള നദ്ജുവത്തിൽ മുജാഹിദിൻ നേതാവ് ടി പി അബ്ദുള്ളക്കോയ മദനി, എംഎസ്എസ് പ്രസിഡണ്ട് ഡോ. ഫസൽ ഗഫൂർ, എ സെയ്ഫുദ്ദീൻ ഹാജി, ഡോ. ബഹാവുദ്ദീൻ നദ് വി, എ പി അബ്ദുൾ വഹാബ്, ഡോ. പി കെ അബ്ദുൾ അസീസ്, സി മുഹമ്മദ് ഫൈസി, കുഞ്ഞിമുഹമ്മദ് പരപ്പൂർ, പി കെ ഹംസ, ഇ എം നജീബ്, തുടങ്ങിയവർ പങ്കെടുത്തു.
കരിപ്പൂർ വിമാനത്താവളം വികസിപ്പിക്കണമെന്ന കാര്യത്തിൽ സർക്കാരിന് ഉറച്ച നിലപാടാണുള്ളത്. ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകാൻ സർക്കാർ തയാറാണ്. ഭൂമി ഏറ്റെടുക്കുന്നതിലുള്ള എതിർപ്പ് ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം കരിപ്പൂർ വികസിപ്പിക്കുന്നതിന് ഇപ്പോൾ അനുകൂലമായ നിലപാട് എടുക്കുന്നുണ്ട്. കുറേക്കാലമായി കരിപ്പൂർ വിമാനത്താവളത്തിന്റെ കാര്യത്തിൽ സർക്കാരിന് ശ്രദ്ധയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇന്നത്തെ സ്ഥിതി വന്നത്.പാലോളി കമ്മിറ്റി റിപ്പോർട്ടിന്റെ ശുപാർശകളിൽ ഭൂരിഭാഗവും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ബാക്കി കാര്യങ്ങളും നടപ്പാക്കും.
മതനിരപേക്ഷതയ്ക്ക് വലിയ ഭീഷണി ഉയരുന്ന സാഹചര്യമാണ് ദേശീയതലത്തിലുള്ളത്. മതനിരപേക്ഷത ശക്തിപ്പെടുത്തുന്ന നിലപാടാണ് എല്ലാവരും ഈ സാഹചര്യത്തിൽ സ്വീകരിക്കേണ്ടത്. വർഗീയതയെയോ തീവ്രവാദത്തെയോ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരു തരത്തിലും ഉണ്ടാവരുത്.
തീവ്രവാദത്തെ ശക്തിയായി എതിർക്കണം. കന്നുകാലികളുടെ കശാപ്പ് നിയന്ത്രിച്ച പ്രശ്നം ഏതെങ്കിലും മതവിഭാഗത്തിന്റെ പ്രശ്നമായി സർക്കാർ കാണുന്നില്ല. കേരളത്തിലെ ജനങ്ങളുടെ ഭക്ഷണരീതിയുടെയും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന്റെയും പ്രശ്നമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Karipur, K T Jaleel, Kerala, Top-Headlines, news, Hajj, Pinarayi-Vijayan, Airport, Kozhikode, Thiruvananthapuram, Religion, Haj Pilgrim via Karippor: Chief Minister Pinarayi Vijayan has said he will talk to Center