city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ത്യാഗസ്മരണയുണര്‍ത്തി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം

കാസര്‍കോട്: (www.kasargodvartha.com 12.08.2019) ത്യാഗസ്മരണകളുമായി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. രാവിലെത്തന്നെ പുതു വസ്രത്രങ്ങളണിഞ്ഞും അത്തര്‍പൂശിയും കുട്ടികളും പുരുഷന്‍മാരും അടുത്തുള്ള പള്ളികളില്‍ പോയി ഈദ് നിസ്‌ക്കാരം നിര്‍വഹിച്ചു. ചില കേന്ദ്രങ്ങളില്‍ ഈദ് ഗാഹുകളും പെരുന്നാള്‍ നിസ്‌കാരത്തിനായി സജ്ജീകരിച്ചിരുന്നു.

പരസ്പരം ആശംസകള്‍ പങ്കുവെച്ചും ആശ്ലേഷിച്ചും ബലിപെരുന്നാളിന്റെ മഹത്വം വിളിച്ചോതി. പ്രവാചകന്മാരുടെ പാത പിന്തുടര്‍ന്ന് ജീവിതം ലോകത്തിനായി സമര്‍പ്പിക്കുകയെന്ന സന്ദേശവുമായാണ് ഓരോ ബലിപെരുന്നാളും എത്തുന്നത്. ഹജ്ജിന്റെ സമാപനം കുറിച്ചാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഭക്ഷണമൊരുക്കിയും പെരുന്നാളിന് പ്രത്യേകമായ പലഹാരങ്ങളുണ്ടാക്കിയും അതിഥികളെയും ബന്ധുക്കളെയും സ്വീകരിച്ചുമാണ് കുടുംബങ്ങള്‍ വീടുകളില്‍പെരുന്നാള്‍ ആഘോഷിക്കുന്നത്. ലോകസമാധാനത്തിനുവേണ്ടിയും പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടിയും പെരുന്നാള്‍ നിസ്‌ക്കാരവേളയില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

ത്യാഗസ്മരണയുണര്‍ത്തി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം

പാപമോചനംതേടി വിശുദ്ധ മക്കയില്‍ സംഗമിച്ച ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ പ്രളയത്തില്‍ ഇരയായവരോടും ദുരന്തനിവാരണപ്രവര്‍ത്തനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക കൂടിയാണ് കേരളത്തിലെ വിശ്വാസികള്‍.

മകനെ ബലി നല്‍കാന്‍ തയ്യാറായ ഇബ്രാഹിം നബിയുടെ ത്യാഗവും സമര്‍പ്പണവും ഓര്‍ത്തെടുത്ത് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തില്‍ ബലി അറുക്കലും ബലിമാംസ വിതരണവും നടക്കും. എന്നാല്‍ മഴക്കെടുതിയുടെ ദുരിതക്കയത്തില്‍ നിന്ന് നാടും നഗരവും മുക്തമായിട്ടില്ല. പൊതുവെ പെരുന്നാളിന് മുമ്പുള്ള ദിവസങ്ങളിലുണ്ടാകുന്ന തിരക്കും പൊലിമയും ഇപ്രാവിശ്യം ദൃശ്യമായില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Eid, Celebration, kasaragod, Kerala, Festival, Top-Headlines, news, Religion, Eid celebrations with happiness

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia