Festival | പെരുങ്കളിയാട്ട മഹോത്സവം: കന്നി കലവറ നിറച്ച് യാദവ തറവാട്

● കാനക്കോട് വലിയ വീട് യാദവ തറവാട്ടിലെ അംഗങ്ങളാണ് വന്നത്.
● 6 ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മഹോത്സവം.
● ഉപയോഗിക്കുന്നത് ജൈവരീതിയില്‍ കൃഷി ചെയ്ത പച്ചക്കറികളും നെല്‍കൃഷിയും.
ആദൂര്‍: (KasargodVartha) ശ്രീ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ട മഹോത്സവത്തിനോടനുബന്ധിച്ച് ആറു ദിവസങ്ങളിലായി ഒരുക്കുന്ന അന്നദാനത്തിനുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ് വെള്ളിയാഴ്ച രാവിലെ ഭക്തിപൂര്‍വം നടന്നു. കാനക്കോട് വലിയ വീട് യാദവ തറവാട്ടിലെ അംഗങ്ങളാണ് കന്നി കലവറയുമായി ക്ഷേത്രത്തിലെത്തിയത്.
ആറു ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തില്‍ പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതിന് ആവശ്യമായ വിഭവങ്ങളാണ് കലവറയില്‍ സംഭരിക്കുന്നത്. വിവിധ പ്രാദേശിക കമ്മിറ്റികളുടെയും ആഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രദേശത്തെ കൃഷിയിടങ്ങളില്‍ ജൈവരീതിയില്‍ കൃഷി ചെയ്ത പച്ചക്കറികളും നെല്‍കൃഷിയും പഴവര്‍ഗങ്ങളും മറ്റുമാണ് കലവറയില്‍ എത്താന്‍ പോകുന്നത്.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ പ്രാദേശിക കമ്മിറ്റികള്‍, ക്ഷേത്ര ഭാരവാഹികള്‍, തറവാടുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ കലവറ നിറയ്ക്കല്‍ ഘോഷയാത്രകള്‍ ക്ഷേത്രത്തിലേക്ക് നടക്കും.
#Adhur, #Perungaliyattam, #Festival, #Kerala, #Temple, #Community, #Food, #Tradition, #Religion, #Kasargod