city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വാധി സരസ്വതിക്കെതിരായ ജാമ്യമില്ലാ കേസ്: പിന്നില്‍ മതതീവ്രവാദികളുടെ സമ്മര്‍ദമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 01.05.2018) സ്വാധി സരസ്വതിക്കെതിരായ ജാമ്യമില്ലാ കേസിനു പിന്നില്‍ മതതീവ്രവാദികളുടെ സമ്മര്‍ദമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പ്രസ്താവനയില്‍ ആരോപിച്ചു. ബദിയടുക്കയില്‍ നടന്ന ഹിന്ദു സമാജോത്സവത്തില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് അവര്‍ക്കെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റര്‍ ചെയ്തത്.

ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യേഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്ന പൊതു പരിപാടിയില്‍ പ്രസംഗിച്ച സ്വാധി നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. അതുകൊണ്ടാണ് അന്ന് അവര്‍ക്കെതിരെ പോലീസ് കേസെടുക്കാതിരുന്നത്. ഹിന്ദു പെണ്‍കുട്ടികളുടെ രക്ഷിക്കുന്ന ഉത്തരവാദിത്വം ഹിന്ദുക്കള്‍ എറ്റെടുക്കണമെന്നാണ് അവര്‍ പ്രസംഗിച്ചതിന്റെ ചുരുക്കം. പെണ്‍കുട്ടികളുടെ സംരക്ഷണം അവര്‍ സ്വയം ഉറപ്പാക്കണമെന്ന് ആവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ശ്രീകാന്ത് പറഞ്ഞു.

തെറ്റായ രീതിയില്‍ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ പ്രകോപനപരമായ പ്രസംഗമായി അതിനെ കാണാനോ കഴിയില്ല. അതു കൊണ്ടാണ് പോലീസ് സ്വമേധയാ കേസെടുക്കാതിരുന്നത്. എന്നാല്‍ ഹിന്ദു സമൂഹത്തിന്റെ ഐക്യം കണ്ടവര്‍ പിണറായി സര്‍ക്കാരിനെ സ്വാധീനിച്ച് കേസ് എടുപ്പിക്കുകയാണ് ചെയ്തത്. പ്രീണന രാഷ്ടീയമാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം. ഈ കേസ് നിയമപ്രകാരം നിലനില്‍ക്കില്ലെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ഗൂഡാലോചനയാണ് കേസിനുപിന്നില്‍.

പോലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കി സ്‌ഫോടനം നടത്തുമെന്നും, വരമ്പത്ത് കൂലി നല്‍കുമെന്നും ഭീഷണിപ്പെടുത്തിയ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി പ്രഖ്യാപിച്ചപ്പോള്‍ പോലീസ് ചെറു വിരല്‍ പോലും അനക്കാന്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നതെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.
സ്വാധി സരസ്വതിക്കെതിരായ ജാമ്യമില്ലാ കേസ്: പിന്നില്‍ മതതീവ്രവാദികളുടെ സമ്മര്‍ദമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, BJP, Religion, Police, Case, Badiyadukka, Swathi Saraswati, Case against Swathi Saraswathi; Adv. K. Srikanth's statement.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia