പൂരക്കളി പണിക്കര്‍ക്ക് പട്ടും വളയും നല്‍കാത്തതിനെ ചൊല്ലിയുള്ള വിവാദം; വിശ്വാസികള്‍ യോഗം ചേര്‍ന്നു
Oct 3, 2017, 20:00 IST
നീലേശ്വരം: (www.kasargodvartha.com 03.10.2017) പൂരക്കളി പണിക്കര്‍ക്ക് പട്ടും വളയും നല്‍കാത്തതിനെ ചൊല്ലിയുള്ള വിവാദം വഴിത്തിരിവില്‍. അണ്ടോള്‍ കുന്നുമ്മല്‍ പുതിയറക്കാല്‍ ചെറളത്ത് ഭഗവതി ക്ഷേത്രത്തിലെ പട്ടും വളയും വിവാദത്തെത്തുടര്‍ന്ന് ക്ഷേത്രത്തിന് കീഴിലെ ഒരു വിഭാഗം വിശ്വാസികള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നു. നിലവിലുളള ക്ഷേത്രകമ്മിറ്റിയുമായി ഒരു പ്രവര്‍ത്തനങ്ങളിലും സഹകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും കമ്മിറ്റിയുമായി സമ്പൂര്‍ണ്ണ നിസ്സഹകരണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് തീയ്യ സമുദായക്കാരുടെ 64 ക്ഷേത്രങ്ങളുടെ കഴകമായ തുരുത്തി നിലമംഗലം കഴകത്തിന് പരാതി നല്‍കാന്‍ യോഗം തീരുമാനിക്കുകയും ചെയ്തു.
കഴകം കൈക്കൊള്ളുന്ന അന്തിമ തീരുമാനം അംഗീകരിച്ച് നടപ്പിലാക്കാനുള്ള ക്ഷേത്രം ജനറല്‍ബോഡി യോഗതീരുമാനം പാടെ അട്ടിമറിക്കുകയും യോഗത്തില്‍വെച്ച് ക്ഷേത്രം ഒന്നാമവകാശിയെയും മറ്റ് ക്ഷേത്ര സ്ഥാനികന്മാരെയും അവഹേളിച്ച് ദേവസ്വം കമ്മിറ്റിയുടെ ക്ഷേത്രാചാര വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ക്ഷേത്രത്തിന് കീഴിലെ ഒരു വിഭാഗം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. കഴിഞ്ഞ രണ്ടുതവണ നടന്ന ജനറല്‍ബോഡി യോഗത്തില്‍ ഭൂരിപക്ഷം വാല്യക്കാരും ക്ഷേത്രസ്ഥാനികരും ഒറ്റകെട്ടായിട്ടാണ് മോഹനന്‍ പണിക്കര്‍ക്ക് പട്ടും വളയും നല്‍കാന്‍ തീരുമാനിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് നടത്തിയ ദേവപ്രശ്നത്തില്‍ പട്ടും വളയും വാഗ്ദാനം ചെയ്ത് അതു നല്‍കാത്തതിനെ തുടര്‍ന്ന് മോഹനന്‍പണിക്കറുടെ മനസിനേറ്റ മുറിവ് ദേവിയുടെ അപ്രീതിക്ക് ഇടവരുത്തിയിട്ടുണ്ടെന്നു ജോതിഷ പണ്ഡിതന്റെ വാക്കുകള്‍ പോലും അവഗണിച്ച ഏതാനും ചിലരുടെ ദുര്‍വാശിയും, വ്യക്തിവിരോധവും ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ലംഘിച്ചുകൊണ്ട് ക്ഷേത്രത്തെ ഭിന്നതയിലേക്ക് തള്ളിവിട്ടതിന് ദേവസ്വം കമ്മിറ്റിയാണ് ഉത്തരവാദിയെന്നതിനാല്‍ നിലവിലുള്ള കമ്മിറ്റിയുമായി യാതൊരു സഹകരണവും വേണ്ടെന്നും എന്നാല്‍ ക്ഷേത്രത്തെ ബഹുമാനിക്കുന്നുവെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പൂരത്തിന് ക്ഷേത്രത്തില്‍ പൂരക്കളിപ്പണിക്കരായിരുന്ന നീലേശ്വരം പാലക്കാട്ടെ മോഹനന്‍ പണിക്കര്‍ക്ക് പട്ടുവളയും നല്‍കാനുള്ള തീരുമാനം ചിലര്‍ എതിര്‍ത്തതാണ് ഒരു വിഭാഗം വിശ്വാസികളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതേ തുടര്‍ന്നാണ് ഇവര്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, Controversy over temple fest