city-gold-ad-for-blogger

ധീവരസഭ ആവശ്യപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവണം: വി ദിനകരന്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.09.2017) ധീവരസഭ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ബന്ധപ്പെട്ട മന്ത്രിമാരുടെയും വകുപ്പ് മേധാവികളുടെയും യോഗം വിളിച്ചു ധീവരസമുദായത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സാമുദായികപരവും തൊഴില്‍ പരവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്ന് മുന്‍ എം എല്‍ എയും അഖില കേരള ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി ദിനകരന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട്ട് ധീവരസഭ ജില്ലാ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധീവരസഭ ആവശ്യപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവണം: വി ദിനകരന്‍

ദേവസ്വം സ്ഥാനികര്‍ക്ക് പെന്‍ഷന്‍ വര്‍ധിപ്പിച്ചു നല്‍കുക, ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാനികര്‍ക്കും പെന്‍ഷന്‍ നല്‍കുക, ധീവര സമുദായത്തിന് ദേവസ്വം ബോര്‍ഡുകളിലും വിവിധ കമ്മീഷനുകളിലും പ്രാതിനിധ്യം നല്‍കുക, അബ്രാഹ്മണരെ ക്ഷേത്ര പൂജകളില്‍ നിന്ന് ഒഴിവാക്കുവാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ നടപടി റദ്ദ് ചെയ്യുക, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തിരഞ്ഞെടുത്ത മുഴുവന്‍ പേര്‍ക്കും പൂജാരികളുടെ നിയമനം നല്‍കുക, ചാതുര്‍വര്‍ണ്യം പുനഃസ്ഥാപിക്കുവാനുള്ള നീക്കം അവസാനിപ്പിക്കുക, കാസര്‍കോട് അടക്കമുള്ള ഫിഷിംഗ് ഹാര്‍ബറുളുടെ അപാകതകള്‍ക്ക് പരിഹാരമുണ്ടാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ധീവരസഭ ജില്ലാ ജനറല്‍ബോഡി ഉന്നയിച്ചു.

ഇന്ത്യ ഇന്റര്‍നാഷണല്‍ സൊസൈറ്റിയുടെ ഭാരത് ജ്യോതി അവാര്‍ഡ് ലഭിച്ച ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി ദിനകരന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരവും സ്വീകരണവും നല്‍കി. ധീവരസഭ അംഗങ്ങളുടെ മക്കളില്‍ വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് കെ സുനി അധ്യക്ഷത വഹിച്ചു. ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു എസ് ബാലന്‍, എസ് സോമന്‍ കീഴൂര്‍, മുട്ടത്ത് രാഘവന്‍, കെ മനോഹരന്‍, ശംഭു കെ ബേക്കല്‍, ഇ എം ആനന്ദവല്ലി, കെ വി മല്ലിക, കോട്ടിക്കുളം ചന്തന്‍ കാരണവര്‍, ജി രാജേഷ്, ലക്ഷ്മി ബാലന്‍, കെ രവീന്ദ്രന്‍, കെരാഘവന്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kanhangad, Religion, Minister, Meeting, V Dinakaran, Chief Minister, Dheevara Sabha.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia