കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നു-എംഎം ഹസന്‍
Dec 16, 2019, 10:58 IST
തിരുവനന്തപുരം: (www.kasargodvartha.com 16.12.2019) കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും ഒരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ കഠാര കുത്തിയിറക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും കെപിസിസി മുന്‍ അദ്ധ്യക്ഷന്‍ എംഎം ഹസന്‍. പൗരത്വഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാനുള്ള സംഘപരിവാറിന്റെ അജന്‍ഡയാണ് പൗരത്വഭേദഗതി ബില്ലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
രാജ്യത്ത് തൊഴിലില്ലായിമയും വിലക്കയറ്റവും കൂടിവരുന്നത് തടയാന്‍ ശ്രമിക്കുന്നതിനു പകരം രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍-ഹസന്‍ പറഞ്ഞു. വിഎസ് ശിവകുമാര്‍ എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, കോണ്‍ഗ്രസ് നേതാക്കളായ എംഎ ലത്തീഫ്, പത്മകുമാര്‍, ചാക്ക രവി, ഹരി, ഇളമ്പ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Thiruvananthapuram, Government, Religion, Congress, Railway station, March, inauguration, Central Government seeks to divide the country on religious grounds