കൊറോണ: പെർണ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ മുഴുവൻ പൊതുപരിപാടികൾ റദ്ദാക്കി
Mar 16, 2020, 14:55 IST
കുമ്പള: (www.kasargodvartha.com 16.03.2020) കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ പെർണ ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ മുഴുവൻ പൊതുപരിപാടികൾ റദ്ദാക്കിയതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. താന്ത്രിക ചടങ്ങുകളും നവീകരണ പ്രതിഷ്ഠ ബ്രഹ്മ കലശത്തോടനുബന്ധിച്ചുള്ള പൂജാദി കർമങ്ങൾ മാത്രമേ ക്ഷേത്രത്തിൽ ഉണ്ടാകുകയുള്ളൂ.
ശ്രീകോവിലിലും മറ്റുമുള്ള പൂജകൾ മാത്രമേ വരും ദിവസങ്ങളിൽ നടക്കുകയുള്ളുവെന്നും തീര്ഥാടകരും വിശ്വാസികളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളും ചടങ്ങുകളും പതിവുപോലെ നടത്തും.
ഉത്സവത്തോടനുബന്ധിച്ച് നടത്താനിരുന്ന കല സാംസ്കാരിക പരിപാടികളും മറ്റു പൊതു ചടങ്ങുകളും മാറ്റിവെച്ചു. ഭക്തജനങ്ങൾ നിർദേശങ്ങളോട് സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു. കളക്ടറുടെയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നിർദ്ദേശത്തെ തുടർന്നാണ് ഇതെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
Keywords: Kumbala, news, Kerala, kasaragod, Temple, District Collector, Health-Department, health, Religion, Corona: Perna Temple fest canceled
< !- START disable copy paste -->