20 ദിവസം കൊണ്ട് ഹജ്ജ് യാത്ര പൂർത്തിയാക്കാൻ അവസരം; പ്രവാസികൾക്കും പ്രായമായവർക്കും ഏറെ ആശ്വാസമാകുമെന്ന് വിലയിരുത്തൽ
● കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടേതാണ് പദ്ധതി.
● ഷോർട്ട് ഹജ്ജിന് അപേക്ഷ ക്ഷണിച്ചു.
● സാധാരണ ഹജ്ജിന് 45 ദിവസം വേണ്ടിവരുന്നു.
● ജോലി ചെയ്യുന്നവർക്കും പ്രായം ചെന്നവർക്കും സഹായം.
● 10,000 പേര്‍ക്ക് കേരളത്തിൽ നിന്ന് അവസരം.
● നടപടികൾ ആരംഭിച്ചുവെന്ന് അധികൃതർ.
● ഹജ്ജിന് കൂടുതൽ പേരെ ഉൾപ്പെടുത്താൻ പദ്ധതി.
കോഴിക്കോട്: (KasargodVartha) എല്ലാ മേഖലകളിലും 'ഷോർട്ടിൻ്റെ' കാലമാണിത്. പരിശുദ്ധ ഹജ്ജ് കർമ്മത്തിനും ഇനി 20 ദിവസം മതിയാകും. ഇതിനായുള്ള സംവിധാനങ്ങൾക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരുക്കങ്ങൾ തുടങ്ങി. ഹജ്ജ് കർമ്മം വേഗത്തിൽ പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്താനാണ് 'ഷോർട്ട് ഹജ്ജ്' എന്ന പേരിൽ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിനായുള്ള അപേക്ഷകൾ ക്ഷണിച്ചു കഴിഞ്ഞിട്ടുണ്ട്.
ഈ സംവിധാനത്തിൽ അവസരം ലഭിക്കുന്നവർക്ക് 20 ദിവസം കൊണ്ട് ഹജ്ജ് ചെയ്ത് തിരിച്ചു വരാൻ സാധിക്കും. സാധാരണ ഹജ്ജിന് 45 ദിവസമാണ് എടുക്കാറുള്ളത്. ജോലികളിലുള്ള പ്രവാസികളെയും, തൊഴിലിടങ്ങളിൽ നിന്ന് കുറച്ച് ദിവസം മാത്രം അവധി ലഭിക്കുന്നവരെയും ലക്ഷ്യമിട്ടാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഇത്തരത്തിൽ ഒരു പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും ഇത് ഏറെ ഉപകാരപ്പെടുന്നത് പ്രായമായ ഹജ്ജാജികൾക്കായിരിക്കും. അവരാണ് ഷോർട്ട് ഹജ്ജിന് കൂടുതൽ ആഗ്രഹിക്കുന്നതും. കേരളത്തിൽനിന്ന് 10,000 പേർക്ക് ഈ അവസരം ലഭിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ സൂചന നൽകുന്നുണ്ട്.
ഹജ്ജ് കർമ്മത്തിന് 20 ദിവസം മതിയെന്ന ഈ പുതിയ തീരുമാനത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Central Hajj Committee introduces 20-day 'Short Hajj' program.
#Hajj #ShortHajj #KeralaNews #HajjCommittee #Pilgrimage #Travel






