city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയിലേക്ക്

കൊച്ചി:  (www.kasargodvartha.com 02.07.2017) ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും. മതപരിവര്‍ത്തനം നടത്തി വിവാഹിതയായ യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ പോകുന്നത്.

തിങ്കളാഴ്ച അപ്പീല്‍ ഹരജി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. മതപരിവര്‍ത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം അസാധുവാണെന്നും നിലനില്‍ക്കാത്തതുമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ സുപ്രീം കോടതിയിലേക്ക്


ദാഇഷില്‍ ചേര്‍ക്കാന്‍ വേണ്ടി മകളെ തടഞ്ഞു വെച്ചിരിക്കുകയാണെന്നും മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് വൈക്കം സ്വദേശി അശോകന്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈകോടതി വിധി. വിവാഹം അസാധുവാക്കിയെങ്കിലും ഹാദിയ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. എന്നാല്‍, താന്‍ സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം നടത്തിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നുമായിരുന്നു യുവതി മാധ്യമങ്ങളോട് പറഞ്ഞത്.

വിഷയത്തില്‍ ഹൈക്കോടതി വിധി വന്നപ്പോള്‍ ഏറെ കോലാഹലം സൃഷ്ടിച്ചിരുന്നു. അതിനിടയ്ക്ക് പല കോണില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പും നടന്നു. ഹാദിയ വിധി പൗരാവകാശ ലംഘനമാണെന്നും നീതീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി പലരും രംഗത്ത് വന്നതിന് പിന്നാലെയാണ് ഭര്‍ത്താവ് പരമോന്നത നീതിപീഡത്തെ സമീപിക്കാമൊരുങ്ങുന്നത്.

Keywords:  Kerala, Kochi, Top-Headlines, Wedding, marriage, High-Court, court order, Religion, news, Hadia, Youth, Supreme court, Haidya's husband file appeal in supreme court against high court decision 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia