city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാമദേവന്റെ വരം തേടി കന്യകമാര്‍; ഭക്തിയുടെ നിറവില്‍ ശനിയാഴ്ച പൂരംകുളി

കാസര്‍കോട്: (www.kasargodvartha.com 08/04/2017) ഉത്തര കേരളത്തിലെ പൂരോത്സവത്തിന് സമാപനം കുറിച്ച് ശനിയാഴ്ച പൂരംകുളി ആഘോഷിക്കും. പൂരംകുളിയുടെ ഭാഗമായി ക്ഷേത്രങ്ങളിലും തറവാടുകളിലും ഒമ്പത് ദിവസങ്ങളിലായി വിവിധ ചടങ്ങുകളോടെ കാമദേവനെ ആരാധിച്ചു.

ഇതോടനുബന്ധിച്ച് തറവാടുകളിലും വീടുകളിലും പൂരക്കഞ്ഞിയുണ്ടാക്കി കാമനു വിളമ്പുകയും പെണ്‍കുട്ടികള്‍ പൂരക്കഞ്ഞി പ്രസാദമായി കഴിക്കുകയും ചെയ്യുന്നു. കന്യകമാരായ പെണ്‍കുട്ടികള്‍ പൂക്കള്‍ കൊണ്ട് കാമദേവനെ ഉണ്ടാക്കി പുരോത്സവത്തിന്റെ സമാപന ദിവസം കാമന്റെ രൂപത്തെയും അതുവരെ കാമന് അര്‍പ്പിച്ച പൂക്കളും പൂരടയും എല്ലാം ഒന്നിച്ചെടുത്ത് അഷ്ടമംഗല്യത്തോടുകൂടി പാലുള്ള മരത്തിന്റെ ചുവട്ടില്‍ സമര്‍പ്പിച്ചു കൊണ്ട് കുരവയിട്ടു കാമദേവനെ യാത്രയാക്കും.

കാമദേവന്റെ വരം തേടി കന്യകമാര്‍; ഭക്തിയുടെ നിറവില്‍ ശനിയാഴ്ച പൂരംകുളി


ഉത്തര കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും തറവാടുകളിലും ശനിയാഴ്ച വൈകീട്ട് വാദ്യമേളങ്ങളോടെ വിഗ്രഹവും തിരുവായുധങ്ങളും കുളക്കടവിലേക്ക് എത്തിച്ച് പൂരംകുളി നടക്കും. പൂരക്കളിക്കും അതോടനുബന്ധിച്ച് നടന്നു വന്ന മറത്തുകളിക്കും ഇതോടൊപ്പം സമാപനം കുറിക്കും.

കോപാകുലനായ മഹാദേവന്റെ മൂന്നാം കണ്ണിനാല്‍ ഭസ്മമായിപ്പോയ തന്റെ കാമദേവനെ ജീവിപ്പിക്കാനായി അപേക്ഷിച്ച രതീദേവിയോട് വിഷ്ണുഭഗവാന്‍ പൂക്കള്‍ കൊണ്ട് കാമവിഗ്രഹം ഉണ്ടാക്കി പൂജിക്കാന്‍ ആവശ്യപ്പെട്ട കഥ കാലാകാലങ്ങളായി പൂരോത്സവത്തിന് പിന്നിലുള്ള ഐതീഹ്യമായി ഹൈന്ദവര്‍ കൊണ്ടാടുന്നു. കാര്‍ത്തിക മുതല്‍ പൂരം നക്ഷത്രം വരെ ആഘോഷിച്ചു വരുന്ന പൂരോത്സവത്തിന്റെ സമാപനമായാണ് കാമദേവനെ യാത്രയാക്കല്‍ ചടങ്ങ് നടത്തി വരുന്നത്.

Summary: Girls worship for Kama Deva's blessings

Keywords: Kasargod, Pooram, Temple, Girls, Devotional, Prayer, Flowers, Pond, Festivel, North Kerala, Vishnu, God, Shiva, Star, Hindu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia