എരുമാട് മഖാം ഉറൂസ് മാര്‍ച്ച് 3 മുതല്‍ 10 വരെ
Feb 25, 2017, 10:04 IST
കാസര്‍കോട്: (www.kasargodvartha.com 25.02.2017) ചരിത്ര പ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് മാര്‍ച്ച് മൂന്നു മുതല്‍ 10 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മതപ്രഭാഷണം, സാംസ്‌കാരിക സമ്മേളനം, മതസൗഹാര്‍ദ്ദ സമ്മേളനം, ഖത്വ്ം ദുആ മജ്‌ലിസ്, സമൂഹ വിവാഹം, ഉലമാ - ഉമറാഅ് സംഗമം, മഹല്ല് സംഗമം, കൂട്ടുപ്രാര്‍ത്ഥന, അന്നദാനം തുടങ്ങിയവ ഉറൂസിനോടനുബന്ധിച്ച് നടത്തപ്പെടും.
മൂന്നിന് ജുമുഅ നിസ്‌കാരാനന്തരം പ്രസിഡന്റ് ബി എം ഉസ്മാന്‍ഹാജി പതാക ഉയര്‍ത്തും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സമൂഹ വിവാഹം നടക്കും. രാത്രി ഏഴിനു ജലാലിയ്യ റാത്തീബിനു സയ്യിദ് ജാഫര്‍ സാദിഖ് അല്‍ ബുഖാരി നേതൃത്വം നല്‍കും.
നാലിനു രാവിലെ 10നു പുതുക്കിപ്പണിത നിസ്‌കാരപ്പള്ളി ഫസല്‍ കോയമ്മ തങ്ങള്‍ കൂറ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴ് മണിക്ക് ദിക് റ് ഹല്‍ഖയും തുടര്‍ന്ന് മതപ്രഭാണവും നടക്കും. അഞ്ചിനു രാവിലെ 11 നു മതസൗഹാര്‍ദ സമ്മേളനം കെ ജി ബോപ്പയ്യ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വഖഫ് ബോര്‍ഡ് പ്രസിഡന്റ് അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിക്കും. ഏഴ് മണിക്ക് ഖത്വം ദുആ മജ്‌ലിസ് സംഘടിപ്പിക്കും. തുടര്‍ന്ന് പ്രഭാഷണം നടക്കും.
ആറിനു 11 മണിക്ക് സാംസ്‌കാരിക സമ്മേളനം ഷാഫി സഅദി ഉദ്ഘാടനം ചെയ്യം. ഉസ്മാന്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസല്യാര്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ യു ടി ഖാദര്‍, പരമേശ്വരന്‍, റോഷന്‍ ബേഗ്, സീതാറാം, തന്‍വീര്‍ സേഠ്, മുന്‍ മന്ത്രി സി എം ഇബ്രാഹിം, ഷംസുദ്ദീന്‍ എ ഡ്ി എല്‍ ആര്‍, മഹ് മൂദ് മുസ്ലിയാര്‍ എടപ്പലം, മിഖ്ദാദ് ബാഖവി കൊട്ടോടി തുടങ്ങിയവര്‍ സംബന്ധിക്കും.
ഏഴിന് രാവിലെ ഉമറാ-ഉലമാഅ് സംഗമം അബ്ബാസ് മംുസ്ലിയാര്‍ മഞ്ഞനാടി ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍ റഹ് മാന്‍ ദാരിമി പ്രഭാഷണം നടത്തും. ഏഴ് മണിക്ക് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഖലീലു ബുഖാരി കടലുണ്ടി ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രഭാഷണം നടക്കും. ഒമ്പതിന് സ്വലാത്ത് മജിലിസും പ്രഭാഷണവും. 10നു ഒരു മണിക്ക് സമാപന സമ്മേളനം കാസര്‍കോട് ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇല്ല്യാസ് സഖാഫി അധ്യക്ഷത വഹിക്കും. പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി പ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ സി എം ശാദുലി, പി എ യൂസുഫ് മദനി, കെ എം ആബിദ് സഅദി എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, kasaragod, Press meet, Masjid, Makham-uroos, Celebration, Karnataka, news, Erumad Makham Uroos, Meet, Religion,