city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശൈഖ് സാഇദ് മാനവീകത ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരി: ഡോ മുഹമ്മദ് അബ്ദുല്ല ഹാശിമി

കാസര്‍കോട്: (www.kasargodvartha.com 28.12.2019) സമകാലീന ഭരണാധികാരികളില്‍ ലോകത്തിന്റെ സ്‌നേഹാദരവ് ഏറ്റുവാങ്ങിയ മഹാനായ വ്യക്തിത്വമായിരുന്നു ശൈഖ് സാഇദെന്ന് ദുബൈ ഔഖാഫ് പ്രതിനിധി ഡോ. മുഹമ്മദ് അബ്ദുല്ല ഹാശിമി പറഞ്ഞു. ജാമിഅ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ശൈഖ് സാഇദ് ടോളറന്‍സ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം.

മാനവീകത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു ശൈഖ് സാഇദ് ആധുനിക യു എ ഇയുടെ ശില്‍പിയെന്ന നിലയില്‍ ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നുള്ള പതിനായിരങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചും മത വിവേചനമില്ലാതെ സര്‍വ്വര്‍ക്കും നന്മ ചൊരിഞ്ഞും സഹിഷ്ണുതയും അനുകമ്പയും മുഖമുദ്രയാക്കിയ ശൈഖ് സാഇദിന്റെ ജീവിതം ലോകത്തിന് മാതൃകയാണ്. പരസ്പരം സ്‌നേഹിക്കാനും വിട്ടുവീഴ്ച ചെയ്യാനും ശൈഖ് സാഇദ് നിരന്തരം ആഹ്വാനം ചെയ്തിരുന്നു. പ്രജകളോട് അങ്ങേയേറ്റം ആത്മബന്തം പുലര്‍ത്തിയിരുന്ന സാഇദ് പുറം നാടുകളുല്‍ നിന്ന് തൊഴിലിനും സന്ദര്‍ശനത്തിനുമായി യു എ ഇയിലെത്തിയവരോടും തുല്യ നിലയിലെത്തിയവരോടും തുല്യ നിലയില്‍ പെരുമാറി. യു എ ഇ ലോകത്തിനു മുന്നില്‍ സമാധാനത്തിന്റെ ഇടമായി മാറാനായത് ശൈഖ് സാഇദിന്റെ സ്വഭാവ മഹിമ കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികളും ആ മാതൃക പിന്‍പറ്റിയാണ് രാജ്യത്തെ നയിക്കുന്നത്. യു എ ഇയുമായി ഏറെ ബന്ധം പുലര്‍ത്തുന്ന ഇന്ത്യയിലും മത സൗഹാര്‍ദത്തിന്റെ നല്ല മാതൃകകളാണ് കാണാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് പടരുന്ന സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് സഹിഷ്ണുതക്ക് പ്രാമുഖ്യം നല്‍കുന്ന കര്‍മ പരിപാടികള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്ന് ടോളറന്‍സ് കോണ്‍ഫറന്‍സ് ആഹ്വാനം ചെയ്തു. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് അല്‍ ഖത്വീബ് മുഖ്യാതിഥി ആയിരുന്നു. ഡോ. മുഹമ്മദ് റഷീദ് മലേഷ്യ, ഡോ. മുഹമ്മദ് ശുക്‌റ് നദ, ഡോ. സുഫിയാന്‍ ഹുസൈന്‍, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ഹബീബ് കോയ ബുഖാരി, സയ്യിദ് ത്വാഹ ബാഫഖി, ഉബൈദുല്ല സഅദി നദ് വി, അബൂബക്കര്‍ കുറ്റിക്കോല്‍ സംസാരിച്ചു. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി സ്വാഗതവും അമീര്‍ ഹസന്‍ നന്ദിയും പറഞ്ഞു.

ഗോള്‍ഡന്‍ ജൂബിലിക്ക് ഞായറാഴ്ച സമാപനം; സഅദിയ്യ ജനസാഗരമാകും

ദേളി : ചന്ദ്രിഗിരിതീരത്തെ സഅദാബാദ് ഞായറാഴ്ച മനുഷ്യ സാഗരമാകും. കേരളീയ ഇസ്‌ലാമിക നവോത്ഥാനത്തിന്റെ അടയാള കേന്ദ്രമായി അമ്പതാണ്ട് പിന്നിടുന്ന ജാമിഅ സഅദിയ്യ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി സമാപന സനദ് ദാന മഹാസമ്മേളനത്തിന് ഞായറാഴ്ച സമാപനം കുറിക്കും. സഅദിയ്യയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് പിന്തുണയുമായി പതിനായിരങ്ങള്‍ സഅദാബാദില്‍ ഒത്തു കൂടും. ശരീഅത്ത്, ദഅ്‌വ, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കിയ യുവപണ്ഡിതരാണ് സനദും സ്ഥാന വസ്ത്രവും ഏറ്റുവാങ്ങുന്നത്.

ഞായറാഴ്ച വൈകിട്ട് 4.30ന് സമാപന സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ദുബൈ ഔഖാഫ് ഡയറക്ടര്‍ ഉമര്‍ ഖത്തീബ് ഉദ്ഘാടനം ചെയ്യും. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ നേതൃത്വം നല്‍കും. സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ നനദ് ദാനം നിര്‍വ്വഹിക്കും. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സനദ് ദാന പ്രഭാഷണം ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ നിര്‍വ്വഹിക്കും.

സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ് ലിയാര്‍, പേരോട് അബ്ദുര്‍ റഹ് മാന്‍ സഖാഫി, പട്ടുവം കെ പി അബൂബക്കര്‍ മുസ് ലിയാര്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, റാശിദ് ബുഖാരി സി എം ഇബ്രാഹിം പ്രസംഗിക്കും. ശൈഖ് മുഹമ്മദ് ശൈഖ് അല്‍ ഹാശിമി മുഖ്യാതിഥിയായിരിക്കും.

ഖലമുല്‍ ഇസ്ലാം കോടമ്പുഴ ബാവ ഉസ്താദിന് നൂറുല്‍ ഉലമ അവാര്‍ഡ് സമ്മാനിക്കും. വൈ അബ്ദുല്ല കുഞ്ഞി ഹാജി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം അബ്ദുര്‍ റഹ് മാന്‍ ഹാജി കുറ്റൂര്‍, അബ്ദുല്‍ ജലീല്‍ ഹാജി അജ്മാന്‍ എന്നിവര്‍ അവര്‍ഡ് സമ്മാനിക്കും. വിദേശ പ്രതിനിധികളും സംബന്ധിക്കും. ഞായര്‍ രാവിലെ സഅദി സംഗമവും പണ്ഡിത സമ്മേളനവും നടക്കും. സ്ഥാനവസ്ത്ര വിതരണം സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വ്വഹിക്കും.

ശൈഖ് സാഇദ് മാനവീകത ഉയര്‍ത്തിപ്പിടിച്ച ഭരണാധികാരി: ഡോ മുഹമ്മദ് അബ്ദുല്ല ഹാശിമി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Jamia-Sa-adiya-Arabiya, Religion,
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia