പ്രവാചക പിറവിയുടെ ഓർമ പുതുക്കി നാടെങ്ങും നബിദിനം കൊണ്ടാടി; ആഘോഷങ്ങൾ ലളിതം
Oct 19, 2021, 21:00 IST
കാസർകോട്: (www.kasargodvartha.com 19.10.2021) മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും വിവിധ പരിപാടികളോടെ കൊണ്ടാടി. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ലളിതമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം 40 ആളുകളെ ഉൾക്കൊള്ളിച്ച് ചിലയിടങ്ങളിൽ നബിദിന റാലികൾ നടന്നു. പൂർണമായും കോവിഡ് നിയന്ത്രണങ്ങളോടെ നടന്ന റാലികളിൽ ജമാഅത് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. കുട്ടികളെ ഒഴിവാക്കിയിരുന്നു. മധുരപലഹാര വിതരണവും ഭക്ഷണ വിതരണവുമായി മഹല്ലുകളും സംഘടനകളും നബിദിനത്തെ വരവേറ്റു.
കുമ്പോൽ പാപ്പം കോയ നഗറിൽ മീലാദ് റാലി സംഘടിപ്പിച്ചു
കുമ്പള: കുമ്പോൽ പാപ്പം കോയ നഗർ ബദരിയ ജുമാ മസ്ജിദ് ജമാഅത് കമിറ്റിക്ക് കീഴിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു .ദഫ്, സ്‌കൗട് അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ കോവിഡ് പ്രോടോകോൾ പാലിച്ചു വിശ്വാസികൾ പങ്കെടുത്തു .
കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ പതാക ഉയർത്തി. മഖാം സിയാറത്തിന് ജഅഫർ സാദിഖ് തങ്ങൾ കുമ്പോൽ നേതൃത്വം നൽകി. ജമാഅത് ഖത്വീബ് അബ്ദുൽ ഖാദർ സഖാഫി, സദർ മുഅല്ലിം അബ്ദുൽ കരീം മൗലവി, അശ്‌റഫ് കർള, ഹമീദ്ഹാജി, അബ്‍ദുർ റഹ് മാൻ മൂലക്കണ്ടം സംബന്ധിച്ചു.
നബിദിനത്തില്‍ സാന്ത്വന സ്പര്‍ശവുമായി സഅദിയ്യ ദഅവ സെല്‍
ദേളി: നബിദിനത്തോടനുബന്ധിച്ച് സഅദിയ്യ ദഅവാ സെല്‍ വിദ്യാർഥികളുടെ സാന്ത്വന പ്രവര്‍ത്തനം ശ്രദ്ധേയമായി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിര്‍ധരര്‍ക്ക് നല്‍കുന്ന പൊതിച്ചോറിന്റെയും ഭക്ഷണ കിറ്റ് വിതരണത്തന്റെയും ഉദ്ഘാടനം കേരള മുസ്ലിം ജമാഅത് ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നിര്‍വഹിച്ചു. ദഅവാ സെല്‍ നബിദിനത്തില്‍ നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങളാണ് എല്ലാ വര്‍ഷവും നടത്തി വരുന്നത്.
ഇസ്മാഈല്‍ സഅദി പാറപ്പള്ളി അധ്യക്ഷത വഹിച്ചു. യൂനുസ് ദേലംപാടി സ്വാഗതം പറഞ്ഞു. താജുദ്ദീന്‍ ഉദുമ, റാശിദ് മായിപ്പാടി, സൈനുദ്ദീന്‍ തൃശൂര്‍, മുഹമ്മദ് പാപ്പിനിശ്ശേരി, സുഫിയാന്‍ കണ്ണാടിപ്പറമ്പ് സംബന്ധിച്ചു.
ചെമ്മനാട്ട് ലേസിയത്ത് നബിദിനാഘോഷ യാത്ര സംഘടിപ്പിച്ചു
ചെമ്മനാട്: ലേസിയത്ത് താജുൽ ഉലുമാ മദ്രസ വിദ്യാർഥികളും ബദർ ജുമാ മസ്ജിദ് കമിറ്റിയും സംയുക്തമായി നബിദിന റാലി സംഘടിപ്പിച്ചു. കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രടറി സി എൽ ഹമീദ്, ബദർ ജുമാ മസ്ജിദ് കമിറ്റിപ്രസിഡന്റ് സി എച് ഇബ്രാഹിം, അബ്ദുല്ല സി എ, അശ്‌റഫ് കെ ടി, സമീർ കാങ്കുയിൽ, അബൂബകർ സഅദി, നാഫിഅ സഅദി നേതൃത്വം നൽകി. ഹുസൈൻ കുറിച്ചിപള്ളം പതാക ഉയർത്തി.
വലിയമൂല ഫാത്വിമ മഹ്‌മൂദ് മെമോറിയല്‍ മദ്റസ നബിദിനം ആഘോഷിച്ചു
വിദ്യാനഗര്‍: എര്‍മാളം വലിയമൂല ഫാത്വിമ മഹ്‌മൂദ് മെമോറിയല്‍ മദ്റസ നബിദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ദഫ് മുട്ട് അകമ്പടിയോടെ നടന്ന നബിദിന സന്ദേശ റാലിയില്‍ നിരവധി പേർ പങ്കെടുത്തു.
പരിപാടികൾക്ക് വലിയമൂല ഖിളര്‍ ജുമാ മസ്ജിദ് ഖത്വീബ് ഖാലിദ് അമാനി, ശാഫി മുസ്ലിയാർ, ശാഫി വലിയമൂല, കബീര്‍ അറഫ, അസ്ലം അണങ്കൂര്‍, ഹസൈനാര്‍ വെള്ളരിക്കുണ്ട്, മൊയ്തു വലിയമൂല, മൊയ്തീന്‍ അറഫ, യൂസഫ്, സിദ്ദിഖ്, ഖാദര്‍ നെക്കര, ഹകീം നേതൃത്വം നല്‍കി.
മൊഗ്രാൽ ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ നബിദിന റാലി സംഘടിപ്പിച്ചു
മൊഗ്രാൽ: ടൗൺ ശംസുൽ ഉലമ ഇസ്‌ലാമിക് സെന്റർ മർഹൂം കോട്ട ഉസ്താദ് ലൈബ്രറി കമിറ്റിയുടെ കീഴിൽ നബിദിന റാലി സംഘടിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര ഉപാധ്യക്ഷൻ യു എം അബ്ദുർ റഹ്‌മാൻ മൗലവി പതാക ഉയർത്തി പ്രാർഥന നിർവഹിച്ചു. സലാം വാഫി വാവൂർ നബിദിന പ്രഭാഷണം നടത്തി.
സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, നാസർ മൊഗ്രാൽ, റിയാസ് അശ്ശാഫി, ശാകിർ മൗലവി മാടന്നൂർ, ശുഐബ് ടി എം, റിയാസ് കരീം, അമീൻ യു എം, മുഹമ്മദ് അബ്‌കോ പങ്കെടുത്തു. റാലിക്ക് ശഹീർ യു എം, മജീദ് റെഡ്ബുൾ, അബൂബകർ ലാൻഡ്മാർക്, മുഹമ്മദ് കെ വി, ബദറുദ്ദീൻ ദീനാർ, മുആസ് മൊഗ്രാൽ, ആശിഖ് മൊഗ്രാൽ, നൗശാദ് മൊഗ്രാൽ, മുർശിദ് മൊഗ്രാൽ, റാശിദ് കടപ്പുറം, മുഹാസ് മൊഗ്രാൽ നേതൃത്വം നൽകി.
കൈപ്പാട് വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു
കൈപ്പാട്: കൈപ്പാട് മഹല്ല് പരിപാലന കമിറ്റി, എസ് കെ എസ് എസ് എഫ്, എസ് ബി വി സംയുക്തമായി വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. കൂട്ടുകാരനൊരു ഗിഫ്റ്റ് എന്ന പദ്ധതിയിൽ സത്യധാര പുറത്തിറക്കുന്ന പ്രവാചക പതിപ്പ് ടി കെ ഹനീഫ ഹാജി വാർഡ് മെമ്പർ പവിത്രൻ മാസ്റ്റർക്ക് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. സലാം കൈപ്പാട്, ബി എസ് മുസ്ത്വഫ ഹാജി, നാസർ ഫൈസി, അശ്റഫ് മൗലവി മൂർനാട്, സാദിഖ് ദാരിമി, എ സി ഇബ്രാഹിം, കെ യു അബ്ദുർ റഹ്‌മാൻ, കെ യു ഖാദിർ, സൈഫുദ്ദീൻ, ശരീഫ്, അശഫ്, റംശാദ് കൈപ്പാട് സംബന്ധിച്ചു.
തളങ്കര നൂറുൽ ഹുദാ മദ്രസയുടെ ജശ്നെ മീലാദ് പരിപാടിക്ക് തുടക്കമായി
തളങ്കര: നൂറുൽ ഹുദാ മദ്രസയുടെ ജശ്നെ മീലാദ് പരിപാടിക്ക് പ്രസിഡന്റ് എം എസ് അബൂബകർ പതാക ഉയർത്തി തുടക്കം കുറിച്ചു. ഒരാഴ്ച നീണ്ട് നിൽക്കുന്ന പരിപാടിയിൽ വിദ്യാർഥികളുടെ വിവിധ മത്സരങ്ങൾ അരങ്ങേറും. ഗഅബ്ദുല്ലത്വീഫ് അശ്റഫി പ്രാർത്ഥന നടത്തി. യാസർ ഹുദവി, മജീദ് സനൂസി, സഹീർ ആസിഫ്, മൊയ്‌തീൻ അങ്കോല, ബി യു അബ്ദുല്ല, ബശീർ ബാങ്കോട്, ശംസുദ്ദീൻ കോളിയാട്, റസാഖ് എൻ എ, നിസാർ സാഹിബ്, അശ്‌റഫ്ഫ് എൻ എ, അബ്ദുൽ റൗഫ്, ഇബ്രാഹിം, ഇസ്മാഈൽ കുളത്തുങ്കര, അൻവർ എം എസ്, ഇബ്രാഹിം, നാസിർ ഭൂട്ടോ, റശീദ് ഗസ്സാലി, റഹീം ഗസ്സാലി, സകീർ, നസീർ, സഫീർ സംബന്ധിച്ചു.
തുരുത്തിയിൽ നബിദിന പരിപാടിക്ക് തുടക്കമായി
തുരുത്തി: മുഹമ്മദിയ്യ ഹയർ സെകൻഡറി മദ്രസയിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന നബിദിന പരിപാടിക്ക് തുടക്കമായി. ജമാഅത്ത് പ്രസിഡണ്ട് ടി എ മുഹമ്മദ് ശാഫി പതാക ഉയർത്തി. ടി കെ അഹ്‌മദ് ഫൈസി പ്രാർഥനയ്‌ക്ക് നേതൃത്വം നൽകി. ടി എ അബ്ദുർ റഹ്‌മാൻ ഹാജി, ടി എച് അബൂബകർ തുരുത്തി, സുബൈർ അസ്നവി പരപ്പ, ഇബ്രാഹിം ബാദുഷ മിസ്ബാഹി ചെരുമ്പ, ഉസാം മൗലവി പള്ളങ്കോട്, സാബിത്ത് അസ്നവി, ടി എ മുഹമ്മദ് കുഞ്ഞി, ബി എസ് ശംസുദ്ദീൻ, അശ്‌റഫ് ഓതുന്ന പുരം, സലീം ഗാലക്സി, നഗരസഭാ കൗൺസിലർ ബി എസ് സൈനുദ്ദീൻ, ടി കെ ബശീർ, ടി കെ ഹമീദ്, പി എച് മുഹമ്മദ് സംബന്ധിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാർഥികളുടെ കലാപരിപാടികൾ, മൗലിദ് പാരായണം, ബുർദ മജ്‌ലിസ്, ഗേൾസ് ഫെസ്റ്റ്, അവാർഡ് ദാനം തുടങ്ങിയ പരിപാടികൾ നടക്കും.
നബിദിനാഘോഷം കൂട്ടുപ്രാർഥനയിൽ ഒതുക്കി മൗവ്വൽ ജമാഅത്
മൗവ്വൽ: കോവിഡ് പശ്ചാത്തലത്തിൽ നബിദിനാഘോഷം കൂട്ടുപ്രാർഥനയിൽ ഒതുക്കി മൗവ്വൽ ജമാഅത്. മൗവ്വൽ കുഞ്ഞഹ് മദ് വലിയുടെ മഖാമിൽ നടന്ന പ്രാർഥനയ്ക്ക് ഉസൈൻ സഖാഫി, അബ്ദുല്ല ഇബ്റാഹിം, റസാഖ് മൗലവി, നാസർ അഹ്സനി നേതൃത്വം നൽകി.
ബെണ്ടിച്ചാലിൽ വിപുലമായ പരിപാടികളോടെ നബിദിനം ആഘോഷിച്ചു
ബെണ്ടിച്ചാൽ: ബെണ്ടിച്ചാലിൽ വിപുലമായ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. അസ്സയ്യിദത് ആഇശ മദ്രസയിൽ നടന്ന കലാപരിപാടികൾ ശ്രദ്ധേയമായി. ജമാഅത് പ്രസിഡന്റ് മവ്വൽ കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ സഖാഫി പ്രാർഥന നടത്തി. ജമാഅത് സെക്രടറി റഹീം ബെണ്ടിച്ചാൽ സംസാരിച്ചു.
ഉന്നതവിജയം കൈവരിച്ച കുട്ടികൾക്ക് സ്വർണ മെഡൽ സമ്മാനിച്ചു. ബി എം എ റഹ്‌മാൻ പുറത്തു വളപ്പിൽ, മൊയ്‌തീൻ തൈവളപ്പ്, ഇസ്മാഈൽ ഉവൈസി സമ്മാനങ്ങൾ വിതരണം ചെയ്‌തു. ബി എം എ ഖാദർ പുറത്തു വളപ്പിൽ അധ്യാപകർക്കുള്ള ക്യാഷ് അവാർഡ് കൈമാറി.
Keywords: Kerala, News, Kasaragod, Top-Headlines, Celebration, Islam, Religion, Nabidhinam, Meelad Un Nabim Meeld E Rasool, Eid Milad-un-Nabi celebrated. < !- START disable copy paste -->
< !- START disable copy paste -->