കോവിഡ് പ്രതിസന്ധിക്ക് ശേഷമുള്ള ഇൻഡ്യയിൽ നിന്നുള്ള ആദ്യ ഉംറ സംഘം വിശുദ്ധ ഭൂമിയിൽ; എത്തിയത് മൗലവി ട്രാവൽസ് മുഖാന്തിരം യാത്ര ചെയ്ത കാസർകോട്ടുകാർ
Dec 13, 2021, 20:52 IST
റിയാദ്: (www.kasargodvartha.com 13.12.2021) കോവിഡ് കാരണം നിര്‍ത്തലാക്കിയ ഉംറ സിയാറത് പുനരാരംഭിച്ചതോടെ ഇൻഡ്യയിൽ നിന്നുള്ള ആദ്യസംഘം വിശുദ്ധ ഭൂമിയിലെത്തി. കാസർകോട് മൗലവി ട്രാവൽസ് മുഖാന്തിരം യാത്ര ചെയ്ത കാസർകോട്ടുകാരായ ഒരു സംഘം ആളുകളാണ് എത്തിയത്. ബെംഗ്ളൂറിൽ നിന്നും ദുബൈ വഴിയായിരുന്നു യാത്ര.
ഇൻഡ്യ ഉൾപെടെയുള്ള രാജ്യങ്ങൾക്ക് ഒരാഴ്ച മുമ്പാണ് സഊദി അറേബ്യ നേരിട്ടുള്ള ഉംറ തീർഥാടനത്തിന് അനുമതി നൽകിയത്. മറ്റ് രാജ്യങ്ങളിലുള്ളവർക്ക് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ഇൻഡ്യയിൽ കോവിഡ് കേസുകൾ കുറയാത്തതിനാൽ സഊദി അറേബ്യൻ ഭരണകൂടം അനുമതി നൽകുന്നത് വൈകിപ്പിക്കുകയായിരുന്നു. എന്നാൽ സഊദി അറേബ്യ തീരുമാനത്തിൽ മാറ്റം വരുത്തിയതോടെയാണ് നീണ്ടകാലത്തിന് ശേഷം ഇൻഡ്യയിൽ നിന്നുള്ള ഉംറ യാത്രയും പുനരാരംഭിച്ചത്.
കർശന നിയന്ത്രണങ്ങൾക്ക് വിധേയമായാണ് വിസ അനുവദിക്കുന്നത്. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലികേഷനും തയാറാക്കിയിട്ടുണ്ട്. ഇൻഡ്യയില്‍ നിന്നും കൊവാക്‌സിന്‍, കൊവിഷീല്‍ഡ് എന്നീ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഉംറ വിസ ലഭിക്കും. ക്വാറന്റൈനും ഒഴിവാക്കിയിട്ടുണ്ട്.
മൗലവി ട്രാവൽസ് മാനജിംഗ് ഡയറക്ടർ നൂറുൽ ഹസൻ, ഉംറ കമ്പനി സവാർ അൽ മശാഹിറിന്റെ മാനജർ റൈഹാൻ എന്നിവർ ചേർന്ന് യാത്രക്കാരെ മക്കയിൽ സ്വീകരിച്ചു.
Keywords: Riyadh, News, COVID-19, Makha, Visit, Religion, Islam, Top-Headlines, Umrah, First group of Umra from India after the Covid crisis, reached in Saudi Arabia .
< !- START disable copy paste -->