മടിയൻ കൂലോം ക്ഷേത്ര തിരുമുറ്റ സമർപണം 28ന്
Feb 23, 2021, 12:49 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.02.2021) തിരുമുറ്റം അണിഞ്ഞൊരുങ്ങി. ചെങ്കല്ല് പാകിയ മടിയൻ കൂലോം ക്ഷേത്ര തിരുമുറ്റ സമർപണം 28ന് പകൽ 11 മുതൽ 2.30 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും. 25 ലക്ഷം രൂപ ചെലവിലാണ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്ഷേത്ര തിരുമുറ്റം ചിത്രപ്പണികളോടെ പരമ്പരാഗത രീതിയിൽ ചെങ്കല്ല് പാകി മനോഹരമാക്കിയിരിക്കുന്നത്.
ആറ് ദീപക്കാലുകൾ, ബാലാമക്കല്ല് ഉൾപ്പെടെയാണ് കല്ലുപാകൽ പൂർത്തീകരിച്ചത്. മടിയൻ 'അടോട്ട്, വെള്ളിക്കോത്ത്, മാണിക്കോത്ത്, കൊളവയൽ, വേലാശ്വരം, മടിയൻ പാലക്കി, തുടങ്ങി ആലപ്പുഴയിൽ നിന്നു വരെയുള്ള മടിയൻ കൂലോം ക്ഷേത്ര വിശ്വാസികളുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വമാണ് ക്ഷേത്ര മുറ്റം മനോഹരമാക്കാൻ മുന്നിട്ടിറങ്ങിയത്.
ആറ് ദീപക്കാലുകൾ, ബാലാമക്കല്ല് ഉൾപ്പെടെയാണ് കല്ലുപാകൽ പൂർത്തീകരിച്ചത്. മടിയൻ 'അടോട്ട്, വെള്ളിക്കോത്ത്, മാണിക്കോത്ത്, കൊളവയൽ, വേലാശ്വരം, മടിയൻ പാലക്കി, തുടങ്ങി ആലപ്പുഴയിൽ നിന്നു വരെയുള്ള മടിയൻ കൂലോം ക്ഷേത്ര വിശ്വാസികളുടെ പ്രവാസി കൂട്ടായ്മയുടെ നേതൃത്വമാണ് ക്ഷേത്ര മുറ്റം മനോഹരമാക്കാൻ മുന്നിട്ടിറങ്ങിയത്.
മുപ്പത് പേരടങ്ങുന്ന ഒരു വലിയ സംഘം വിശ്വാസികളുടെ കൂട്ടായ്മയാണിത്. പതിനാല് വർഷം മുമ്പ് സമിതിയുണ്ടായിരുന്നു. ഗൾഫിലെ വിശ്വാസികൾക്ക് കത്തെഴുതിയും വലിയൊരു നിലയ്ക്കുള്ള പ്രവർത്തനങ്ങൾ നടത്തി. വിട്ടുപോയവർ, പ്രവാസ ജീവിതം നിർത്തി നാട്ടിലെത്തിയവർ ഉൾപ്പെടെയുള്ളവരുടെ ആത്മാർഥമായ പരിശ്രമമാണ് തിരുമുറ്റം ചെങ്കല്ലു പാകൽ പ്രവർത്തി സാർഥമാക്കിയത്. കുഞ്ഞമ്പു പുതിയ വീട് ഗംഗൻ പാലക്കി, സുന്ദരൻ അറയിൽ വളപ്പ്, ഉണ്ണി അടാട്ട്, സരേഷ് മാണിക്കോത്ത്, വിനു തെക്ക് വീട്, നാരായണൻ കൊളവയൽ, ഇവർക്കൊപ്പം ആലപ്പുഴയിൽ പ്രവാസി സുഹൃത്തുക്കളും പ്രവർത്തന സജ്ജരായിരുന്നു.
പാട്ടുൽസവത്തിന് സമർപണം നടത്താനായിരുന്നു തീരുമാനമെങ്കിലും കോവിഡ് ബാധ നാടിനെ നടുക്കിയപ്പോൾ പ്രവർത്തികൾ നീണ്ടുപോയി, ദേവസ്വം ബോർഡ്, ട്രസ്റ്റി ബോർഡ് അനുവാദത്തോടെയായിരുന്നു തിരുമുറ്റം ചെങ്കല്ല് പാകൽ പ്രവർത്തികളുടെ നിർമാണം തുടങ്ങിയത്. ചടങ്ങിൽ അള്ളടദേശത്തെ മുഴുവൻ കഴകം പ്രതിനിധികളും പങ്കെടുക്കും. തികച്ചും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമർപണ ചടങ്ങ് നടക്കുക.
Keywords: Kerala, News, Kasaragod, Kanhangad, Madiyan, Temple, Religion, Inauguration, Top-Headlines, Dedication of Madiyan Coolom Temple on the 28th.
< !- START disable copy paste -->