city-gold-ad-for-blogger

പൊങ്കാല സമര്‍പണത്തിന് ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്ത്, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി, തിരുവന്തപുരത്ത് വെള്ളിയാഴ്ച്ച പൊതു അവധി

തിരുവനന്തപുരം:(www.kasargodvartha.com 01/03/2018) തലസ്ഥാന നഗരി ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഒരുങ്ങി. പൊങ്കാല സമര്‍പണത്തിന് നാനാദേശങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് തലസ്ഥാന നഗരിയിലെത്തികൊണ്ടിരിക്കുന്ന്ത്. പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം നടക്കുന്നത്. വിവിധ വകുപ്പുളെ ഏകോപിപ്പിച്ചുള്ള വിപുലമായ ഒരുക്കള്‍ നഗരത്തില്‍ പൂര്‍ത്തികരിക്കുകയാണ്.

വെള്ളിയാഴ്ച്ച 10.15 ന് ക്ഷേത്രത്തില്‍ തയ്യാറാക്കിയ പണ്ടാര അടുപ്പില്‍ തീ പടരുന്നതോടെ പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമാകും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല നിവേദിക്കുക.

പൊങ്കാല സമര്‍പണത്തിന് ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്ത്, എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി, തിരുവന്തപുരത്ത് വെള്ളിയാഴ്ച്ച പൊതു അവധി

നാടിന്റെ വിവിധ ദിക്കില്‍ നിന്ന് വ്രതശുദ്ധിയോടെ നോമ്പു നോറ്റ് ലക്ഷക്കണക്കിന് സ്ത്രീ ഭക്തരാണ് തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് ആയിരത്തോളം പൊങ്കാല അടുപ്പുകള്‍ നിരന്നു കഴിഞ്ഞു. മണിക്കുറുകളോളം ക്യൂ നിന്ന് ദേവീ ദര്‍ശനത്തിനായി തയ്യാറാടുപ്പിലാണ് ഭക്തര്‍.


വിവിധ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളെ ഏകോപിച്ചുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് പൊങ്കാലയ്ക്കായി നടക്കുന്നത്. നഗരം നിറഞ്ഞ് ഭക്തര്‍ എത്തുമ്പോള്‍ ഉത്സവമേഖലയെ നാല് സോണുകളായി തിരിച്ചാണ് പൊലീസ് സുരക്ഷ ഒരുക്കുന്നത്. സുരക്ഷയ്ക്കായി 4,200 പൊലീസ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തെ അടുപുകള്‍ക്കു പുറമെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അടപ്പുകള്‍ ഒരുക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Religion,Capital city  Ready for pongala fest

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia