city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Milad Un Nabi | പ്രവാചകാനുരാഗത്തിൽ ധന്യം; നാടെങ്ങും സമുചിതമായി നബിദിനാഘോഷം

കാസർകോട്: (www.kasargodvartha.com) പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം നാടെങ്ങും സമുചിതമായി ആഘോഷിക്കുന്നു. പ്രവാചക കീർത്തനങ്ങൾ പാടിയും പറഞ്ഞുമുള്ള ഘോഷയാത്രകൾ ആഘോഷത്തിന് ധന്യത പകര്‍ന്നു. നാടുനീളെ അനവധി മദ്‌റസാ വിദ്യാര്‍ഥികളും ആബാലവൃദ്ധം ജനങ്ങളും റാലികളില്‍ അണിനിന്നു.
                   
Milad Un Nabi | പ്രവാചകാനുരാഗത്തിൽ ധന്യം; നാടെങ്ങും സമുചിതമായി നബിദിനാഘോഷം

മദ്രസകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും റാലികൾ നടന്നത്. വഴിനീളെ സംഘടനകളും മറ്റും മധുരം നല്‍കി റാലിയെ സ്വീകരിച്ചു. ദഫ് മുട്ടും സ്കൗടും റാലികള്‍ക്ക് മനോഹാരിത പകർന്നു. പുലര്‍ചെ മസ്‌ജിദുകളിൽ നടന്ന മൗലിദ് പാരായണം ആത്മീയ അനുഭൂതി ചൊരിഞ്ഞു.
           
Milad Un Nabi | പ്രവാചകാനുരാഗത്തിൽ ധന്യം; നാടെങ്ങും സമുചിതമായി നബിദിനാഘോഷം

അറബി മാസമായ റബീഉല്‍ അവ്വല്‍ 12ന് ആണ് മുഹമ്മദ് നബി ജനിച്ചത്. ഈ ദിനം അനുസ്മരിച്ചാണ് നബിദിനം ആഘോഷിക്കുന്നത്. കുട്ടികളുടെ കലാപരിപാടികളും പ്രഭാഷണവും പല ഇടങ്ങളിലും നടന്നു. ചിലയിടങ്ങളിൽ വരും ദിവസങ്ങളിലും പരിപാടികൾ നടക്കും. Milad Un Nabi | പ്രവാചകാനുരാഗത്തിൽ ധന്യം; നാടെങ്ങും സമുചിതമായി നബിദിനാഘോഷം
Keywords: Celebrates Milad Un Nabi, Kerala,kasaragod,Celebration,news,Top-Headlines, Religion.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia