city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos Festival | ചള്ളങ്കയം തലമുഗർ മഖാം ഉറൂസിന് ഏപ്രിൽ 13ന് തുടക്കം; 19 വരെ മതപ്രഭാഷണ പരമ്പര

Challangayam Thalamugar Makham Uroos to Begin on April 13th; Religious Discourse Series Until 19th
KasargodVartha Photo

● ഒരാഴ്ച നീണ്ടുനിൽക്കുന്ന മതപ്രഭാഷണങ്ങൾ ഉണ്ടാകും.
● കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖർ സംബന്ധിക്കും.
● ഏപ്രിൽ 19നാണ് ഉറൂസ് ദിനം ആചരിക്കുന്നത്.
● സ്ത്രീകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ചള്ളങ്കയം: (KasargodVartha) ചരിത്ര പ്രസിദ്ധമായ ചള്ളങ്കയം തലമുഗർ ഹിദായത്ത് നഗറിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി(റ) അനുസ്മരണാർത്ഥം നടത്തുന്ന ഉറൂസ് നേർച്ചയ്ക്കും മത പ്രഭാഷണ പരമ്പരയ്ക്കും ഞായറാഴ്ച തുടക്കം കുറിക്കും. 2025 ഏപ്രിൽ 13 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സാദാത്തീങ്ങൾ, സൂഫീവര്യന്മാർ, പണ്ഡിതന്മാർ എന്നിവർ സംബന്ധിക്കും.

ഉറൂസിൻ്റെ മുന്നോടിയായി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മഖാം സിയാറത്ത് നടക്കും. തുടർന്ന് 1.30ന് ചള്ളങ്കയം മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ജി. അബ്ദുൽഖാദർ ഹാജി പതാക ഉയർത്തും. അസ്സയ്യിദ് മഷ്ഹൂദ് തങ്ങൾ കൂറ പ്രാരംഭ പ്രാർത്ഥന നിർവഹിക്കും. അസർ നിസ്കാരത്തിന് ശേഷം ചള്ളങ്കയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സിയാറത്ത് നടക്കും.

മത പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന സമ്മേളനം ഏപ്രിൽ 13ന് രാത്രി എട്ട് മണിക്ക് നടക്കും. അമീൻ സഖാഫി (അലിഫ് വാലി സ്കൂൾ) ഖിറാഅത്ത് നടത്തും. ചള്ളങ്കയം മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ടി. എ. മുഹമ്മദ് മാസ്റ്റർ സ്വാഗതം ആശംസിക്കും. അസ്സയ്യിദ് മുസമ്മിൽ തങ്ങൾ അൽ ഹൈദ്റൂസി പൈവളികെ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, അസ്സയ്യിദ് അബ്ദുർറഹ്മാൻ ശഹീർ അൽ ബുഖാരി തങ്ങൾ മള്ഹർ ഉദ്ഘാടനം നിർവഹിക്കും. റഹ്മത്തുള്ള സഖാഫി എളമരം മുഖ്യ പ്രഭാഷണം നടത്തും. ‘ഇസ്ലാമിക കർമ്മങ്ങളും ആധുനിക സയൻസും’ എന്നതായിരിക്കും അദ്ദേഹത്തിൻ്റെ പ്രഭാഷണ വിഷയം.

Challangayam Thalamugar Makham Uroos to Begin on April 13th; Religious Discourse Series Until 19th

സി. എം. അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ കന്തലായം, അബ്ദുൽ റഹ്മാൻ സഅദി, ഉമറുൽ ഫാറൂഖ് സഖാഫി, അട്ക്കം ഇബ്രാഹിം ഹാജി, എസ്. എ. അബ്ദുല്ല, യൂസുഫ് സഖാഫി, സി. എം. മൊയ്തു സഅദി, അബ്ബാസ് അമ്പേരി തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ ഷമീർ ദാരിമി കൊല്ലം, അബൂബക്കർ സിദ്ദീഖ് ജലാലി, മുഹമ്മദ് സഖാഫി അൽ അസ്ഹരി പേരോട്, എ. ബി. മുഹ്‌യിദ്ദീൻ സഅദി ചേരൂർ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, നൗഫൽ സഖാഫി കളസ തുടങ്ങിയ പ്രഗത്ഭർ വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തും.

ഏപ്രിൽ 19 ശനിയാഴ്ചയാണ് ഉറൂസ് ദിനം. അസർ നമസ്കാരത്തിന് ശേഷം അസ്സയ്യിദ് കെ. എസ്. ആറ്റക്കോയ തങ്ങൾ കുമ്പോലിൻ്റെ നേതൃത്വത്തിൽ മൗലിദ് പാരായണം നടക്കും. യൂസുഫ് സഖാഫി ബാളികെ മജിലിസ് ദുആക്ക് നേതൃത്വം നൽകും. രാത്രി എട്ട് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അസ്സയ്യിദ് ഇബ്റാഹിം പൂക്കുഞ്ഞി തങ്ങൾ അൽ ഹൈദ്റൂസി കല്ലക്കട്ട മുഖ്യ പ്രഭാഷണം നടത്തും. അൻസാർ സഅദി ഖത്വീബ് ജെ. എം. ചള്ളങ്കയം അധ്യക്ഷത വഹിക്കും. മർഹൂം സി. എച്ച്. അബ്ദുൽ ഖാദർ മുക്രി അനുസ്മരണ പ്രഭാഷണം അസ്സയ്യിദ് പി. മുത്തുക്കോയ തങ്ങൾ പരപ്പനങ്ങാടി നിർവ്വഹിക്കും.

പരിപാടിയിൽ സ്ത്രീകൾക്കായി പ്രത്യേക സ്ഥല സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സമാപന ദിവസത്തെ പ്രഭാഷണത്തിന് ശേഷം തബറുഖ് വിതരണം ഉണ്ടായിരിക്കും.

പത്രസമ്മേളനത്തിൽ ചള്ളങ്കയം ജുമാ മസ്ജിദ് ഖത്തീബ് ഡി. ബി. അൻസാർ സഅദി, ഉറൂസ് കമ്മിറ്റി ചെയർമാൻ എ. അബ്ബാസ് അമ്പേരി, കൺവീനർ ഗുഡ്ഡെ കുഞ്ഞാലി, മീഡിയ ഇൻചാർജ് ഡി. എ. മുഹമ്മദ് ചള്ളങ്കയം എന്നിവർ പങ്കെടുത്തു.

The annual Uroos Nercha and religious discourse series in commemoration of the revered Valiullah (R) at Challangayam Thalamugar Hidayath Nagar will begin on April 13th and continue until April 19th, 2025. The event will feature prominent religious leaders from within and outside Kerala. The Uroos day is on April 19th, and special arrangements have been made for women attendees.

#ChallangayamUroos #Kerala #ReligiousEvent #IslamicDiscourse #UroosNerca #MuslimGathering

 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia