city-gold-ad-for-blogger

വിലക്ക് നീക്കി, ഇനി ഗുരുവായൂര്‍ ആനത്താവളത്തില്‍ കൊമ്പന്മാര്‍ക്കൊപ്പം സെല്‍ഫി എടുക്കാം

ഗുരുവായൂര്‍: (www.kasargodvartha.com 02.10.2018) ഗുരുവായൂര്‍ ആനത്താവളത്തിലെ ക്യാമറ നിരോധനം നീങ്ങി. ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് ഗജവീരന്മാരുടെ ചിത്രം പകര്‍ത്താം. സന്ദര്‍ശകര്‍ ആനയോടൊപ്പം സെല്‍ഫിയെടുക്കുന്നത് അപകടത്തിനിടയാക്കുന്നു എന്ന കാരണം നിരത്തിയാണ് ടി വി ചന്ദ്രമോഹന്‍ ചെയര്‍മാനായുള്ള ഭരണസമിതി നാല് വര്‍ഷം മുമ്പ് ആനത്താവളത്തില്‍ ക്യാമറ നിരോധിച്ചത്.

പീഡന വിവരം പുറത്തറിയാതിരിക്കാനാണ് ക്യാമറ നിരോധിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് നിരോധനം പിന്‍വലിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രണ്ട് വര്‍ഷം മുമ്പ് ദേവസ്വത്തിന് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായിരുന്നില്ല. എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കെ ബി മോഹന്‍ദാസ് ചെയര്‍മാനായുള്ള ഭരണസമിതി മന്ത്രിയുടെ നിര്‍ദേശം നടപ്പിലാക്കുകയായിരുന്നു. നിരോധനം നീങ്ങിയതോടെ സന്ദര്‍ശകരുടെ തിരക്കും വര്‍ധിച്ചു. ആനകളുടെ ഫോട്ടോയടുക്കുന്നതിന് സാധാരണ ക്യാമറയ്ക്ക് 100 രൂപയും വീഡിയോ ക്യാമറയ്ക്ക് 1,000 രൂപയുമാണ് ദേവസ്വം ഈടാക്കുന്നത്.

വിലക്ക് നീക്കി, ഇനി ഗുരുവായൂര്‍ ആനത്താവളത്തില്‍ കൊമ്പന്മാര്‍ക്കൊപ്പം സെല്‍ഫി എടുക്കാം

Keywords:  Kerala, news, Thrissur, Top-Headlines, Temple, Religion, Photography, Camera prohibition removed in Guruvayur 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia