ചള്ളങ്കയം ഉറൂസിന് സമാപനം; ആയിരങ്ങൾക്ക് അന്നദാനം

● മങ്ങലട്ക്ക മുതൽ ദർഗ്ഗ വരെ വർണ്ണ ദീപങ്ങളാൽ അലങ്കരിച്ചു.
● സഹോദര സമുദായത്തിൽപ്പെട്ടവർ നേർച്ചകളുമായി എത്തി.
● 26 യുവ പണ്ഡിതൻമാരെ ഉറൂസ് കമ്മിറ്റി ആദരിച്ചു.
● സമാപന സമ്മേളനം സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
ചള്ളങ്കയം: (KasargodVartha) തലമുഗർ ഹിദായത്ത് നഗറിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി (റ) മഖാം ഉറൂസിന് അന്നദാന വിതരണത്തോടെ സമാപനം കുറിച്ചു. ജാതി മത ഭേദമന്യേ ആയിരങ്ങളാണ് ഉറൂസിൽ സംബന്ധിച്ചത്. ചുട്ടുപൊള്ളുന്ന ചൂടിനെയും അവഗണിച്ച് ജനങ്ങൾ വൈകുന്നേരം മുതൽ ഉറൂസ് നഗരിയിലേക്ക് ഒഴുകിയെത്തി. മങ്ങലട്ക്ക ജംങ്‌ഷൻ മുതൽ തലമുഗർ ദർഗ്ഗ വരെ വർണ്ണ ദീപങ്ങളാൽ അലംകൃതമായിരുന്നു.
സഹോദര സമുദായത്തിൽപ്പെട്ട സ്ത്രീകളും പുരുഷന്മാരും ആട്, അരി, തേങ്ങ തുടങ്ങിയ വിവിധ നേർച്ച വസ്തുക്കളുമായി എത്തി മഖാമിൽ പ്രാർത്ഥന നടത്തി പുണ്യം നേടി മടങ്ങുന്നത് മനോഹരമായ കാഴ്ചയായിരുന്നു. വളണ്ടിയർമാരായ ബാല ചൂത്തരൻ, രവി, മദനൻ, ജഗ്ഗു തുടങ്ങി നിരവധി പേർ വർഷങ്ങളായി ഉറൂസിൻ്റെ പ്രവർത്തനങ്ങളിൽ സജീവമാണ്. ഇത്തവണയും ബാല ചൂത്തരൻ ശ്രദ്ധേയനായി. പ്രായം അധികമായെങ്കിലും തലമുഗർ മഖാം ഉറൂസിൻ്റെ എല്ലാ പരിപാടികളിലും അദ്ദേഹത്തിൻ്റെ ചെറുപുഞ്ചിരിയും യുവത്വം തുളുമ്പുന്ന പ്രസരിപ്പും ഏവരെയും ആകർഷിച്ചു.
വൈകുന്നേരം മൂന്നിന് മഖാം പള്ളിയിൽ ഖത്തമുൽ ഖുർആൻ നടന്നു. അസർ നിസ്കാരത്തിന് ശേഷം സയ്യിദ് മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകിയ മൗലിദ് പാരായണം നടന്നു. അൻസാർ സഅദിയുടെയും ബാളിഗെ യൂസുഫ് സഖാഫിയുടെയും കന്നടയിലെയും തുളുവിലെയും പ്രഭാഷണവും പ്രാർത്ഥനയും സഹോദര സമുദായത്തിൽപ്പെട്ട ഭക്തർക്ക് കൗതുകമുണർത്തി. പുത്തിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആൾവ ആശംസകൾ നേർന്നു.
സമാപന സമ്മേളനം ചള്ളങ്കയം ഖത്വീബ് അൻസാർ സഅദിയുടെ അധ്യക്ഷതയിൽ സയ്യിദ് മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അമ്പേരി അബ്ദുൽ റഹീം സഖാഫി സ്വാഗതം ആശംസിച്ചു. കല്ലക്കട്ട സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങൾ അൽ ഹൈദ്റൂസി മുഖ്യ പ്രഭാഷണം നടത്തി. നാട്ടിൽ നിന്നും ദർസ് പഠിച്ച് കോളേജിൽ നിന്ന് ബിരുദം നേടിയ 26 യുവ പണ്ഡിതൻമാർക്ക് ചള്ളങ്കയം ഉറൂസ് കമ്മിറ്റി മെമന്റോ നൽകി ആദരിച്ചു.
ഏഴ് ദിവസം നീണ്ടുനിന്ന മതപ്രഭാഷണ പരിപാടിയിൽ സയ്യിദ് മഷ്ഹൂദ് തങ്ങൾ കൂറ, സയ്യിദ് അബ്ദുറഹിമാൻ ശഹീർ അൽ ബുഖാരി തങ്ങൾ മള്ഹർ, സയ്യിദ് മുസമ്മിൽ തങ്ങൾ പൈവളികെ, സയ്യിദ് ഷഫീഖ് തങ്ങൾ മമ്പുറം, സയ്യിദ് ആരിഫ് തങ്ങൾ ചേവാർ, സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ മുഹിമ്മാത്ത്, സയ്യിദ് അഹ്മദ് ജലാലുദ്ദീൻ സഅദി അൽ ബുഖാരി മള്ഹർ, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ അഹ്സനി മുഹിമ്മാത്ത്, റഹ്മത്തുള്ള സഖാഫി എളമരം, ഷമീർ ദാരിമി കൊല്ലം, അബൂബക്കർ സിദ്ദീഖ് ജലാലി, പേരോട് മുഹമ്മദ് അൽ അസ്ഹരി സഖാഫി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, നൗഫൽ സഖാഫി കളസ, എ ബി മുഹ്‌യിദ്ദീൻ സഅദി ചേരൂർ, സി എം മൊയ്തു സഅദി കനിയാല തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ചള്ളങ്കയം മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് ജി അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തുകയും സെക്രട്ടറി ടി എ മുഹമ്മദ് മാസ്റ്റർ സ്വാഗതം പറയുകയും ചെയ്തു.
ഈ വാർത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇത് സംബന്ധിച്ച് നിങ്ങൾ അറിയുന്ന മറ്റ് കാര്യങ്ങളും കമന്റ് ബോക്സിൽ പങ്കുവെക്കുക. സുഹൃത്തുകൾക്ക് ഈ വിവരങ്ങൾ എത്താനായി ഷെയർ ചെയ്യാനും മറക്കരുത്.
Summary: The Chhallangayam Uroos at Thalamugar Hidayath Nagar concluded with mass feeding, attended by thousands irrespective of religion. Devotees offered prayers and offerings. 26 young scholars were honored, and prominent religious leaders delivered speeches.
#ChhallangayamUroos #Uroos #Kerala #MassFeeding #ReligiousEvent #Thalamugar