city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുരുവായൂരില്‍ ആനകള്‍ ചൊവ്വാഴ്ച്ച ഓടും, ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റാന്‍

ഗുരുവായൂര്‍:(www.kasargodvartha.com 27/02/2018) പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം ചൊവാഴ്ച്ച നടക്കും. ആനയോട്ടത്തില്‍ മുന്‍ നിരയില്‍ ഓടാനുള്ള അഞ്ച് ആനകളെ തെരഞ്ഞെടുത്തു. നന്ദിനി, കണ്ണന്‍, ദേവി, അച്ച്യൂതന്‍, ചെന്താമരാക്ഷന്‍ എന്നീ അഞ്ചാനകളെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ദേവദാസ്, ഗോപീകണ്ണന്‍ എന്നീ രണ്ട് ആനകളെ കരുതലായും തെരഞ്ഞെടുത്തു. ഉച്ചപൂജക്ക് മുമ്പ് കിഴക്കേദീപസ്തംഭത്തിന് മുന്നിലായിരുന്നു നറുക്കെടുപ്പ്. തിങ്കളാഴ്ച്ച വിദഗ്ദ്ധസമിതി തെരഞ്ഞടുത്ത് പത്ത് ആനകളുടെ പേരുകള്‍ എഴുതി വെള്ളി കുടത്തിലിട്ട് ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ് ആദ്യ നറുക്കെടുത്തു.

ബുധനാഴ്ച്ച ഉച്ചതരിഞ്ഞ് മൂന്നിനാണ് ആനയോട്ടം. 23 ആനകളാണ് ഇത്തവണ ആനയോട്ടത്തില്‍ പങ്കെടുക്കുക. മഞ്ജുളാലിന് മുന്നില്‍ ആനകള്‍ അണിനിരക്കും. ക്ഷേത്രനാഴിക മണി മൂന്നടിക്കുന്നതോടെ തെരഞ്ഞെടുത്ത അഞ്ച് ആനകളില്‍ ആദ്യം ഓടിയെത്തി ക്ഷേത്രമതില്‍കെട്ടിനകത്ത് പ്രവേശിക്കുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുക. മറ്റു ആനകള്‍ വരിയായി വന്ന് ഗുരുവായൂരപ്പനെ വണങ്ങി തെക്കേനടയില്‍ അണിനിരക്കും. തുടര്‍ന്ന് ആനയൂട്ടും ഉണ്ടാകും.

ഗുരുവായൂരില്‍ ആനകള്‍ ചൊവ്വാഴ്ച്ച ഓടും, ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റാന്‍


ക്ഷേത്രത്തില്‍ ആനയില്ലാ കാലത്തെ അനുസ്മരിച്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കാറുള്ള ആനയില്ലാ ശീവേലിയും ബുധനാഴ്ച്ച നടക്കും. രാവിലെ ഏഴിനാണ് ആനയില്ലാ ശീവേലി. ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ഗുരുവായൂരപ്പന്റെ തിടമ്പ് മാറോട് ചേര്‍ത്ത് വച്ച് കുത്തുവിളക്കിന്റെയും വാദ്യത്തിന്റേയും അകമ്പടിയില്‍ നടന്ന് ശീവേലി പ്രദക്ഷിണം പൂര്‍ത്തിയാക്കും.

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ചൊവാഴ്ച്ച കൊടിയേറും. വൈകിട്ട് 7.30ന് ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്ക് കൂറയും, പവിത്രവും നല്‍കി ആചാര്യവരണം നടത്തും.

തുടര്‍ന്ന് മുളയറയില്‍ ധാന്യങ്ങള്‍ വിതച്ച് മുളയിടും. സപ്തവര്‍ണകൊടിക്കൂറയിലേക്ക് ദേവചൈതന്യം സന്നിവേശിപ്പിച്ചതിനുശേഷം ക്ഷേത്രം തന്ത്രി കൊടിയേറ്റം നടത്തും. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്ത ജനങ്ങള്‍ക്ക് രാവിലെ ഭഗവത് പ്രസാദമായി കഞ്ഞിയും പുഴുക്കും നല്‍കും. ദിവസവും കാഴ്ചശീവേലിക്ക് പ്രമുഖരുടെ മേളം അകമ്പടിയാവും. രാത്രിയില്‍ ശ്രീഭൂതബലിക്ക് ഗുരുവായൂരപ്പനെ വടക്കേനടയില്‍ എഴുന്നള്ളിച്ച് വയ്ക്കും. പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിച്ച് വയ്ക്കുന്ന ഗുരുവായൂരപ്പന് മുമ്പില്‍ തായമ്പക അവതരിപ്പിക്കാന്‍ തുടക്കക്കാര്‍ മുതല്‍ പ്രഗത്ഭര്‍ വരെ അണിനിരക്കും. ദിവസവും മൂന്നു തായമ്പകയാണുണ്ടാവുക.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈവിധ്യമുള്ള കലാപരിപാടികള്‍ക്കും ബുധനാഴ്ച്ച മുതല്‍ തുടക്കമാവും. രാത്രി ഒമ്പതിന് കലാമണ്ഡലം ഗോപിയാശാന്‍ അരങ്ങിലെത്തുന്ന പി.എസ്.വി.നാട്യ സംഘത്തിന്റെ കഥകളിയോടെയാണ് കലാപരിപാടികള്‍ ആരംഭിക്കുക. തുടര്‍ ദിവസങ്ങളില്‍ പ്രഗത്ഭരുടെ കലാപരിപാടികളാണ് അരങ്ങേറുക. മാര്‍ച്ച് ഏഴിന് പള്ളിവേട്ടയും എട്ടിന് ആറാട്ടോടെ ഉത്സവത്തിന് സമാപനവുമാകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, Religion, Elephant race, Guruvayoor, Temple fest, Guruvayoor temple elephant race

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia