ബലിയറുക്കാന്‍ എത്തിച്ച പോത്ത് വിരണ്ടോടി; ഓട്ടോ കുത്തി മറിച്ച ശേഷം വീട്ടുവളപ്പില്‍ കയറിയ പോത്തിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി തളച്ചു
Aug 13, 2019, 16:07 IST
കാസര്‍കോട്: (www.kasargodvartha.com 13.08.2019) ബലിയറുക്കാന്‍ എത്തിച്ച പോത്ത് വിരണ്ടോടി. ഓട്ടോ കുത്തി മറിച്ചിടുകയും മൂന്ന് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പോത്തിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി തളച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ചൗക്കിയിലെ ഒരു വീട്ടിലേക്ക് അറുക്കാനായി കൊണ്ടുവന്ന പോത്ത് കയര്‍ പൊട്ടിച്ച് ഓടുകയായിരുന്നു. ചൂരിയിലെ ഒരു വീട്ടുവളപ്പില്‍ കയറിയതോടെയാണ് ഗേറ്റ് അടച്ച് പോത്തിനെ തളക്കാനായത്. വിരണ്ടോുന്നതിനിടെ ഒരു ഓട്ടോ റിക്ഷയെ കുത്തിമറിച്ചിടുകയും ചെയ്തു. കുത്താന്‍ വരുന്ന പോത്തിനെ കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലീസ് ഫ് ളയിംഗ് സ്‌ക്വാഡും നാട്ടുകാരും ചേര്‍ന്ന് ദൂരെ നിന്ന് കുരുക്കിട്ട് പിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതിനാല്‍ കേസില്ലാതെ പ്രശ്‌നം പരിഹരിച്ചു. പോത്തിനെ പിന്നീട് അറുക്കാനായി കൊണ്ടുപോയി.
Photo: RK Kasargod
കൂടുതല്‍ ചിത്രങ്ങള്‍ കാണാം
< !- START disable copy paste -->

Keywords: Kerala, kasaragod, news, Animal, Eid_Ul_Hajj, Religion, Chowki, Top-Headlines, Buffalo run away from home, Slaughter.