city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Temple Festival | ഭരണി ഉത്സവ നിറവില്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം; കുലകൊത്തല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി; 17ന് കൊടിയേറ്റം

പാലക്കുന്ന്: (www.kasargodvartha.com) കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കുലകൊത്തി. ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും വിശ്വാസികളും സന്നിഹിതരായിരുന്നു. തൃക്കണ്ണാട് ക്ഷേത്രത്തില്‍ കൊടിയേറ്റിയ ശേഷം ഉച്ച കഴിഞ്ഞാണ് പാലക്കുന്നില്‍ കുലകൊത്തല്‍ ചടങ്ങ് നടന്നത്. 17നാണ് കൊടിയേറ്റം. രാത്രി ഒമ്പതിന് ശേഷം ഭണ്ഡാരവീട്ടില്‍ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും.
          
Temple Festival | ഭരണി ഉത്സവ നിറവില്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം; കുലകൊത്തല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി; 17ന് കൊടിയേറ്റം

ശുദ്ധികര്‍മങ്ങളും കലശാട്ടും പൂര്‍ത്തിയാക്കി രാത്രി 12.30ന് അഞ്ച് ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറ്റും. തുടര്‍ന്ന് കരിപ്പോടി പ്രാദേശിക സമിതിയും കരിപ്പോടി യുഎഇ കമിറ്റിയും സംയുക്തമായി ആചാര വെടിക്കെട്ട് നടത്തും. 18ന് ഭൂതബലി ഉത്സവം, ഉച്ചയ്ക്ക് രണ്ടിന് ക്ഷേത്ര ഭജന സമിതിയുടെ ഭജന, നാലിന് അച്ചേരി മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയുടെ ലളിതാ സഹസ്ര നാമ പാരായണം, 6.30ന് കലശാട്ട്, എട്ടിന് ഭൂതബലിപ്പാട്ട്, ഒമ്പതിന് ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി എന്നിവ നടക്കും.

10.30ന് കെ 14 ജൂനിയര്‍ സിംഗേര്‍സിന്റെ സംഗീത നൃത്തനിശ, പുലര്‍ചെ ഭൂതബലി ഉത്സവം. 19ന് താലപ്പൊലി ഉത്സവം, രാവിലെ ഏഴിന് ഉത്സവബലി, രണ്ടിന് കാസര്‍കോട് ഹരിജാല്‍ മഹാവിഷ്ണു മഹിള സംഘത്തിന്റെ ഭജന, നാലിന് ക്ഷേത്ര പാരായണ സംഘത്തിന്റെ ലളിതാ സഹസ്രനാമ പാരായണം, 6.30ന് കലശാട്ട്, എട്ടിന് ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി, 10ന് കര്‍മ പാലക്കുന്നിന്റെ നൃത്ത വിസ്മയം. പുലര്‍ചെ താലപ്പൊലി ഉത്സവം എന്നിവയും നടക്കും.
     
Temple Festival | ഭരണി ഉത്സവ നിറവില്‍ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം; കുലകൊത്തല്‍ ചടങ്ങ് ഭക്തിസാന്ദ്രമായി; 17ന് കൊടിയേറ്റം

20നാണ് ആയിരത്തിരി ഉത്സവം. രാവിലെ ഏഴിന് ഉത്സവബലി, 10ന് കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം, രണ്ടിന് കണ്ണംവയല്‍ അമ്പലത്തിങ്കാല്‍ വൈകുണ്ഠഗിരി വിഷ്ണു ക്ഷേത്ര മാതൃസമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം, നാലിന് പന്തളം സ്വദേശി പെരുവന്താനം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സാലിഹ് ബശീര്‍ നയിക്കുന്ന സംഗീതാര്‍ചന, 6.30ന് കലശാട്ടും എട്ടിന് പൂരക്കളിയും, രാത്രി 11ന് തെക്കേക്കര പ്രദേശത്തു നിന്നുള്ള തിരുമുല്‍കാഴ്ച ഘോഷയാത്ര നടക്കും. ഭണ്ഡാര വീട്ടില്‍ പ്രവേശന കവാടമാണ് കാഴ്ച വസ്തു.

11.45ന് ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശ് തിരുമുല്‍കാഴ്ച ചടങ്ങ് നടക്കും. 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന കാഴ്ചയില്‍ പടിഞ്ഞാര്‍ അംബിക എഎല്‍പി സ്‌കൂളില്‍ ഭക്ഷണശാല, ക്ഷേത്രത്തിന്റെ പടിഞ്ഞാര്‍ ഭാഗത്ത് ഗേറ്റ്, അഞ്ച് കൈവിളക്കും ദീട്ടികയും സമര്‍പ്പിക്കുന്നു. 12.30ന് പള്ളിക്കര തണ്ണീര്‍പുഴ തിരുമുല്‍കാഴ്ച. ഇളയ ഭാഗവതിക്ക് സ്വര്‍ണമാല. രാത്രി 1.15ന് 37 വര്‍ഷത്തിന് ശേഷം കീക്കാനം പ്രദേശത്ത് നിന്ന് തിരുമുല്‍കാഴ്ച. ക്ഷേത്രത്തിന്റെ മുന്‍വശം നടപ്പന്തല്‍ മണ്ഡപമാണ് സമര്‍പിക്കുന്നത്. രണ്ടിന് മംഗലാപുരം പ്രദേശ് തിരുമുല്‍കാഴ്ച. ഭണ്ഡാര വീട്ടില്‍ പടിഞ്ഞാറ്റയ്ക്ക് പിച്ചളപാകും. അതാത് കാഴ്ച കമിറ്റികളുടെയും ക്ഷേത്രം വകയും ആചാര വെടിക്കെട്ട് ഉണ്ടായിരിക്കും. 21ന് രാവിലെ 6.30ന് കൊടിയിറക്കം. തുടര്‍ന്ന് ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ സമാപനമാവും. വഴിപാടുകള്‍ ഏത് അവസരത്തിലും സമര്‍പ്പിച്ച് പ്രസാദം സ്വീകരിക്കാം. 18നും 19നും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളില്‍ രാവിലെ മുതല്‍ തുലാഭാരം നടത്താവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Temple, Temple Fest, Religion, Festival, Palakunnu, Festival at Palakunnu Kazhakam Sree Bhagavathi Temple.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia