മാവേലിക്കര നഗരവീഥി പാപ്പാമാര്‍ കീഴടക്കി, 2018 ന്റെ സ്മരണയില്‍ 2018 ക്രിസ്തുമസ് പാപ്പാമാര്‍
Dec 27, 2017, 11:28 IST
മാവേലിക്കര: (www.kasargodvartha.com 27.12.2017) മദര്‍ തെരേസ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിവിധ െ്രെകസ്തവ സഭകളുടേയും സഹകരണത്തോടെ നടന്ന ക്രിസ്തുമസ് റാലിയില്‍ 2018 പാപ്പാമാര്‍ പങ്കെടുത്തു. പ്രായിക്കര സെന്റ്മേരീസ് കത്തോലിക്ക പള്ളിയില്‍ നിന്ന് ആരംഭിച്ച റാലി പുതിയകാവ് ജംഗ്ഷനിലൂടെ നഗരം ചുറ്റി മാവേലിക്കര കോടിക്കല്‍ ഗാര്‍ഡന്‍സില്‍ സമാപിച്ചു.
റാലിയില്‍ ആര് എക്സ് 100 ബര്‍നേഴ്സ് മാവേലിക്കര, ടീം റയര്‍ എഞ്ചിന്‍സ്, ടീം ഓഫ്റോഡ് കായംകുളം എന്നിവയുടെ ആഭിമുഖ്യത്തില്‍ ആയിരത്തോളം ഇരുചക്രവാഹനങ്ങള്‍, യേശുവിന്റെ ജനനം മുതല്‍ ഉയര്‍ത്തെഴുന്നേല്‍പ്പ് വരെയുള്ള വിവിധ നിശ്ചല ദൃശ്യ രൂപങ്ങള്‍, കരോള്‍ ഗായക സംഘം, 200 ഓളം നാസിക് ഡോള്‍ കലാകാരന്മാര്, സംഗീതത്തിനൊപ്പം നൃത്തരംഗങ്ങളുമായി 30 ഓളം കൊറിയോഗ്രാഫേഴ്സ് എന്നിവരും 2018 ക്രിസ്തുമസ് പാപ്പാമാരും ഉള്‍പ്പെട്ടതായിരുന്നു ക്രിസ്തുമസ് റാലി. നൂറ് കണക്കിന് ആളുകള്‍ അണിനിരന്ന റാലി കാണുവാനായി അനേകം ആളുകളാണ് മാവേലിക്കരയില്‍ തടിച്ചുകൂടിയത്.
പ്രായിക്കര സെന്റ് മേരീസ് കത്തോലീക്ക പള്ളിയില്‍ രക്ഷാധികാരി ഫാദര്‍ ലെജു ഐസക് പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. സംയുക്ത ക്രിസ്തുമസ് റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്മാന് അനിവര്‍ഗീസ് അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് കാരുണ്യ ഫണ്ട് വിതരണം നടത്തി. ബിജു ടി ചെറുകോല്‍, കെ ആര് മുരളീധരന്, കെ രഘുപ്രസാദ്, അഭിലാഷ് തുമ്പിനാത്ത്, ഫാ. ജോണ്‍സ് ഈപ്പന്, ഫാ. ജേക്കബ് ജോര്‍ജ്ജ്, ഫാ. എബി ഫിലിപ്പ്, ഫാ. ഗീവര്‍ഗീസ് നെടിയമലയില്‍, ഫാ. അലക്സാണ്ടര്‍ വട്ടയ്ക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. റാലി സൈമണ്‍ കൊമ്പശേരില്‍ ഫല്‍ഗ് ഓഫ് ചെയ്തു.
യേശുദാസ്, കോശി തുണ്ടുപറമ്പില്‍, സാബു പരിമണം, ഫാ. സന്തോഷ്.വി.ജോര്‍ജ്ജ്, സെബാസ്റ്റിയന് ആബ്രോസ്, ഫാ. അജി, വിമാത്തുണ്ണി എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്കി. സമാപന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍സ് ഈപ്പന് അധ്യക്ഷത വഹിച്ചു.
ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. ജേക്കബ് ജോര്‍ജ്ജ് ക്രിസ്തുമസ് ദൂത് നല്കി.
മികച്ച ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം ആര്.രാജേഷ് എംഎല്‍എ ചേന്നല്ലൂര്‍ ഗ്രൂപ്പ് ചെയര്മാന് മെഹര്‍ഖാന്‍ നല്കി ആദരിച്ചു. യേശുദാസ് വര്‍ഗീസ്, രാജന് തെക്കേവിള, ഫാ. ഷിബി കറ്റാനം, മനു തമ്പാന്, ബിനു ശാമുവേല്‍, ജിനു ഡാനിയേല്‍, ഫാ. അനി കെ തോമസ്, ഷൈന്‍ മോന് വി ടി, വി പി വര്‍ഗീസ്, ജോസഫ് കുട്ടി കടവില്‍, സേവ്യര്‍ കുന്നുംപുറത്ത്, പി ബി സൂരജ്, കെ എസ് രാജു എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kerala, News, Christmas, Religion, Celebration, Inauguration, Christmas celebration on Mavelikara with 2018 Santa Claus.