city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറിയ പെരുന്നാളിനെ വരവേറ്റ് നാടെങ്ങും ആഘോഷം

കാസര്‍കോട്:(www.kasargodvartha.com 15/06/2018) 29 ദിവസത്തെ വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. പള്ളികളിലും ഈദ് ഗാഹുകളിലും രാവിലെ തന്നെ പെരുന്നാളിനോടനുബന്ധിച്ച് പ്രത്യേക നമസ്‌ക്കാരവും നടന്നു. നൂറുക്കണക്കിന് വിശ്വാസികളാണ് പെരുന്നാള്‍ നമസ്‌ക്കാരത്തില്‍ പങ്കെടുത്തത്. ആശംസകള്‍ കൈമാറിയും സൗഹൃദം പങ്കുവെച്ചുമാണ് വിശ്വാസികള്‍ വീട്ടിലേക്ക് മടങ്ങിയത്.

സ്ത്രീകളും കുട്ടികളും മൈലാഞ്ചിയും പുതുവസ്ത്രങ്ങളുമണിഞ്ഞ് ബന്ധുവീടുകളിലും മറ്റും സന്ദര്‍ശനം നടത്തിവരികയാണ്. ഉച്ചയ്ക്ക് ശേഷം വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചശേഷം ആഘോഷ പരിപരിപാടികളില്‍ പങ്കുചേരുന്നു. വൈകിട്ട് ഉല്ലാസത്തിനായി  ബീച്ചിലും പാര്‍ക്കിലും മറ്റും സമയം ചെലവിടും. ബീച്ചുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വൈകിട്ടോടെ വലിയ തിരക്കായിരിക്കും അനുഭവപ്പെടുക. ഫിത്വര്‍ സക്കാത്ത് നല്‍കുന്ന ചടങ്ങ് പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന മഹത്തായ സന്ദേശവുമായി ഫിത്വര്‍  സക്കാത്ത് നല്‍കുന്നതിലും വിശ്വാസികള്‍ മുഴുകി. വ്രതാനുഷ്ഠാനത്തില്‍ സംഭവിച്ചുപോയ ന്യൂനത പരിഹരിക്കാനും കൂടിയുള്ളതാണ് ഫിത്വര്‍ സക്കാത്ത്.

ചെറിയ പെരുന്നാളിനെ വരവേറ്റ് നാടെങ്ങും ആഘോഷം

ചെറിയ പെരുന്നാളിനെ വരവേറ്റ് നാടെങ്ങും ആഘോഷം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Religion, Celebration,Eid to be celebrated across India on Saturday, Friday in Kerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia