city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര സര്‍വകലാശാലയിലെ ദളിത് പി എച്ച് ഡി വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച സംഭവത്തില്‍ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

കാസര്‍കോട്: (www.kasaragodvartha.com 24.02.2020) കേന്ദ്ര സര്‍വകലാശാലയിലെ ദളിത് പി എച്ച് ഡി വിദ്യാര്‍ത്ഥിനിയെ ജാതീയമായും മറ്റും അധിക്ഷേപിച്ച സംഭവത്തില്‍ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോ. പ്രസാദ് പന്ന്യനെയാണ് തിങ്കളാഴ്ച ഉച്ചയോടെ വൈസ് ചാന്‍സിലര്‍ ഡോ. ജി ഗോപകുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഗവേഷണ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ നേരത്തെ പ്രസാദ് പന്ന്യനെ ഗൈഡ് സ്ഥാനത്തു നിന്നും നീക്കി പകരം ഇംഗ്ലീഷ് വിഭാഗത്തിലെ ഡോ. ആശയെ ഗവേഷണ ഗൈഡായി നിയമിച്ചിരുന്നു.

കോട്ടയം സ്വദേശിനിയായ പട്ടികവര്‍ഗത്തില്‍പെട്ട വിദ്യാര്‍ത്ഥിനി രണ്ട് വര്‍ഷത്തോളമായി ഇവിടെ പി എച്ച് ഡി ചെയ്തു വരികയായിരുന്നു. ഇതിനിടയില്‍ ജാതീയമായും, മാനസികമായും പീഡിപ്പിക്കുന്നതിനാല്‍ ഏറെ പീഡനം സഹിക്കേണ്ടി വന്നതായി ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥിനി വൈസ് ചാന്‍സലര്‍, പ്രോ വൈസ് ചാന്‍സിലര്‍, യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രസാദ് പന്ന്യനെ ഗൈഡ് സ്ഥാനത്തു നിന്നും നീക്കുകയും ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തത്.

പഠിക്കാന്‍ സമര്‍ത്ഥയായ വിദ്യാര്‍ത്ഥിനിയായിരുന്നു പരാതിക്കാരി. എന്നാല്‍ ജാതീയവും, മാനസികവുമായ പീഡനത്തെ തുടര്‍ന്ന് ഏറെ വിഷമം സഹിച്ചാണ് വിദ്യാര്‍ത്ഥിനി രണ്ട് വര്‍ഷത്തോളം പ്രസാദ് പന്ന്യന് കീഴില്‍ ഗവേഷണം നടത്തിയതെന്ന് പറയപ്പെടുന്നു. ഗത്യന്തരമില്ലാതെയാണ് കോളജിലെ വിദ്യാര്‍ത്ഥി സംഘടനാ നേതാവ് കൂടിയായ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്. നേരത്തെ വിദേശത്ത് സെമിനാറുകളില്‍ പങ്കെടുക്കുന്നതിനായി പോകാന്‍ പ്രസാദ് പന്ന്യന്‍ യൂണിവേഴ്‌സിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും യൂണിവേഴ്‌സിറ്റി ഇത് അനുവദിച്ചിരുന്നില്ല. ഇതിനെതിരെ പ്രസാദ് പന്ന്യന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി അധ്യാപകനെ വിദേശത്ത് പോകുന്നത് തടയാന്‍ സാധിക്കില്ലെന്ന് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി ഉയര്‍ന്നുവരികയും ഇപ്പോള്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരിക്കുന്നത്.

ഗോപകുമാര്‍ വി സിയായി ചുമതലയേറ്റ ശേഷം യൂണിവേഴ്‌സിറ്റിയുമായി പല വിഷയങ്ങളും ഡോ. പ്രസാദ് പന്ന്യന്‍ ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. ഇതിന്റെ പേരില്‍ അദ്ദേഹത്തെ ഒതുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പരാതികള്‍ ഉയര്‍ന്നുവരുന്നതെന്നാണ് പ്രസാദ് പന്ന്യനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

കേന്ദ്ര സര്‍വകലാശാലയിലെ ദളിത് പി എച്ച് ഡി വിദ്യാര്‍ത്ഥിനിയെ അധിക്ഷേപിച്ച സംഭവത്തില്‍ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

Keywords: Kasaragod, Kerala, news, university, university, suspension, Teacher, Religion, Dalit PHD Student's complaint; Central University professor suspended

   < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia