city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈസ്റ്ററിന് നിരത്തുകളിലും, കടകളിലുമെല്ലാം വിപണി കീഴടക്കുന്നത് വര്‍ണശബളമായ മുട്ടകള്‍

കൊച്ചി: (www.kasargodvartha.com 14.04.2022) ക്രൂശിലേറ്റിയതിന്റെ മൂന്നാം നാള്‍ ക്രിസ്തു ഉയര്‍ത്തെഴുനേറ്റതിന്റെ ഓര്‍മയായി ആഘോഷിക്കുന്ന ഈസ്റ്ററിന് നിരത്തുകളിലും, കടകളിലുമെല്ലാം വിപണി കീഴടക്കുന്നത് വര്‍ണശബളമായ ഈസ്റ്റര്‍ മുട്ടകളാണ്. പലതരം നിറങ്ങളില്‍ അലങ്കരിച്ച ഈസ്റ്റര്‍ മുട്ടകള്‍ ആഘോഷങ്ങള്‍ക്ക് ഊഷ്മളതയും പകരുന്നു.

ഈസ്റ്റര്‍ മുട്ടകള്‍ ആചാരമായി തുടങ്ങിയത് പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ വീട്ടുകാര്‍ മുട്ടകള്‍ കുട്ടികള്‍ക്കായി ഒളിപ്പിച്ചുവയ്ക്കും. ഇതുപോലെ ഈസ്റ്റര്‍ രാത്രിയിലെ ചടങ്ങുകള്‍ക്ക് ശേഷം ചില പള്ളികളില്‍ ഈസ്റ്റര്‍ മുട്ട ആശീര്‍വദിച്ച് വിശ്വാസികള്‍ക്ക് വിതരണം ചെയ്യാറുമുണ്ട്.

ഈസ്റ്ററിന് നിരത്തുകളിലും, കടകളിലുമെല്ലാം വിപണി കീഴടക്കുന്നത് വര്‍ണശബളമായ മുട്ടകള്‍

രണ്ടു രീതിയിലാണ് ഈസ്റ്റര്‍ മുട്ടകള്‍ ഉണ്ടാക്കാറുള്ളത്. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോട് ചായങ്ങള്‍ കൊണ്ടോ വരകള്‍ കൊണ്ടോ അലങ്കരിച്ച് ആകര്‍ഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റര്‍ മുട്ട. പിന്നീട് ചോക്ലേറ്റ് മുട്ടകളും പ്ലാസ്റ്റിക് മുട്ടകളും ഒക്കെ പ്രചാരത്തില്‍ വന്നു. അതിനകത്ത് മിഠായികളോ ചോക്ലേറ്റുകളോ നിറച്ചു ഭംഗിയുള്ള വര്‍ണക്കടലാസുകളില്‍ പൊതിയും. 

ഈസ്റ്റര്‍ മുട്ടകളില്‍ ചുവപ്പ് മുട്ടകള്‍ക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓര്‍മയ്ക്കായാണ് ചുവപ്പു മുട്ടകള്‍ ഉണ്ടാക്കുന്നതെന്നാണ് പറയപ്പെടുന്നത്. അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിര്‍പ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി നല്‍കുന്ന പതിവുണ്ട് യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും. മുട്ടകള്‍ക്കു മുകളില്‍ ഈസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും. കുട്ടികളാണ് ഈസ്റ്റര്‍ മുട്ടയുടെ ആരാധകര്‍. കുട്ടികള്‍ക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന ഈസ്റ്റര്‍ എഗ് ഹണ്ട് പോലുള്ള കളികളുമുണ്ട്.

Keywords:  Kochi, News, Kerala, Top-Headlines, Easter, Religion, Festival, Colorful eggs are the special on market in Easter.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia