നീലേശ്വരം തളിയിൽ ക്ഷേത്രത്തിൽ ഒക്ടോബർ 5-ന് ഗീതായനം - 2025 സ്വാമി ചിദാനന്ദപുരി പ്രഭാഷണം നടത്തും
● വിവിധ മഠങ്ങളെ പ്രതിനിധീകരിച്ച് സന്യാസിമാർ ചടങ്ങിൽ പങ്കെടുക്കും.
● കുട്ടികളുടെ ഭഗവദ്ഗീതാ പാരായണവും യോഗാഭ്യാസ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും.
● രാജൻ മാരാരുടെ അഷ്ടപദിയും ഉണ്ടായിരിക്കും.
● 2000-ലെ അന്താരാഷ്ട്ര ഗീതാ സെമിനാറിൽ പങ്കെടുത്തവരെ ആദരിക്കും.
● പൂർണ്ണ കുംഭത്തോടെയാണ് ചിദാനന്ദപുരി സ്വാമികളെ വേദിയിലേക്ക് ആനയിക്കുക.
കല്ലങ്കൈ: (KasargodVartha) ഭഗവദ്ഗീതാ സ്വാദ്ധ്യായ സമിതിയുടെ ആഭിമുഖ്യത്തിൽ 2000-ൽ തിരുവനന്തപുരത്ത് വച്ച് നടന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിന്റെ രജതജയന്തി വർഷമായ 2025-ൽ സംസ്ഥാനത്തൊട്ടാകെ ഗീതായനം - 2025 എന്ന പേരിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.
അതിൻ്റെ ഭാഗമായി നീലേശ്വരം ഭഗവദ്ഗീത സ്വാദ്ധ്യായ സമിതിയുടെ നേതൃത്വത്തിൽ 2025 ഒക്ടോബർ 5-ാം തീയതി ഞായറാഴ്ച ഉച്ച കഴിഞ്ഞ് 2.30 മണിക്ക് നീലേശ്വരം തളിയിൽ നീലകണ്‌ഠേശ്വര ക്ഷേത്ര സന്നിധിയിൽ, കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സംപൂജ്യ സ്വാമി ചിദാനന്ദപുരി ഭഗവദ്ഗീതയെ അടിസ്ഥാനമാക്കി പ്രഭാഷണം നടത്തും.
ചടങ്ങിൽ വിവിധ മഠങ്ങളെ പ്രതിനിധീകരിച്ച് സന്യാസിമാർ പങ്കെടുക്കും. സംസ്ഥാന സംയോജകൻ രാമൻ കീഴന, രജതജയന്തി ആഘോഷ കമ്മിറ്റി ജില്ലാ ചെയർമാൻ ദാമോദര പണിക്കർ, നീലേശ്വരം രജതജയന്തി ആഘോഷ കമ്മിറ്റി ചെയർമാൻ മണികണ്ഠൻ മേലത്ത്, രക്ഷാധികാരികളായ മാനവർമ്മ രാജ, കെ.സി.കെ.രാജ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.
കുട്ടികളുടെ ഭഗവദ്ഗീതാ പാരായണവും, യോഗാഭ്യാസ പ്രകടനങ്ങളും, രാജൻ മാരാരുടെ അഷ്ടപദിയും പരിപാടിയുടെ ഭാഗമായി നടക്കും. 2000-ൽ തിരുവനന്തപുരത്ത് വച്ച് നടന്ന അന്താരാഷ്ട്ര ഗീതാ സെമിനാറിൽ പങ്കെടുത്ത ജില്ലയിൽ നിന്നുള്ള പ്രതിനിധികളെയും പൗരപ്രമുഖരെയും ചടങ്ങിൽ ആദരിക്കും.
ചിദാനന്ദപുരി സ്വാമികളെ പൂർണ്ണ കുംഭത്തോടെ ക്ഷേത്രപരിസരത്തു നിന്ന് വേദിയിലേക്ക് ആനയിക്കും. സരസ്വതീവന്ദനത്തോടെ കാര്യപരിപാടികൾ ആരംഭിക്കും. ഗീതാസ്വാദ്ധ്യായ സമിതി ജില്ലാ കൺവീനർ ചന്ദ്രശേഖരൻ സ്വാഗതം ആശംസിക്കും. ചെയർമാൻ മണികണ്ഠൻ മേലത്ത് അധ്യക്ഷത വഹിക്കും. ഫിനാൻസ് കമ്മിറ്റി കൺവീനർ കുഞ്ഞിരാമൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തും.
വാർത്താസമ്മേളനത്തിൽ രക്ഷാധികാരി കെ.സി. മാനവർമ്മരാജ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി. കുഞ്ഞിരാമൻ മാസ്റ്റർ, വർക്കിംഗ് ചെയർമാൻ എ. രാജീവൻ, ജനറൽ കൺവീനർ എം. ചന്ദ്രശേഖരൻ, ഭാരതീയ വിചാര കേന്ദ്രം ജില്ലാ അധ്യക്ഷൻ മുരളീധരൻ പാലമംഗലം, പ്രോഗ്രാം കോർഡിനേറ്റർ സുരേഷ് കൊക്കോട്ട് എന്നിവർ പങ്കെടുത്തു.
ഈ പരിപാടിയുടെ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? വാർത്ത ഉടൻ പങ്കുവെക്കുക.
Article Summary: Geethayanam 2025 at Neeleswaram Thaliyil Temple with Swami Chidanandapuri's discourse.
#Geethayanam2025 #SwamiChidanandapuri #NileshwaramTemple #BhagavadGita #GitaSeminar #KeralaEvents






